വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയങ്ങളും മാര്‍ഗ്ഗരേഖകളും |
---|
ലേഖനങ്ങളില്‍ |
സന്തുലിതമായ കാഴ്ചപ്പാട് പരിശോധനായോഗ്യങ്ങള്‍ മാത്രം പുതിയ കണ്ടെത്തലുകള്‍ അരുത് വിക്കിപീഡിയ എന്തൊക്കെയല്ല |
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ |
സമവായം ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക വ്യക്തിപരമായി ആക്രമിക്കരുത് വിക്കിമര്യാദകള്‍, നിയമസംഹിത ധൈര്യശാലിയാകുക സംവാദത്തിലെ മര്യാദകള്‍ ഉപയോക്തൃനാമം തിരഞ്ഞെടുക്കുമ്പോള്‍ |
സാങ്കേതിക കാര്യങ്ങള്‍ |
ശൈലീപുസ്തകം, വിക്കിവിന്യാസം ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ |
ജീവചരിത്രം |
ആത്മകഥ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍ |
വിക്കിപീഡിയയില്‍ വച്ച് മറ്റ് ലേഖകരെ വ്യക്തിപരമായി ആക്രമിക്കരുത്. ലേഖനങ്ങളെ വിലയിരുത്തുക, ലേഖകരെ അല്ല. ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതുവഴി ആക്രമകാരി വിക്കിസമൂഹത്തിനുമുന്നില്‍ ഇന്നെന്നല്ല എന്നെന്നേക്കും വിലകുറഞ്ഞവനാകുന്നു. അത് വിക്കിപീഡിയ സമൂഹത്തിനെ മുഴുവന്‍ വേദനിപ്പിക്കുന്നു. ആള്‍ക്കാരുടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മനസ്ഥിതി നഷ്ടപ്പെടുന്നു. അങ്ങിനെ നല്ലൊരു വിജ്ഞാനകോശമായി തീരാനുള്ള അവസരം വിക്കിപീഡിയക്ക് നഷ്ടപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] അത് ചെയ്യരുത്
മറ്റു ഉപയോക്താക്കളെ ആക്രമിക്കുക എന്നത് ന്യായീകരണമില്ലാത്ത പ്രവൃത്തിയാണ്. അത് ഒരിക്കലും ചെയ്യരുത്. അത് ആക്രമണകാരിയെ ഇടുങ്ങിയ ചിന്താഗതിയുള്ളവനായി കണക്കാക്കാന്‍ കാര്യമായേക്കാം. ആക്രമണം ഏറ്റുവാങ്ങുന്നവര്‍ക്ക് ശരിക്കുമെന്തെങ്കിലും കൈപ്പിഴ വന്നിട്ടുണ്ടെങ്കില്‍ അത് അയാളും മറ്റുള്ളവരും ശ്രദ്ധിക്കാതെ പോകാനും കാരണമായേക്കാം.
[തിരുത്തുക] പ്രത്യാഘാതങ്ങള്‍
സംവാദം താളില്‍ കുറിക്കുന്ന ഓരോ വാക്കും എല്ലാക്കാലത്തും ഇന്റര്‍നെറ്റ് ഉപയോക്കുന്ന ഓരോരുത്തര്‍ക്കും ലോകത്തെവിടിരുന്നും കാണാന്‍ സാധിക്കുന്നതാണ്. അതില്‍ നിന്ന് താങ്കള്‍ ഏതുവിധത്തിലാണ് വിക്കിപീഡിയയേയും സഹലേഖകരേയും സമീപിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നതാണ്.
പലവിക്കിപീഡിയരും ആരെങ്കിലും തമ്മിലുള്ള ആക്രമണങ്ങള്‍ താളുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തയ്യാറായിരിക്കും. പക്ഷേ അതൊന്നുമായിരിക്കണമെന്നില്ല വിക്കിപീഡിയയുടെ അന്തിമ നടപടി. വിക്കിപീഡിയയുടെ നയമനുസരിച്ച് തുടര്‍ച്ചയായി മറ്റുള്ളവരെ ബഹുമാനിക്കാത്തവരെ വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തീര്‍ത്തും തഴയുകയാണ് ചെയ്യുക. ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള ‘തിരുത്തലുകളുടെ ചുരുക്കരൂപങ്ങളേയും‘ അത്തരത്തില്‍ തന്നെ സമീപിച്ചേക്കാം.
സഭ്യമല്ലാത്ത വാക്ക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍, നിയമഭീഷണിയോ വധഭീഷണിയോ പോലെയുള്ളവ നടത്തുന്ന ഉപയോക്താവിനെ മുന്നറിയിപ്പ് ഇല്ലാതെ തന്നെ വിക്കിപീഡിയയില്‍ നിന്നും തടയുന്നതാണ്.
[തിരുത്തുക] വിശദീകരിച്ച് എഴുതുക
പല ലേഖകര്‍ ഒരു ലേഖനം എഴുതുമ്പോള്‍ അവര്‍ക്ക് പലപ്പോഴും പരസ്പരം അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ നേരിടേണ്ടിവരും. അപ്പോള്‍ സ്വന്തം ആശയം ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുക. പലകാഴ്ചപ്പാടുകള്‍ ഒത്തൊരുമയോടെ ഒരേ പ്രാധാന്യത്തോടെ എഴുതുന്നതിലാണ് വിക്കിപീഡിയയുടെ വിജയം. നാമെല്ലാവരും ഒരേ സമൂഹത്തിന്റെ ഭാഗാമാണെന്ന്, വിക്കിപീഡിയരാണെന്ന് ഓര്‍ക്കുക.
[തിരുത്തുക] ഉദാഹരണങ്ങള്‍
[തിരുത്തുക] വ്യക്തിപരമായ ആക്രമണങ്ങളുടെ ഉദാഹരണങ്ങള്‍
വ്യക്തിപരമായ ആക്രമണങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍ പക്ഷേ അവ താഴെക്കൊടുത്തിരിക്കുന്നവയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല.
- “അവനൊരു പെരുച്ചാഴിയാണ്”, “അവള്‍ക്ക് തിരുത്താനറിയില്ല“ എന്ന മട്ടിലുള്ള വാക്യങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ അത് വ്യക്തിപരമായ ആക്രമണമായി കണക്കാക്കും.
- നിഷേധാത്മക പിന്മൊഴികളും “എന്നെ നിന്നേക്കാളും കൊള്ളാം” എന്ന മട്ടും “താനെന്തിനാണ് ജീവിച്ചിരിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളും.
- നിന്ദാസ്തുതികള്‍
- വംശീയമോ, ലിംഗപരമോ, പ്രായാധിഷ്ഠിതമോ, മതപരമോ മറ്റുള്ളവര്‍ക്കു നേരേ പ്രയോഗിക്കുന്നത്(ആക്രമണത്തിനു കാരണം എന്താണ് എന്നുള്ളത് ഒടുവില്‍ ന്യായമായിത്തീരില്ല)
- മറ്റൊരു ലേഖകന്റെ നേരെ ദുര്‍നടപ്പ് ആരോപിക്കുന്നത്.
- കോടതിയെ സമീപിക്കും എന്നരീതിയിലുള്ള കാര്യങ്ങള്‍.
- ഭീഷണികള്‍
- നേരിട്ടോ അല്ലാതെയോ ഉപയോക്താവിന്റെ താളിലോ സംവാദം താളിലോ ഉള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍
- ഒരു ലേഖകന്‍ നേരത്തേ നേരിട്ടിട്ടുള്ള കാര്യങ്ങള്‍ ചികഞ്ഞെടുത്ത് (നിയമപരമായോ, മുതലാളിയുടെ പക്കല്‍ നിന്നോ ആ ലേഖകന്‍ നേരിട്ട ശിക്ഷാവിധികള്‍, രാഷ്ട്രീയപരമായി ആ ലേഖകന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ മുതലായവ) പ്രയോഗിക്കുന്നത് ദീര്‍ഘകാലത്തേക്ക് മുന്നറിയിപ്പൊന്നുമില്ലാതെ ഉടനടി തന്നെ തടയാന്‍ ഏതൊരു സിസോപ്പിനും അധികാരമുള്ളതാണ്. സിസോപ്പ് ഇത്തരം കാര്യങ്ങള്‍ ഉടനടി തന്നെ സമൂഹത്തിനെ അറിയിക്കേണ്ടതുമാണ്.
- ഒരാളെ അധിഷേപിക്കാന്‍ വേണ്ടി അതിനുയോജ്യമായ വിധത്തില്‍ പുറം കണ്ണികള്‍ കൊടുക്കുന്നത്.
[തിരുത്തുക] വ്യക്ത്യാക്രമണങ്ങള്‍ അല്ലാത്തവ
വിക്കിപീഡിയ സംസ്കാരത്തിന്റെ ഭാഗമാണ് ചര്‍ച്ചകള്‍. അത് മര്യാദകളേയും നിയമസംഹിതയേയും മുറുകെ പിടിച്ചുകൊണ്ടാവണം. താങ്കള്‍ക്ക് അംഗീകരിക്കാനാവാത്ത വസ്തുതകള്‍ ലേഖനത്തില്‍ കാണുകയാണെങ്കില്‍ അത് വ്യക്തിപരമാക്കാതെ വസ്തുതകളുടെ പ്രാമാണ്യത്തെ മാത്രം ചോദ്യം ചെയ്യുക. സൗഹൃദപരമായ അന്തരീക്ഷം നഷ്ടപ്പെടുത്തരുത്. വ്യക്തിപരമായി കണക്കാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.
- “താങ്കള്‍ കൊടുത്തിരിക്കുന്ന വസ്തുത ശരിയാണെന്നു തോന്നുന്നില്ല“ ‘’ആ വാക്യം പക്ഷപാതിത്വം ഉള്ളതാണ്” എന്നൊക്കെയുള്ള പിന്മൊഴികള്‍ ഒരിക്കലും വ്യക്ത്യാക്രമണങ്ങളല്ല.
- “താങ്കള്‍ നടത്തിയ പരാമര്‍ശം വ്യക്ത്യാക്രമണം ആണ്” എന്ന് പറയുന്നത് അത് ശരിയായിരിക്കുന്ന കാലത്തോളം വ്യക്ത്യാക്രമണം അല്ല. അത് ഒരു ഉപയോക്താവിന്റെ നടപടിയെയാണ് പരാമര്‍ശിക്കുന്നത്. ഉപയോക്താവിനേയല്ല.
- തിരുത്തലിന്റെ ചുരുക്കരൂപത്തില്‍ നശീകരണപ്രവര്‍ത്തനം “പുനര്‍പ്രാപനം ചെയ്തു” എന്ന് പിന്മൊഴി ചേര്‍ക്കുന്നത്. തൊട്ടുമുമ്പുള്ള പ്രവര്‍ത്തനം നശീകരണോന്മുഖമായിരിക്കുമ്പോള്‍ ഒരു വ്യക്ത്യാക്രമണം അല്ല.
[തിരുത്തുക] മറുമരുന്നുകള്‍
- താങ്കള്‍ മറ്റുള്ളവരേയും പരിഗണിക്കണം എന്നു പറയുന്നത് താങ്കള്‍ അവരുടെ വാദം അംഗീകരിക്കണം എന്നതിനു പകരമല്ല. അവര്‍ക്കും വാദങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ അവകാശമുണ്ടെന്ന് കാട്ടാനാണ്.
- താങ്കള്‍ക്ക് താത്പര്യമുണ്ട് എന്നതുകൊണ്ടുമാത്രം ഒരു വാദമുഖം ഉയര്‍ത്തിക്കൊണ്ടു വരാതിരിക്കുക.
- ഒരു ചര്‍ച്ച വ്യക്തിപരമായി ഭവിക്കാനിടയുണ്ടെങ്കില്‍ അത് പൊതുവല്ലാത്ത ഒരു മാധ്യമത്തില്‍(ഉദാ:ഇ-മെയില്‍) കൂടിയാക്കുക.
താങ്കള്‍ ആക്രമിക്കപ്പെട്ടാല്‍ ആക്രമണകാരിയോട് അത് നിര്‍ത്താനും ഈ നയം പരിശോധിക്കാനും ആവശ്യപ്പെടുക.
വ്യക്തിപരമായ ആക്രമണം വിശാലാര്‍ത്ഥത്തില്‍ നിര്‍വ്വചിക്കരുത്. അത് തുടര്‍ച്ചയായി ആരോപിക്കുകയുമരുത്. താങ്കള്‍ക്ക് അപ്രകാരം ചെയ്യാന്‍ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും.
ഒരു രക്ഷയുമില്ലങ്കില്‍ ചിലപ്പോള്‍ ആക്രമണകാരി അല്പനാളത്തേക്കോ എല്ലാക്കാലത്തേക്കുമോ വിക്കിപീഡിയയില്‍ നിന്ന് തടയപ്പെട്ടേക്കാം. സത്വരശ്രദ്ധപതിയേണ്ട ആക്രമണങ്ങള്‍ വിക്കിപീഡിയ:എനിക്കു വേദനിക്കുന്നു എന്നതാളില്‍ കാട്ടുക.
[തിരുത്തുക] ചെയ്യരുതാത്ത കാര്യം:“ആക്രമണകാരികളെ നിലത്തിട്ടു ചവിട്ടുക”
ശ്രദ്ധിക്കുക: ഒരാള്‍ ആക്രമണകാരിയായിരുന്നു എന്നിരിക്കട്ടെ അവരെ വിശ്വാസത്തിലെടുക്കുക. അവരെ തുടര്‍ച്ചയായി താഴ്ത്തിക്കെട്ടാതിരിക്കുക. ഒരാളുടെ ചരിത്രം പരിശോധിക്കാതിരിക്കുക.
[തിരുത്തുക] സാമൂഹികത്വം
ശുഭോദര്‍ക്കമായ ഒരു ഓണ്‍ലൈന്‍ സമൂഹം സൃഷ്ടിക്കുക എന്നത് താങ്കളുടെ കടമയാണ്. വ്യക്തിപരമായ ആക്രമണം- അവരുടെ പഴയ ചരിത്രം എന്തുമായിക്കോട്ടെ അത് വിക്കിപീഡിയക്കു തന്നെ എതിരാണ്.
[തിരുത്തുക] വിക്കിപീഡിയക്കു പുറത്തെ ആക്രമണങ്ങള്‍
വിക്കിപീഡിയയില്‍ തന്റെ ആക്രമണങ്ങള്‍ക്ക് ഫലപ്രദമായ പിന്തുണ ലഭിക്കാതെ വരുമ്പോള്‍ ചിലര്‍ വിക്കിപീഡിയുടെ പുറത്ത് ആക്രമണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വ്യക്തമായ തെളിവുകളുടെ സാന്നിദ്ധ്യത്തില്‍ വിക്കിപീഡിയയിലെ ആക്രമണങ്ങള്‍ക്ക് ലഭിക്കാവുന്ന അതേ നടപടികള്‍ തന്നെ അവക്കും ലഭിക്കപ്പെടാം.