See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചെണ്ട - വിക്കിപീഡിയ

ചെണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെണ്ട
ചെണ്ട

കേരളത്തിന്റെ തനതായ വാദ്യോപകരണമാണ്‌ ചെണ്ട. ഒരു അസുര വാദ്യം എന്നാണറിയപ്പെടുന്നത്. ചെണ്ട കേരളത്തിലെ ഉത്സവങ്ങളിലെയും നാടന്‍ കലാരൂപങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കര്‍ണാടകത്തില്‍ ഇത് ‘’ചെണ്ടെ‘’ എന്ന് അറിയപ്പെടുന്നു.

കഥകളി, കൂടിയാട്ടം,വിവിധ നൃത്തകലാരൂപങ്ങള്‍ എന്നിവയ്ക്ക് ചെണ്ട ഉപയോഗിക്കുന്നു. കര്‍ണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു.


ഉള്ളടക്കം

[തിരുത്തുക] ചെണ്ട ഉപയോഗിക്കുന്ന വിധം

പഞ്ചാരിമേളം. ചെണ്ട ഇടത്തുവശത്തായി കാണാം
പഞ്ചാരിമേളം. ചെണ്ട ഇടത്തുവശത്തായി കാണാം

ചെണ്ട ചെണ്ടവാദ്യക്കാരുടെ കഴുത്തില്‍ ലംബമായി കെട്ടിത്തൂക്കിയിടാറാണ് പതിവ്. രണ്ട് ചെണ്ടക്കോലുകള്‍ കൊണ്ട് ചെണ്ടവാദ്യക്കാര്‍ ചെണ്ടയുടെ മുകളില്‍ വലിച്ചുകെട്ടിയ തുകലില്‍ ചെണ്ടയടിക്കുന്നു.


[തിരുത്തുക] ചെണ്ട നിര്‍മിക്കുന്ന വിധം

വൃത്താകൃതിയില്‍ ചെത്തിമിനുക്കിയ ഒരു തടിക്കുഴലില്‍ നിന്നാണ് ചെണ്ട ഉണ്ടാക്കുക.ഇതിന് പറ എന്നാണ് പേര്. പ്ലാവ്,പേരാല്‍,അരയാല്‍,തെങ്ങ്,പന,കണിക്കൊന്ന എന്നീ വൃക്ഷങ്ങളുടെ തടിയാണ് പറ നിര്‍മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്.

ചെണ്ടയുടെ രണ്ടുവശങ്ങളും തുകല്‍ കൊണ്ട് വലിച്ചുകെട്ടിയിരിക്കും.പ്രായം കുറഞ്ഞ പശുവിന്റെയോ കാളയുടേയോ തോലാണ് ഇതിനുപയോഗിക്കുന്നത്.തുകല്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് രോമമെല്ലാം കളഞ്ഞെടുക്കും.പിന്നെ എല്ലാ ഭാഗത്തും ഒരേ കനം വരുന്ന വിധം തുകല്‍ ചീകിയെടുക്കണം.ഇനി ഇതുപയോഗിച്ച് ചെണ്ടക്കുറ്റി പൊതിയാം.

ചെണ്ടയുടെ രണ്ടറ്റത്തുമുള്ള വളയം ഉണ്ടാക്കാനുപയോഗിക്കുന്നത് മുളയാണ്.ഇതിലാണ് തുകല്‍ ഉറപ്പിക്കുന്നത്.

പതിമുഖം (ചപ്പങ്ങം) എന്ന മരത്തിന്റെ തടി കൊണ്ടാണ് ചെണ്ടക്കോലുണ്ടാക്കുന്നത്.പുളി,മന്ദാരം,സ്വര്‍ണമല്ലി,കാശാവ് എന്നിവയുടെ തടിയും ചെണ്ടക്കോലിന് ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] വിവിധ തരം ചെണ്ടകള്‍

  • ഉരുട്ടുചെണ്ട - നാദത്തില്‍ വ്യതിയാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെണ്ട.
  • വീക്കുചെണ്ട - സാധാരണയായി താളത്തില്‍ അടിക്കുന്ന ചെണ്ട.
  • അച്ഛന്‍ ചെണ്ട -

[തിരുത്തുക] ഇതും കാണുക

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -