ജ്യാമിതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗണിതശാസ്ത്രത്തിലെ ഒരു ഉപവിഭാഗമാണ് ജ്യാമിതി. രൂപങ്ങളുടെ ഗണിതശാസ്ത്രം എന്നറിയപ്പെടുന്നു. ഭൂമി എന്നര്‍ത്ഥം വരുന്ന ജ്യാ , അളവ് എന്നര്‍ത്ഥം വരുന്ന മിതി എന്നീ സംസ്കൃതപദങ്ങള്‍ ചേര്‍ന്നാണ് ജ്യാമിതി എന്ന ഗണിതശാസ്ത്രശാഖ ഉണ്ടായത്[1] പൊതുവേ പറഞ്ഞാന്‍ ഭൂമിയിലെ അളവുകളെ സംബദ്ധിക്കുന്ന ഗണിതശാസ്ത്രശാഖയാണ് ജ്യാമിതി.
[തിരുത്തുക] ചരിത്രം
കൃഷി, കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ ശാസ്ത്രശാഖ രൂപം പ്രാപിക്കുകയും വികസിക്കുകയും ചെയ്തു. പ്രാചീന ശിലായുഗകാലം മുതല്‍ മനുഷ്യര്‍ ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ ഭാരതത്തിലും ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ചിരുന്നതായി സിന്ധുനദീതടസംസ്കാര കാലത്ത് നിര്‍മ്മിച്ചിരുന്ന വീടുകളൂടേയും കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
[തിരുത്തുക] ആധാരസൂചിക
- ↑ വിജയന്‍ കുന്നുമ്മേക്കര. ഗണിതശാസ്ത്രജ്ഞന്മാരും കണ്ടുപിടിത്തങ്ങളും.