See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഒറ്റപ്പാലം - വിക്കിപീഡിയ

ഒറ്റപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒറ്റപ്പാലം
അപരനാമം: ഒറ്റപ്പാലം

ഒറ്റപ്പാലം
വിക്കിമാപ്പിയ‌ -- 10.8900° N 76.3800° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങള്‍ നഗര സഭ
നഗര സഭ ചെയര്‍മാന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 49,230
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
679101
+91466 (91 ഇന്‍ഡ്യയുടെ കോഡ്)
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ ഭാരതപ്പുഴ

പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്ന പേരിന്നു കാരണം കച്ചേരി വളപ്പില്‍ നില്‍ക്കുന്ന ഒറ്റ പാല മരമാണ്. പാല നിന്നിടം ഒറ്റപാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും ആയിത്തീര്‍ന്നു.

ഇന്ത്യയുടെ ആദ്യത്തെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയായ കെ.ആര്‍. നാരാ‍യണന്‍ മൂന്ന് തവണ(1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. ഓട്ടം തുള്ളലിന്റെ പിതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മ സ്ഥലമായ ലക്കിടിയിലെ കിള്ളിക്കുറുശിമംഗലം ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. ‍പ്രശസ്ത കൂടിയാട്ട കലാകാരനായ പദ്മശ്രീ മണി മാധവ ചാക്യാരുടെ വസതിയും കിള്ളിക്കുറുശിമംഗലത്താണ്. കെ പി എസ് മേനോന്‍, ശ്രീ ശിവ ശങ്കരമേനോന്‍ (വിദേശ കാര്യ സെക്രട്ടറി) തുടങ്ങിയ ഭരണ തന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം. ‍ഈയിടെയായി മലയാളം, തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡപത്തില്‍ വെച്ചാണ് ദിവംഗതനായത്. അടുത്ത കാലത്ത് ആ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചെമ്പൈ നഗര്‍ എന്നു പുനര്‍‌നാമകരണം ചെയ്തു.

ഉള്ളടക്കം

[തിരുത്തുക] ജനസംഖ്യ


2001ലെ സെന്‍സസ് പ്രകാരം 49,230 ആണ് ഒറ്റപ്പാലത്തിന്റെ ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 53% സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 81% ആണ്.ദേശീയ ശരാശരിയായ 53%ത്തേക്കാള്‍ ഉയരത്തിലാണിത്. ഒറ്റപ്പാലത്തെ 82% പുരുഷന്മാരും 79% സ്ത്രീകളും സാക്ഷരരാണ്. മൊത്തം ജനസംഖ്യയുടെ 12% പേര്‍ 6 വയസ്സില്‍ താഴെയുള്ളവരാണ്.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഒറ്റപ്പാലം വര്‍ഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ്. ഒറ്റപ്പാലം ഒരു വിദ്യാഭ്യാസ ജില്ലാതലസ്ഥാനവുമാണ്. നൂറുവയസ്സു പിന്നിട്ട എന്‍.എസ്. എസ്. കെ.പി.ടി സ്കൂള്‍, 1961-ല്‍ സ്ഥാപിതമായ എന്‍. എസ്. എസ് കോളേജ്, കേന്ദ്രീയ വിദ്യാലയം, എല്‍. എസ്. എന്‍. കോണ്‍‌വെന്റ്, എന്‍.എസ്. എസ് വിദ്യാഭ്യാസ കോളേജ്, സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂള്‍ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

[തിരുത്തുക] ആശുപത്രികള്‍

ഒറ്റപ്പാലത്തെ പ്രധാന ആശുപത്രികള്‍ താഴെപ്പറയുന്നു:

  • ഗവണ്‍‌മെന്റ് ആശുപത്രി, ടി.ബി റോഡ്, ഒറ്റപ്പാലം
  • അശ്വിനി ആശുപത്രി, മെയിന്‍ റോഡ്, ഒറ്റപ്പാലം
  • വള്ളുവനാട് ആശുപത്രിയും നഴ്സിങ്ങ് വിദ്യാലയവും, കണ്ണിയാമ്പുറം, ഒറ്റപ്പാലം
  • സെമാല്‍ക്ക് ആശുപത്രി, സി.എസ്.എന്‍ ഓഡിറ്റോറിയത്തിനു സമീപം, ഒറ്റപ്പാലം,
  • സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് ആശുപത്രി, കണ്ണിയാമ്പുറം, ഒറ്റപ്പാലം.

[തിരുത്തുക] യാത്രാ സൌകര്യങ്ങള്‍

ഒറ്റപ്പാലം റെയില്‍, റോഡ് മാര്‍ഗം മറ്റു പ്രധാന സ്ഥലങ്ങളുമായില്‍ ബന്ധപ്പെട്ടിരിക്കുന്നു.

റെയില്‍ മാര്‍ഗം
ഭാരതീയ റെയില്‍ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു പ്രധാ‍ന സ്റ്റേഷനാണ് ഒറ്റപ്പാലം. കേരളത്തിലേക്കു കടക്കുമ്പോള്‍ പാലക്കാടിനു ശേഷമുള്ള പ്രധാന റെയില്‍‌വേ സ്റ്റേഷനാണ് ഒറ്റപ്പാലം. മംഗലാപുരം/കൊങ്കണ്‍ പാ‍തയില്‍ ഷൊര്‍ണൂരും ആലപ്പുഴ/കന്യാകുമാരി പാതയില്‍ വടക്കാഞ്ചേരിയുമാണ് ഒറ്റപ്പാലത്തിനു ശേഷമുള്ള പ്രധാന സ്റ്റേഷനുകള്‍.

റോഡു മാര്‍ഗ്ഗം

ഒറ്റപ്പാലം നഗരം പാലക്കാട്-പട്ടാമ്പി സംസ്ഥാന ഹൈവേയില്‍ പാലക്കാടു നിന്നും 34 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍, പാലക്കാട്, ചെര്‍പ്പുളശ്ശേരി, പെരിന്തല്‍മണ്ണ, പാലക്കാട്, ഷൊര്‍ണ്ണൂര്‍, തിരുവില്വാമല തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ബസ് മാര്‍ഗ്ഗം എത്താവുന്നതാണ്. കെ.എസ്. ആര്‍. ടി. സി., പ്രൈവറ്റ് ബസ്സുകള്‍ ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ് നടത്തുന്നു.

[തിരുത്തുക] പ്രധാന ആരാധനാലയങ്ങള്‍

ഒറ്റപ്പാലത്തെ പ്രധാന ആരാധനാലയങ്ങള്‍ താഴെ പറയുന്നു.

  • ചിനക്കത്തൂര്‍ കാവ്
  • നീലി കാവ്
  • പാര്‍ഥസാരഥി ക്ഷേത്രം
  • കളരിക്കല്‍ ക്ഷേത്രം
  • ഒറ്റപ്പാലം ജുമാ മസ്ജിദ്
  • വേങ്ങേരി ശിവ ക്ഷേത്രം
  • മാത്തൂര്‍ മന ഗണപതി ക്ഷേത്രം
  • ചെമ്പൈ നഗര്‍ ശ്രീകൃഷ്ണ ക്ഷേത്രം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍



ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -