തൃക്കണ്ണാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] തൃക്കണ്ണാട് , പാണ്ഡ്യന് കല്ല്
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് തൃക്കണ്ണാട്. ബേക്കല്‍ കോട്ടയ്ക്ക് അടുത്താണ് തൃക്കണ്ണാട്. പശ്ചിമമുഖമായി നിലകൊള്ളുന്ന ഒരു പ്രശസ്തമായ ശിവക്ഷേത്രം ഇവിടെ കടലോരത്തായി ഉണ്ട്. ദക്ഷിണകാശി എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
ക്ഷേത്രശ്രീകോവിലില്‍ നിന്നും നേരെ പടിഞ്ഞാറു ദിശയില്‍ കരയില്‍ നിന്നും 2കിലോമീറ്റര്‍ അകലെ കടലില്‍ ഉയര്‍ന്നു നില്ക്കുന്ന വലിയൊരു പാറ കാണാം . തൃക്കണ്ണാട് ക്ഷേത്രം ആക്രമിച്ച ഒരു പാണ്ഡ്യ രാജാവിനെ ശിവന് കപ്പലടക്കം ഒരു പാറയാക്കി മാറ്റിയതാണ് ഈ പാറ എന്നാണ് വിശ്വാസം. അതിനാല്‍ ഇത് പാണ്ഡ്യന് കല്ല് എന്നറിയപ്പെടുന്നു. സാഹസിക നീന്തല്‍ക്കാര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. . തൃക്കനാടിന് 1 കിലോമീറ്റര്‍ വടക്കായി ഉള്ള പാലക്കുന്ന് ഭഗവതീക്ഷേത്രം ഭരണി ഉത്സവത്തിനു പ്രശസ്തമാണ്. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഈ ഉത്സവത്തിനു തടിച്ചുകൂടുന്നു.