മഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താറില്ല. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന ജലത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു. ഇങ്ങനെ ഒരു തുള്ളിപോലും താഴേയ്ക്കു വീഴാത്ത മഴയെ വിര്‍ഗ എന്നുവിളിക്കുന്നു. ചൂടുള്ള, വരണ്ട, മരുപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. മഴ രൂപപ്പെടുന്നതിന്റേയും നിപതിക്കുന്നതിന്റേയും ശാസ്ത്രീയവിശദീകരണത്തെ ബെര്‍ഗറോണ്‍ പ്രക്രിയ എന്നറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതം മഴ ലഭിക്കുന്നത് ഹിമാലയത്തിലെ ചിറാപൂഞ്ചിയിലാണ്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ശരാശരി 11,430 മി.മീ മഴ രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 1861ല്‍ 22,987 മി.മീ.
ഉള്ളടക്കം |
[തിരുത്തുക] മഴക്കാല വിനോദങ്ങള്‍
കേരളത്തില്‍ മഴക്കാലം വിനോദങ്ങളിലൊന്നാണ് പാണ്ടി കെട്ടുക. വാഴയുടെ തടി ഉപയോഗിച്ച് ചെറിയ പൂള കംബുകളും കൂട്ടിയാണ് ഇത് നിര്‍മ്മിക്കല്‍. പാടത്തിലും പറമ്പിലും വെള്ളം നിറഞ്ഞു കവിയുമ്മ്പോള്‍ ഇതിലുള്ള യാത്ര രസകരമാണ്.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ചിത്രശാല
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
[തിരുത്തുക] ഇതരലിങ്കുകള്‍
- What are clouds, and why does it rain?
- BBC article on the weekend rain effect
- BBC article on rain-making
- Do we have enough fresh water? Johan Rockstrom says we do, if we use it correctly. Earth & Sky interview, discusses capturing rainfall and reducing runoff, partly through conservation tillage.