See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പല്‍‌ച്ചക്രം - വിക്കിപീഡിയ

പല്‍‌ച്ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കാര്‍ഷികോപകരണത്തില്‍ കണ്ടുവരുന്ന സ്പര്‍ ഗിയര്‍
ഒരു കാര്‍ഷികോപകരണത്തില്‍ കണ്ടുവരുന്ന സ്പര്‍ ഗിയര്‍

ചലനത്തേയും ബലത്തേയും പ്രേഷണം ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന പല്ലുകള്‍ ഉള്ള ചക്രങ്ങള്‍ അടങ്ങിയ സം‌വിധാനമാണ്‌ പല്‍ച്ചക്രങ്ങള്‍ അഥവാ ഗിയറുകള്‍ (Gears). ഒരു യന്ത്രത്തിന്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്കു ചലനത്തെ എത്തിക്കാനാണ് ഇതു ഉപയോഗിക്കുന്നത്. വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന്‌ പല്‍ചക്രങ്ങള്‍‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്‌.

ഉള്ളടക്കം

[തിരുത്തുക] പ്രവര്‍ത്തനം

വിവിധ വലിപ്പത്തിലുള്ള പല്‍ചക്രങ്ങള്‍ (സ്പര്‍ ഗിയര്‍) - ഓരോ ചക്രങ്ങളുടേയും വേഗതയും ദിശയും ശ്രദ്ധിക്കുക
വിവിധ വലിപ്പത്തിലുള്ള പല്‍ചക്രങ്ങള്‍ (സ്പര്‍ ഗിയര്‍) - ഓരോ ചക്രങ്ങളുടേയും വേഗതയും ദിശയും ശ്രദ്ധിക്കുക

നിരയായി പല്ലുകളുള്ള തമ്മില്‍ ചേര്‍ന്നിരിക്കുന്ന ഒരു ജോഡി ചക്രങ്ങളെയാണ് പല്‍ച്ചക്രങ്ങള്‍ എന്നു പറയുന്നത്. ഇത്തരം വ്യൂഹത്തില്‍ ഒരു ചക്രം തിരിയുമ്പോള്‍ അതുമായി ചേര്‍ന്നിരിക്കുന്ന ചക്രം എതിര്‍ദിശയില്‍ തിരിയുന്നു. അങ്ങനെ ഒന്നാമത്തെ പല്‍ചക്രത്തില്‍ ലഭിക്കുന്ന ബലവും ചലനവും രണ്ടാമത്തേതിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.


പല്‍ച്ചക്രസം‌വിധാനത്തില്‍ പൊതുവേ വ്യത്യസ്ഥവലിപ്പത്തിലുള്ള ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു വലിയ പല്‍ച്ചക്രം ചെറിയ പല്‍ച്ചക്രത്തെ കൂടിയ വേഗത്തില്‍ തിരിക്കുമെങ്കിലും ചെറിയ ചക്രത്തില്‍ പ്രേഷണം ചെയ്യപ്പെടുന്ന ബലം കുറയുന്നു. നേരെ മറിച്ച് ചെറിയ പല്‍ച്ചക്രം വലിയതിനെ തിരിക്കുമ്പോള്‍ വേഗത കുറയുകയും ബലം കൂടുകയും ചെയ്യുന്നു.


ഇന്റേണല്‍ ഗിയര്‍
ഇന്റേണല്‍ ഗിയര്‍

മിക്ക പല്‍ച്ചക്രവ്യൂഹങ്ങളിലും പ്രേഷണം ചെയ്യപ്പെടുന്ന ചലനത്തിന്റെ ദിശക്ക് മാറ്റം വരുന്നു. അതായത് തിരിക്കുന്ന പല്‍ചക്രം പ്രദക്ഷിണദിശയിലാണെങ്കില്‍ തിരിക്കപ്പെടുന്ന ചക്രം അപ്രദക്ഷിണദിശയില്‍ തിരിയുന്നു. എന്നാല്‍ സാധാരണ പല്‍ച്ചക്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആന്തരികപല്‍ച്ചക്രങ്ങള്‍ (internal gear) - ഉള്ളില്‍ പല്ലുകളുള്ള പല്‍ച്ചക്രങ്ങള്‍ - ചലനദിശക്ക് മാറ്റം വരുത്തുന്നില്ല.

ഒരു വലിയ പല്‍ച്ചക്രത്തെ തിരിക്കുന്നതോ ഒരു വലിയ പല്‍ച്ചക്രത്താല്‍ തിരിയപ്പെടുന്നതോ ആയ ചെറിയ പല്‍ച്ചക്രങ്ങളെയാണ് പിനിയന്‍ (Pinion) എന്നു പറയുന്നത്. അനേകം പല്‍ച്ചക്രങ്ങളടങ്ങിയ സം‌വിധാനത്തെ ഗിയര്‍ ട്രെയിന്‍ എന്നും പറയുന്നു.

[തിരുത്തുക] വിവിധതരം പല്‍ച്ചക്രങ്ങള്‍

പല്‍ച്ചക്രങ്ങള്‍ വിവിധതരത്തിലുണ്ട്.

[തിരുത്തുക] സ്പര്‍ ഗിയര്‍

വ്യൂഹത്തിലെ രണ്ടു ചക്രങ്ങളും ഒരേ തലത്തിലായിരിക്കുന്ന തരം പല്‍ച്ചക്രങ്ങളെയാണ് സ്പര്‍ ഗിയര്‍ എന്നു പറയുന്നത്. പൊതുവേ മിക്കവാറും യന്ത്രങ്ങളിലും കാണപ്പെടുന്ന പല്‍ചക്രങ്ങള്‍ സ്പര്‍ ഗിയറുകളാണ്.

സ്പര്‍ ഗിയര്‍ ഉപയോഗിച്ച് വേഗതയും ബലവും നിയന്ത്രിക്കാം. എന്നാല്‍ ഇരു ചക്രങ്ങളുടേയും ചലനദിശ വിപരീതമായിരിക്കും.

[തിരുത്തുക] ബിവല്‍ ഗിയര്‍

ബിവല്‍ ഗിയര്‍
ബിവല്‍ ഗിയര്‍

ബിവല്‍ ഗിയറില്‍ ചെരിഞ്ഞ പല്ലുകളുള്ള പല്‍ച്ചക്രങ്ങള്‍ പരസ്പരം ഒരു നിശ്ചിത കോണില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ സം‌വിധാനത്തെ ക്രൗണ്‍ ആന്റ് പിനിയന്‍ എന്നും പറയുന്നു.

ശക്തിപ്രേഷണത്തിന്റെ കോണിന് മാറ്റം വരുത്താന്‍ ബിവല്‍ ഗിയര്‍ ഉപയോഗിച്ച് സാധിക്കും.

വേം ഗിയര്‍
വേം ഗിയര്‍

[തിരുത്തുക] വേം ഗിയര്‍

ഒരു പല്‍ചക്രം പിരിയുള്ള ഒരു ദണ്ഡുമായി പിണഞ്ഞിരിക്കുന്ന തരത്തിലുള്ള വ്യൂഹമാണ് വേം ഗിയര്‍. വേം ആന്റ് വേം വീല്‍ എന്നും ഇതിനെ പറയുന്നു.

ഈ വ്യൂഹത്തിലെ ചക്രത്തിന് (വേം വീല്‍) ദണ്ഡിനെ (വേം ഷാഫ്റ്റ്) തിരിക്കാന്‍ സാധിക്കില്ല. ഓരോ തവണ ദണ്ഡ് തിരിയുമ്പോഴും‍ ചക്രം ഒരു പല്ലു വീതം തിരിയുന്നു.

വേഗതയേയും ബലത്തേയും വലിയൊരളവില്‍ മാറ്റം വരുത്താന്‍ ഈ സം‌വിധാനമുപയോഗിച്ച് സാധിക്കുന്നു.

[തിരുത്തുക] റാക്ക് ആന്റ് പിനിയന്‍

റാക്ക് ആന്റ് പിനിയന്‍
റാക്ക് ആന്റ് പിനിയന്‍

ഈ സം‌വിധാനത്തില്‍ പിനിയന്‍ എന്നു വിളിക്കുന്ന പല്‍ച്ചക്രം, പല്ലുകളുള്ള ഒരു ഋജുദണ്ഡുമായി പിണഞ്ഞിരിക്കുന്നു. വര്‍ത്തുളചലനത്തെ രേഖീയചലനമാക്കി മാറ്റുന്നതിനും തിരിച്ചുമാണ് റാക്ക് ആന്റ് പിനിയന്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മദര്‍ശിനികളുടെയും മറ്റും ഫോക്കസ് ശരിയാക്കുന്നതിന് റാക്ക് ആന്റ് പിനിയന്‍ പൊതുവേ ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -