ഫീനിക്സ് (ബഹിരാകാശപേടകം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഈ ലേഖനം the spacecraft currently on route to Mars എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. the Star Trek spacecraft എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍, Phoenix (Star Trek) എന്ന താള് കാണുക.
Phoenix Mars Mission | |
---|---|
Artist's conception of the Phoenix spacecraft as it lands on Mars |
|
Organization | NASA |
Mission type | Lander |
Launch date | August 4 2007 |
Launch vehicle | Delta II 7925 |
Mission duration | 90 sols,
92.46 days |
NSSDC ID | 2007-034A |
Webpage | http://phoenix.lpl.arizona.edu/ |
ചൊവ്വാഗ്രഹത്തെ പഠിക്കാനായി അയച്ചിട്ടുള്ളതും റോബോട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ബഹിരാകാശപേടകമാണ് ഫീനിക്സ്. നാസയുടെ നിരീക്ഷണത്തില്‍ അരിസോണ യൂണിവേര്സിറ്റിയിലെ ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ലബോറട്ടറിയാണ് ചൊവ്വയിലേക്കുള്ള ഫീസിക്സിന്റെ ദൗത്യത്തിനു നേതൃത്വം വഹിക്കുന്നത്. 2007ആഗസ്റ്റ് 4 ന് അമേരിക്കയിലെ കേപ് കാനവെറല്‍ എയര്‍ഫോര്‍സ് സ്റ്റേഷനില്‍ നിന്നാണ് ഫീനിക്സ് വിക്ഷേപിക്കപ്പെട്ടത്. ഒന്പതരമാസത്തെ യാത്രക്കൊടുവില്‍ , 680 ദശലക്ഷം കിലോമീറ്റര്‍(422 ദശലക്ഷം മൈല്‍) സഞ്ചരിച്ച ഫീനിക്സ്, 2008 മേയ് 25-നു ചൊവ്വയില്‍ എത്തിച്ചേര്‍ന്നു (GMT 23:46) [1] . ലാന്‍ഡര്‍ (Lander) ഗണത്തില്‍ പെടുന്ന പേടകമാണ് ഇത്. ദൗത്യകാലാവധി 90 ചൊവ്വാദിനരാത്രങ്ങള് (92.4 ഭൗമദിനങ്ങള്‍) ആണ്.
ഫീനിക്സില്‍ ഘടിപ്പിച്ചിട്ടുള്ള അതി സൂക്ഷമമായ ശാസ്ത്രീയ ഉപകരണങ്ങള്‍ അതി സൂക്ഷ്മ ജീവികള്‍ക്ക് അനുയോജ്യമായ പരിസ്ഥിതി എന്നെങ്കിലും ചൊവ്വയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കും. ചൊവ്വയുടെ ഉത്തരധ്രുവത്തിനടുത്തുള്ള വാസ്റ്റിറ്റാസ് ബൊറിയാലിസ് എന്ന സ്ഥലത്തായിരിക്കും ഇറങ്ങുക. 2002 ലെ ദൗത്യമായ മാര്‍സ് ഒഡീസി ഓര്‍ബിറ്റര്‍ ധ്രുവമേഖലയിലെ മണ്ണിനടിയില്‍ ഉറഞ്ഞു കിടക്കുന്ന മഞ്ഞു കണ്ടെത്തിയിരുന്നു. ഫീനിക്സ് ഈ ആന്തരഭാഗത്തെ മഞ്ഞിന്റെ അംശം തുരന്നെടുക്കും. അതിനുള്ള സജ്ജീകരണങ്ങളാണ് ഫീനിക്സിലുള്ളത്. അങ്ങനെ ആ മഞ്ഞുകട്ടകളുടെ ഉത്ഭവവും ചരിത്രവും ഗവേഷണവിധേയമാക്കാനുമാണ് പദ്ധതി.