ഇടുമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന ചക്കമുറി പോലെ ആകൃതിയിലുള്ള ഒരു തുകല്‍ വാദ്യമാണിത്.ഇതിന്റെ പരന്നഭാഗത്തെ മുഖം എന്ന് പറയുന്നു. ഈ മുഖത്തില്‍ തോല്‍കൊണ്ടു പൊതിഞ്ഞുകെട്ടിയാണ് ഉപയോഗിക്കുന്നത്. കച്ച കഴുത്തിലണിഞ്ഞ് ഇരുകൈകളിലുള്ള കോലുകള്‍ കൊണ്ട് കൊട്ടുന്നു. ശീവേലിക്കും പുറത്തു പ്രദക്ഷിണത്തിന് ചില ക്ഷേത്രങ്ങളിലും ഈ വാദ്യം ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ പൂജാ സമയത്തും ഈ വാദ്യം ഉപയോഗിക്കുന്നു.