അപ്പു നെടുങ്ങാടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള സാഹിത്യത്തില്‍ നോവല്‍ വിഭാഗത്തില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. 1863-ല്‍ ഒറ്റപ്പാലത്തിനു സമീപം കോതക്കുറിശ്ശി അംശത്തില്‍ ജനിച്ചു. അദ്ധ്യാപകനായും അഭിഭാഷകനായും ജോലി നോക്കിയ അദ്ദേഹം 1906-ല്‍ പബ്ലിക് പ്രോസിക്യൂട്ടറായി . കേരള പത്രിക എന്ന ദിനപത്രത്തിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. 1887-ല്‍ മലയാളത്തിലെ ആദ്യത്തെ നോവല്‍ ആയ കുന്ദലത എഴുതി. 1899 -ല്‍ കേരളത്തിലെ ആദ്യത്തെ ബാങ്ക് ആയ നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചു. കൂടാതെ, ആദ്യത്തെ ക്ഷീരവ്യവസായ കമ്പനി ആരംഭിക്കുകയും ചെയ്തു.