മാര്‍ലിന്‍ ഡീട്രിച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാര്‍ലിന്‍ ഡീട്രിച്ച് | |
ചിത്രം:Marlene Dietrich 1967.jpg ഡീട്രിച്ച് എഡിന്‍ബറോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍,1964. |
|
ജനനപ്പേര് | മേരി മഗ്ദലീന്‍ ഡീട്രിച്ച് |
ജനനം | ബെര്‍ലിന്‍-ഷോനെബെര്‍ഗ്ഗ്, ജെര്‍മ്മന്‍ സാമ്രാജ്യം |
മരണം | മേയ് 6 1992 (aged 90) പാരീസ്, ഫ്രാന്‍സ് |
അഭിനയിച്ചിരുന്ന വര്‍ഷങ്ങള്‍ | 1919 - 1984 |
ഭാര്യ / ഭര്‍ത്താവ് | റഡോള്‍ഫ് സീബര്‍ (1924-1976) |
Tony Awards | |
---|---|
പ്രത്യേക റ്റോണി അവാര്‍ഡ് (1968) |
മാര്‍ലിന്‍ ഡീട്രിച്ച് IPA: [maɐˈleːnə ˈdiːtrɪç]; (ഡിസംബര്‍ 27, 1901 – മെയ് 6, 1992) ജെര്‍മ്മനിയില്‍ ജനിച്ച ഒരു നടിയും ഗായികയും രസികയും ആയിരുന്നു.
ഒരു കാബറെ ഗായികയായി തുടങ്ങി, പിന്നീട് പിന്നണി ഗായികയും 1920-കളില്‍ ബര്‍ലിന്‍, 1930-കളില്‍ ഹോളിവുഡ് എന്നിവിടങ്ങളില്‍ പ്രശസ്തയായ ചലച്ചിത്ര നടിയും ആയ മെര്‍ലിന്‍ 1940-കളില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധമുന്നണിയിലെ പോരാളികളെ രസിപ്പിച്ചു. പിന്നീട് 1950കള്‍ മുതല്‍ 1970-കള്‍ വരെ ഒരു അന്താരാഷ്ട്ര രംഗ-പ്രദര്‍ശന കലാകാരിയും ആയിരുന്നു മാര്‍ലിന്‍. ഈ നീണ്ട കാലയളവില്‍ പതിവായി സ്വയം പുതിയവേഷങ്ങളില്‍ ഉടച്ചുവാര്‍ത്ത മാര്‍ലിന്‍ ഇരുപതാം നൂറ്റാണ്ടിന്റെ വിനോദസല്ലാപ ചിഹ്നങ്ങളില്‍ പ്രശസ്തയാണ്. എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയില്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാര്‍ലിന്‍ ഡീട്രിച്ചിന് 9-ആം സ്ഥാനം ആണ് നല്‍കിയിരിക്കുന്നത്.
[തിരുത്തുക] ആദ്യകാലം
1923-ല്‍ ആയിരുന്നു മാര്‍ലിന്‍ ഡീട്രിച്ച് ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത്. 1929 വരെ ധാരാളം ചലച്ചിത്രങ്ങളില്‍ മാര്‍ലിന്‍ അഭിനയിച്ചെങ്കിലും ഒന്നും പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെട്ടില്ല. 1929-ല്‍ അഭിനയിച്ച മാര്‍ലിന്‍ ഡീട്രിച്ചിന്റെ ചിത്രമായ ദ് ബ്ലൂ ഏഞ്ജല്‍ (1930). (നീല മാലാഖ) എന്ന ചിത്രം അവരുടെ ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവായി. ലോല-ലോല എന്ന കാബറെ നര്‍ത്തകിയെ ആണ് മാര്‍ലിന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുവരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു അദ്ധ്യാപകന്റെ വീഴ്ചയ്ക്ക് ഈ കഥാപാത്രം കാരണമാവുന്നു. യു.എഫ്.എ നിര്‍മ്മിച്ച ഈ ചിതം സംവിധാനം ചെയ്തത് ജോസഫ് വോണ്‍ സ്ട്രേണ്‍ബര്‍ഗ്ഗ് ആണ്. ഡീട്രിച്ചിനെ കണ്ടെത്തി എന്ന് പിന്നീട് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഡീട്രിച്ചിന്റെ ഏറ്റവും പ്രശസ്തമായ ഗാനമായ "ഫാളിങ്ങ് ഇന്‍ ലവ് എഗെയിന്‍" എന്ന ഗാനം ഈ ചലച്ചിത്രത്തിലാണ്.
[തിരുത്തുക] സംഗീതം
പുകമൂടിയതും ലോകത്തെക്കൊണ്ട് ക്ഷീണിച്ചതുമായ ശബ്ദമായിരുന്നു ഡീട്രിച്ചിന്റേത്. ഈ ശബ്ദമാധുരി തന്റെ പല ചലച്ചിത്രങ്ങളിലും പിന്നീട് തന്റെ ലോക പ്രദര്‍ശന പര്യടനങ്ങളിലും ഡീട്രിച്ച് വളരെ ഭലപ്രദമായി വിനിയോഗിച്ചു. കെന്നെത്ത് ടൈനാന്‍ വിര്‍ജിലിന്റെ ശബ്ദത്തെ "മൂന്നാം തലം" (തേഡ് ഡൈമെന്‍ഷന്‍) എന്ന് വിശേഷിപ്പിച്ചു. ഏണസ്റ്റ് ഹെമിങ്‌വേയുടെ അഭിപ്രായത്തില്‍ "ഡീട്രിച്ചിന് തന്റെ ശബ്ദമല്ലാതെ മറ്റൊന്നുമില്ലായിരുന്നെങ്കില്‍, അതുകൊണ്ട് അവര്‍ക്ക് നിങ്ങളുടെ ഹൃദയത്തെ പിളര്‍ക്കാന്‍ സാധിക്കും".[1]
[തിരുത്തുക] അവലംബം
- ↑ Ernest Hemingway’s Letters to Actress Marlene Dietrich to be Made Available for the First Time by JFK Library. Retrieved on 2007-05-18.