നീല്‍ ആംസ്ട്രോങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neil Alden Armstrong | |
---|---|
(retired USN)/NASA Astronaut | |
Nationality | American |
Status | Retired astronaut |
Born | ഓഗസ്റ്റ് 5 1930 Wapakoneta, Ohio, U.S. |
Previous occupation |
Test pilot |
Space time | 8 days, 14 hours and 12 minutes |
Selection | 1958 MISS; 1960 Dyna-Soar; 1962 NASA Astronaut Group 2 |
Missions | Gemini 8, Apollo 11 |
Mission insignia |
|
ഒരു മുന്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സര്‍വകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആണ് നീല്‍ ആംസ്ട്രോങ്(ജനനം ഓഗസ്റ്റ് 5, 1930). ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്ര അപ്പോളൊ 11ല്‍ മിഷന്‍ കമാന്റര്‍ പദവിയില്‍ ചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു. 1969 ജൂലൈ 20ന് ഇദ്ദേഹവും ബസ് ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി 2.5 മണിക്കൂര്‍ അവിടെ ചെലവഴിച്ചു. ആസമയത്ത് മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. 1978 ഒക്ടോബര്‍ 1ന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.
ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണല്‍ അഡ്വൈസറി കമ്മിറ്റി ഫഓര്‍ എഅയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകള്‍ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയില്‍ എഫ്-100 സൂപ്പര്‍ സേബര്‍ എ ആന്റ് സി എയര്‍ക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാര്‍ഫൈറ്റര്‍ എന്നിവയില്‍ പ്രൊജക്ട് പൈലറ്റ് ആയി പ്രവര്‍ത്തിച്ചു. ബെല്‍ എക്സ്-1ബി, ബെല്‍ എക്സ്-5, നോര്‍ത്ത് അമേരിക്കന്‍ എക്സ്-15, എഫ്-105 തണ്ടര്‍ചീഫ്, എഫ്-106 ഡെല്‍റ്റ ഡാര്‍ട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കര്‍, പാര്‍സെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്.