കാപ്പി (പാനീയം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമന്‍ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേര്‍ഷ്യ, ടര്‍ക്കി, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പടര്‍ന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
[തിരുത്തുക] ഇതും കാണുക