ചോക്കലേറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊക്കോ ചെടിയുടെ വിത്ത് ഉപയോഗിച്ച് നിര്‍മിക്കുന്ന സംസ്കൃതവും അസംസ്കൃതവുമായ പലതരം ഭക്ഷണ പദാര്‍ത്ഥങ്ങളേയാണ് ചോക്കലേറ്റ് എന്ന് പറയുന്നത്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഘല പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. കുറഞ്ഞത് മൂന്ന് സഹസ്രാബ്ദങ്ങളായി ഇത് മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലും കൃഷി ചെയ്യപ്പെടുന്നുണ്ട്.
[തിരുത്തുക] ചരിത്രം
മിക്ക മിസോഅമേരിക്കന്‍ വര്‍ഗ്ഗങ്ങളും കൊക്കോ പാനീയങ്ങള്‍ നിര്‍മിച്ചിരുന്നു. മായന്മാരും ആസ്ടെക്കുകളും കൊക്കൊ ഉപയോഗിച്ച് ക്സൊകൊലറ്റ്ല്‍(xocolātl) എന്നൊരു പാനീയം നിര്‍മിച്ചിരുന്നു. കയ്പ്പുള്ള വെള്ളം എന്നാണ് ആ നഹ്വാറ്റ്ല്‍ വാക്കിന്റെ അര്‍ത്ഥം.
[തിരുത്തുക] സംസ്കരണരീതി
കടുത്ത കയ്പ്പ് രുചിയാണ് കൊക്കോ കുരുവിന്. അതിന്റെ പ്രത്യേക രുചിയും മണവും ലഭിക്കുന്നതിന് ആദ്യം കൊക്കോ വിത്ത് പുളിപ്പിക്കുന്നു. പുളിപ്പിച്ച ശേഷം അതിനെ ഉണക്കി, വൃത്തിയാക്കി, ചുട്ടെടുക്കുന്നു. പിന്നീട് പുറന്തോടിളക്കി കൊക്കോ നിബ്ബുകള്‍ ശേഖരിക്കുന്നു. നിബ്ബുകള്‍ പൊടിച്ച് ദ്രാവകരൂപത്തിലഅക്കുന്നു. അങ്ങനെ ലഭിക്കുന്ന ശുദ്ധ രൂപത്തിലുള്ള ദ്രാവക ചോക്കലെറ്റിനെ ചോക്കലെറ്റ് ലിക്വര്‍ എന്ന് പറയുന്നു. ഇതിനെ പിന്നീട് സംസ്കരിച്ച് കൊക്കോ സോളിഡ്, കൊക്കോ ബട്ടര്‍ ഇവയിലേതെങ്കിലും രൂപത്തിലാക്കുന്നു.
[തിരുത്തുക] വിവിധതരം ചോക്ലേറ്റുകള്‍
ശുദ്ധവും മധുരം ചേര്‍ക്കാത്തതുമായ ചോക്കലേറ്റില്‍ കൊക്കോ സോളിഡും കൊക്കോ ബട്ടറും പല അനുപാതത്തില്‍ അടങ്ങിയിരിക്കും. പഞ്ചസാര ചേര്‍ത്ത മധുരമുള്ള ചോക്കലേറ്റാണ് (സ്വീറ്റ് ചോക്കലേറ്റ്) ഇന്ന് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. മധുരമുള്ള ചോക്കലേറ്റിനൊപ്പം പാല്‍പ്പൊടിയോ കുറുക്കിയ പാലോ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് മില്‍ക്ക് ചോക്കലേറ്റ്. കൊക്കോ ബട്ടര്‍, പാല്‍, പഞ്ചസാര എന്നിവടങ്ങുന്നതും കൊക്കോ സോളിഡ് ഇല്ലാത്തതുമായ ചോക്കലേറ്റാണ് വെളുത്ത ചോക്കലേറ്റ് (വൈറ്റ് ചോക്കലേറ്റ്).
എന്ന് ലോകത്തില്‍ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നാണ് ചോക്കലേറ്റ്. പല ആഘോഷങ്ങളിലും പ്രത്യേക രൂപത്തിലുള്ള ചോക്കലേറ്റ് സമ്മാനിക്കുന്നത് ഒരു പതിവായിക്കഴിഞ്ഞിരിക്കുന്നു. ഈസ്റ്ററിലെ ചോക്കളേറ്റ് ബണ്ണികളും എഗ്ഗുകളും, ഹനുക്കായിലെ ചോക്കലേറ്റ് നാണയങ്ങളും, ക്രിസ്തുമസിലെ സാന്റക്ലോസിന്റെയും മറ്റും രൂപത്തിലുള്ള ചോക്കലേറ്റ് വാലന്റൈന്‍സ് ദിനത്തിലെ ഹൃദയ രൂപത്തിലുള്ള ചോക്കലേറ്റും ചില ഉദാഹരണങ്ങള്‍.തണുത്തതും ചൂടുള്ളതുമായ പാനീയങ്ങളില്‍ ചേര്‍ത്ത് ചോക്കലേറ്റ് മില്‍ക്ക്, ഹോട്ട് ചോക്കലേറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനും ചോക്കലേറ്റ് ഉപയോഗിക്കുന്നു.