കപ്പാസിറ്റര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലക്ട്രിക്ക്-ഇലക്ട്രൊണിക് ഉപകരണങ്ങളില്‍ വൈദ്യുത ചാര്‍ജ്ജ് ശേഖരിച്ച് വെക്കാനുള്ള സംവിധാനമാണ് കപ്പാസിറ്റര്‍. കപ്പാസിറ്ററുകള്‍ കണ്ടന്‍സറുകള്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഒരു ജോഡി പ്ലേറ്റുകള്‍ അഥവാ കണ്ടക്ടറുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രിക്ക് ഫീല്‍ഡില്‍ ആണ് കപ്പാസിറ്ററുകള്‍ വൈദ്യുതി സംഭരിച്ചുവെക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതിയെ കപ്പാസിറ്ററില്‍ സംഭരിച്ചുവെക്കുന്ന പ്രക്രിയയെ ചാര്‍ജ്ജിങ്ങ് എന്നാണ് പറയുന്നത്. ഇലക്ട്രിക്ക്-ഇലക്ട്രൊണിക് സര്‍ക്യൂട്ടുകളില്‍ വൈദ്യുതി സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ് കപ്പാസിറ്ററിന്റെ പ്രധാന ധര്‍മ്മം. ഇതു കൂടാതെ ഉയര്‍ന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകള്‍ തമ്മില്‍ വ്യതിയാനം വരുത്താനും കപ്പാസിറ്റര്‍ ഉപയൊഗിക്കാറുണ്ട്. ഈ സവിശേഷത കാരണം ഇലക്ട്രൊണിക് ഫില്‍റ്ററുകളില്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നു.
[തിരുത്തുക] ചരിത്രം
1745 ഒക്ടൊബറില് ഇവാള്‍ഡ് ജോര്‍ജ്ജ് വൊണ് ക്ലീസ്റ്റ് എന്ന ജര്‍മ്മന്‍ ശാസ്ത്രഞനാണ് കപ്പാസിറ്റര്‍ കണ്ടുപിടിച്ചത്. ഇതേവര്‍ഷം തന്നെ ഡച്ച് ശാസ്ത്രഞനായ പീറ്റര്‍ വാന്‍ മുഷേന് ബ്രോക്ക് സമാനമായ മറ്റൊരു കപ്പാസിറ്റര്‍ കണ്ടുപിടിച്ചു. ലെയ്സണ്‍ ജാര് എന്നാണ് അദ്ദേഹം തന്റെ പുതിയ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരുന്നത്. ബഞ്ചമിന് ഫ്രാങ്ക്ളിന്, ലെയ്സ്ണ്‍ ജാര് കപ്പാസിറ്ററിനെ സൂക്ഷ്മാമായി പരിശോധിക്കുകയും ഈ കപ്പാസിറ്ററില്‍ നേരത്തെ കരുതിയതുപോലെ വെള്ളത്തിലല്ല മറിച്ച് ഗ്ലാസിലാണ് വൈദ്യുതി സംഭരിക്കുന്നത് എന്നു വ്യക്തമാക്കുകയും ചെയ്തു. ആദ്യകാലത്ത് കപ്പാസിറ്ററുകള്‍ കണ്ടന്‍സറുകള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴും ചില രാജ്യങ്ങളില്‍ കപ്പാസിറ്ററുകള്‍ കണ്ടന്‍സര്‍ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇറ്റാലിയന്‍ വാക്കായ കണ്ടന്‍സര്‍ സ്റ്റോര്‍ ആണ് പിന്നീട് കണ്ടന്‍സര്‍ ആയി മാറിയത്.
[തിരുത്തുക] കപ്പാസിറ്റന്‍സ്
കപ്പാസിറ്ററിന്റെ വൈദ്യുതി സംഭരിച്ചുവെക്കാനുള്ള കഴിവിന്റെ ഏകകമാണ് കപ്പാസിറ്റന്‍സ്. ഫാരഡ് ആണ് ആണ് കപ്പാസിറ്റന്‍സ് അളക്കാനുള്ള മാനദണ്ഡം.