അക്രുതവ്രണന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാണങ്ങള്‍ പ്രകാരം പരശുരാമന്റെ അനുചരനായ ഒരു മഹര്‍ഷിയാണ് അക്രുതവ്രണന്‍. പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ച് അസ്ത്രങ്ങള്‍ വാങ്ങിവരുന്ന സമയത്ത്, ഹിമാലയപ്രാന്തത്തില്‍ വച്ച്, ഒരു ബ്രാഹ്മണബാലന്‍ കടുവായുടെ ആക്രമണത്തിനിരയാകുന്നതു കണ്ടു. പരശുരാമന്റെ അമ്പേറ്റ്നിലംപതിച്ച കടുവ ഒരു ഗന്ധര്‍വനായി സ്വര്‍ഗം പൂകി. അന്നുമുതല്‍ പരശുരാമശിഷ്യനായിത്തീര്‍ന്ന ആ ബാലനാണു പില്‍ക്കാലത്ത് ആക്രിതവ്രണനായി അറിയപ്പെട്ടത്. കടുവയില്‍നിന്ന് വ്രണം ഉണ്ടാകതെ രക്ഷപ്പെട്ടതുകൊണ്ട് ഈ പേരു ലഭിച്ചു.യുദ്ധം ചെയുന്നതിനുമുമ്പ് പരശുരാമന്‍ കാര്‍ത്തവീരന്റെ അടുക്കലേക്കു ആക്രുതവ്രണനെയാണു ദൂതനായി നിയോഗിച്ചത്. അംബയൊടുള്ള ഭീഷ്മരുടെ പെരുമാറ്റത്തില്‍ കുപിതനായ അക്രുതവ്രണന്‍ ഭീഷ്മരോടു യുദ്ധം ചെയ്യുവാന്‍ പരശുരാമനെ പ്രേരിപ്പിച്ചു. കുരുക്ഷേത്രയുദ്ധത്തില്‍ കൗരവപക്ഷ്ത്തുനിന്ന് കാലുമാറിയ യുയുത്സുവിന്റെ സാരധിയായി ആക്രിതവ്രണന്‍ പ്രവര്‍ത്തിച്ചതായി മഹാഭാരതത്തില്‍ കാണുന്നു. മുറിവേറ്റ് ശരശയ്യയില്‍ കിടന്ന ഭീഷ്മരെ സന്ദര്‍ശിച്ച ൠഷിമാരുടെകൂട്ടത്തില്‍ ആക്രുതവ്രണനും ഉള്‍പ്പെട്ടിരുന്നു.
മഹാഭാരതം | |
---|---|
കഥാപാത്രങ്ങള്‍ | |
കുരുവംശം | മറ്റുള്ളവര്‍ |
ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
ബന്ധപ്പെട്ട വിഷയങ്ങള്‍ | |
പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത |