ഏജ് ഓഫ് എംപയേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്‍സെമ്പിള്‍ സ്റ്റുഡിയോസ് നിര്‍മിച്ച് മൈക്രോസോഫ്റ്റ് ഗെയിംസ് സ്റ്റുഡിയോസ് പുറത്തിറക്കിയ കമ്പ്യൂട്ടര്‍ വീഡിയോ ഗെയിം പരമ്പരയാണ് ഏജ് ഓഫ് എംപയേഴ്സ്. 1997ലാണ് പരമ്പരയിലെ ആദ്യ കളിയായ ഏജ് ഓഫ് എംപയേഴ്സ് പുറത്തിറങ്ങിയത്. ഇതിലെ മുഖ്യ പതിപ്പുകള്‍ ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന റിയല്‍-ടൈം സ്ട്രാറ്റെജി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. കാംപെയിന്‍, റാന്റം മാപ് എന്നിങ്ങനെ രണ്ട് തരം കളിരീതികളാണ് ഇവയില്‍ പ്രധാനമായും ഉള്ളത്.