ആര്യവേപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേപ്പ് |
||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
വേപ്പ്
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
||||||||||||
'''Azadirachta indica''' |
സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ് ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിലെ ഇലപൊഴിയും കാടുകളില്‍ ഇവ കണ്ടുവരുന്നു. ഭാരതത്തില്‍ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്[1].
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളില്‍ വളര്‍ത്താന്‍ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്താറുണ്ട്. വേപ്പിന്റെ വിത്തില്‍ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിന് പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു[2]. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയില്‍ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.
[തിരുത്തുക] സവിശേഷതകള്‍
ഈ സസ്യം ഏകദേശം 30 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്നു. ഇല തണ്ടില്‍ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക് കയ്പ്പുരസമാണ്. പൂവിന് മഞ്ഞകലര്ന്ന വെള്ള നിറമാണുള്ളത്. കായകള്‍ പാകമാകുമ്പോള്‍ മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങള്‍ തടി, ഇല, കായ്, കായില്‍ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്[1].
[തിരുത്തുക] ഉപയോഗങ്ങള്‍
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങള്‍, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിര്‍മ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു[1][2]. കൂടാതെ വേപ്പില്‍ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്[2].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 [http://[ayurvedicmedicinalplants.com/plants/2737.html Ayurvedic Medicinal Plants] എന്ന വെബ്ബിലെ ലേഖനം
- ↑ 2.0 2.1 2.2 ഡോ. കെ.ആര്.രാമന് നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍. താള് 29-31 വരെ