See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബോണി എം - വിക്കിപീഡിയ

ബോണി എം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യന്‍ സംഗീത വൃന്ദമായിരുന്നു ബോണി എം. ജര്‍മ്മന്‍ സംഗീതജ്ഞനും നിര്‍‌മ്മാതാവുമായ ഫ്രാങ്ക് ഫാരിയനാണ്‌ ബോണി എം സംഗീത വൃന്ദത്തിന്റെ മുഖ്യ ശില്പ്പി. ഇന്നും പാശ്ചാത്യ സംഗീത പ്രേമികളുടെ ഇടയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ബോണി എം, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയമായ സംഗീത വൃന്ദങ്ങളില്‍ ഒന്നായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍, ദക്ഷിണേഷ്യ, സോവിയറ്റ് യൂണിയന്‍ തുടങ്ങിയ ഭൂവിഭാഗങ്ങളിലെല്ലാം ബോണി എം ഒരു തരംഗമായി അലയടിച്ചു. അതേ സമയം പാശ്ചാത്യ സംഗീതത്തിനു ഏറെ പ്രചാരമുള്ള അമേരിക്കയില്‍ ബോണി എം വേണ്ടത്ര വിജയിച്ചില്ല എന്നതും ശ്രദ്ധേയമാണ്‌.ഫ്രാങ്ക് ഫാരിയന്‍ തുടക്കമിട്ട ഈ സംഗീത വൃന്ദത്തിലെ പ്രധാന കലാകാരന്‍മാര്‍ ലിസ് മിഷേല്‍, മര്‍സിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരല്‍ തുടങ്ങിയവരായിരുന്നു.


ചിത്രം:Boney M. - Love For Sale (1977).jpg


[തിരുത്തുക] ചരിത്രം

1974-ല്‍ ഫ്രാങ്ക് ഫാരിയന്‍ നിര്‍മ്മിച്ച "ബേബി ഡു യു വാന ബംബ്" എന്ന ഗാനത്തോടെയാണ്‌ ബോണി എം എന്ന സംഗീത വൃന്ദം രൂപം കൊള്ളുന്നത്. ഫാരിയന്‍ ആയിടക്ക് കണ്ട് ഡിറ്റക്റ്റീവ് പരമ്പരയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായ ബോണി എന്നതിനോടൊപ്പം എം എന്ന അക്ഷരം കൂടി ചേര്‍ത്താണ്‌ ഈ പുതിയ സംഗീത വൃന്ദത്തിന്‌ അദ്ദേഹം നാമകരണം ചെയ്തത്.തുടക്കത്തില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ക്രമേണ ബോണി എം നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനപ്രിയത നേടാന്‍ തുടങ്ങി. ഇതേ സമയം തന്നെ ഫാരിയന്‍ ബോണി എം ടി.വി. പരിപാടിയായി അവതരിപ്പിക്കാന്‍ വേണ്ടി ദൃശ്യ കലാകാരന്മാരെ അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നു.


ഒരു ബുക്കിംങ് ഏജന്‍സി വഴിയാണ്‌ മോഡലും ഗായികയുമായ മെയ്സി വില്യംസിനെ ഫാരിയന്‍ കണ്ടെത്തിയത്. മെയ്സി വില്യംസാണ്‌ കരീബിയന്‍ ദ്വീപായ അറൂബയില്‍ നിന്നുള്ള നര്‍ത്തകനായ ബോബിഫാരലിനെ ഫാരിയന് പരിചയപ്പെടുത്തിയത്. ഒരു ആണ്‍ നര്‍ത്തകനെ കൂടി തന്റെ സംഗീത വൃന്ദത്തിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്ന ഫാരിയന്‍ ഫാരലിനെ ബോണി എം-ല്‍ ചേര്‍ത്തു.തുടര്‍ന്ന് ജമൈക്കന്‍ ഗായികയായ മാര്‍സിയ ബാരറ്റും ബോണി എം-ല്‍ എത്തി. ലെസ് ഹാംപ്ഷെയര്‍ സംഗീത വൃന്ദത്തില്‍ നിന്നും ലിസ്മിഷേല്‍ കൂടി വന്നതോടെ ബോണി എം-ന്റെ സംഗീത നിര പൂര്‍ണ്ണമായി.


1976-ല്‍ ബോണി എം-ന്റെ ആദ്യത്തെ എല്‍.പി. റിക്കോര്‍ഡ്, 'ടേക് ദി ഹീറ്റ് ഓഫ് മീ' പുറത്തിറങ്ങി. ബോബി ഫാരലിന്റെ യും ലിസ്മിഷേലിന്റെ യും ശബ്ദത്തിനൊപ്പം ഫാരിയന്റെ ഘന ഗംഭീരമായ ശബ്ദവും ഈ ആല്‍ബത്തിന്‌ ജീവനേകി.പക്ഷേ വാണിജ്യപരമായി വേണ്ടത്ര പ്രതികരണം ഈ ആല്‍ബത്തിന്‌ ലഭിച്ചില്ല. അതേ സമയം ബോണി എം സംഗീത വൃന്ദം തങ്ങളുടെ സംഗീത പരിപാടികള്‍ കഴിയുന്നത്ര വേദികളില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഡിസ്കോകളിലും, ക്ലബ്ബുകളിലും, കാര്‍ണ്ണിവെല്ലുകളിലുമെല്ലാം ബോണി എം ഈ കാലഘട്ടത്തില്‍ തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ചു വന്നു.


ബോണി എം-ന്റെ സംഗീതചരിത്രത്തില്‍ വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവ വികാസം ഈ കാലഘട്ടത്തില്‍ ഉണ്ടായി.'മ്യൂസിക് ലാദന്‍' എന്ന തല്‍സമയ ടി.വി. സംഗീത പരിപാടിയുടെ നിര്‍മ്മാതാവായ മിഷേല്‍ മൈക് ലേക്ബോസ്ക് ബോണി എം-നെ അവരുടെ തല്‍സമയ പരിപാടിയില്‍ സംഗീതം അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചു.1976 സെപ്റ്റംബര്‍ 18ന്‌ ബോണി എം മ്യൂസിക് ലാദനില്‍ തല്‍സമയ സംഗീത പരിപാടീ അവതരിപ്പിച്ചതോടെ ബോണി എം-ന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു.തൊട്ടടുത്ത ആഴ്ചയില്‍ 'ഡാഡി കൂള്‍' എന്ന ബോണി എം ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി.


1977-ല്‍ ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ 'ലൗ ഫോര്‍ സെയില്‍'പുറത്തിറക്കി. ഈ ആല്‍ബത്തില്‍ 'മാ ബേക്കര്‍, 'ബെല്‍ഫാസ്റ്റ്' തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 'ദി ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്‍ക്കസ്' എന്നപേരില്‍ സംഗീത പര്യടനവും ബോണി എം ഈ സമയത്ത് ആരംഭിച്ചു. 1978-ല്‍ ബോണി എം-ന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ 'റിവേര്‍സ് ഓഫ് ബാബിലോണ്‍' പുറത്തിറങ്ങി. ആ വര്‍ഷത്തിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായും ഗ്രേറ്റ് ബ്രിട്ടനിലെ മ്യൂസിക് ചാര്‍ട്ടില്‍ ഒന്നാമത്തേതായും ഈ ഗാനം മാറി. അമേരിക്കയിലെ 'ബില്‍ബോര്‍ഡ് ഹോട്ട് 100'-ലെ ഏറ്റവും മികച്ച അഞ്ചു ഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ഗാനം യു. എസ്. സംഗീത ചാര്‍ട്ടില്‍ 30-മത്തെ സ്ഥാനം കരസ്ഥമാക്കി.


തുടര്‍ന്ന് ബോണി എം പുറത്തിറക്കിയ 'നൈറ്റ് ഫ്ലൈറ്റ് റ്റു വീനസ്'വില്പ്പനയില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു.ഈ ആല്‍ബത്തിലാണ്‌ പ്രസിദ്ധമായ 'റസ്പുടിന്‍', ബ്രൗണ്‍ ഗേള്‍ ഇന്‍ ദി റിംഗ്'തുടങ്ങിയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാശ്ചാത്യ സംഗീത രംഗത്ത് വിജയരഥത്തിലേറി മുന്നേറിക്കൊണ്ടിരുന്ന ബോണി എം-ല്‍ നിന്നും അടുത്തതായി പുറത്ത് വന്ന 'മേരി ബോയ് ചൈല്‍ഡ് / ഓ മൈ ലോഡ്' 1978-ല്‍ ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേവര്‍ഷം തന്നെയാണ്‌ ബോണി എം-ന്‌ ഏറെ പ്രശസ്തി നേടിക്കൊടുത്ത സോവിയറ്റ് പര്യടനവും നടന്നത്.ശീതയുദ്ധത്തിന്റെ ആ കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തുക എന്നത് പാശ്ചാത്യ സംഗീത വൃന്ദങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. 'റസ്പുടിന്‍' എന്ന ഗാനത്തിലെ ഈരടികള്‍ വിലക്കു കാരണം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ബോണി എം-ന്റെ ജനപ്രീതി കുതിച്ചുയര്‍ന്നു.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -