Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചാലക്കുടിപ്പുഴ - വിക്കിപീഡിയ

ചാലക്കുടിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാ‍ലക്കുടിപ്പുഴ
അടയാളപ്പെടുത്തിയ ഭൂപടം-ചാലക്കുടിപ്പുഴ
അടയാളപ്പെടുത്തിയ ഭൂപടം-ചാലക്കുടിപ്പുഴ
ഉത്ഭവം ആനമല മലനിരകള്‍
നദീമുഖം അറബിക്കടല്‍
നദീതട രാജ്യം/ങ്ങള്‍‍ ഇന്ത്യ
നീളം 130 കി. മി (81 mi)
ഉത്ഭവ സ്ഥാനത്തെ ഉയരം 1,250 m
ശരാശരി ഒഴുക്ക് 52 m³/s
നദീതട വിസ്തീര്‍ണം 1,704 km² (666 mi²)


കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ നദിയാണ്‌ ചാലക്കുടിപ്പുഴ. Chalakudy River. ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാര്‍ന്ന (Bio-diverse) പുഴയാണ്‌ ഇത്. 144 കി. മി [1] നീളമുള്ള ( പെരിയാറിന്റെ ഭാഗമായ 14 കി മീ ചേര്‍ത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയില്‍ വച്ചു തന്നെ എറ്റവും കൂടുതല്‍ വൈവിദ്ധ്യമുള്ള ജലവിഭവങ്ങള്‍ [2] ലഭിക്കുന്ന നദിയാണ്‌(biodiverse). ഈ നദിയിലെ മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയില്‍ വച്ചു തന്നെ എറ്റവും കൂടുതലാണ്‌.[3] തൃശൂര്‍ ജില്ലയിലെ ചാലക്കുടിപട്ടണത്തില്‍ക്കൂടി പുഴ ഒഴുകുന്നു. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തില്‍ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്ക്. നദിയുടെ വിസ്തീര്‍ണ്ണം 1704 ച.കി.മീ ആണ്. ഇതില്‍ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ തമിഴ്‌നാട്ടിലുമാണ്. പാലക്കാട് നടപ്പാന്‍ ഉദ്ദേശിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട കരിയകുറ്റി-കരപ്പാറ ജലവൈദ്യുത പദ്ധതി ചാലക്കുടിപ്പുഴയുടെയും അസംഖ്യം വരുന്ന ജൈവജാലങ്ങളുടെയും വിനാശത്തിന് കാരണമായേക്കാം എന്നത് ഒരു വന്‍ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. [4]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: ചാലക്കുടി
ചാലക്കുടിപ്പുഴ-പാലത്തില്‍ നിന്നുള്ള ദൃശ്യം
ചാലക്കുടിപ്പുഴ-പാലത്തില്‍ നിന്നുള്ള ദൃശ്യം

സംഘകാലങ്ങളില്‍ അടവൂര്‍ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു (ക്രി.വ. 500). നിരവധി യാഗങ്ങള്‍ക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800 നും 1100 നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കളം യാഗശാലയില്‍ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയിരുന്നു. അവര്‍ക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്ന പേരില്‍ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകള്‍ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. [5] [6] ആദ്യകാലങ്ങളില്‍ ‘പെന്നൈ’ എന്നാണ് ചാലക്കുടിപ്പുഴ അറിയപ്പെട്ടിരുന്നത്. ശാലയുള്ള ആറ് എന്നര്‍ത്ഥത്തില്‍ പുഴയെ ശാലിയാറ് എന്നും അത് ചാലിയാര്‍ എന്നു പരിണമിക്കുകയും ചെയ്തു.

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] ഉല്‍ഭവം

ആനമല നിരകളുടെ തമിഴ്‌നാട്ടിന്റെ ഭാഗത്താണിതിന്റെ ഉല്‍ഭവം. എങ്കിലും നദി അതിന്റെ പൂര്‍ണ്ണരൂപമെടുക്കുന്നത്‌ പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാര്‍, കാരപ്പറ, ആനക്കയം എന്നി ചെറിയ പോഷക നദികള്‍ ചേരുമ്പോഴാണ്‌. പ്രശസ്തമായ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ചാലക്കുടിപ്പുഴയിലാണ്.

[തിരുത്തുക] തമിഴ്‌നാട്ടില്‍

[തിരുത്തുക] കേരളത്തില്‍

അശാസ്ത്രീയമായ മണ്ണ് ഘനനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്
അശാസ്ത്രീയമായ മണ്ണ് ഘനനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്

[തിരുത്തുക] പതനം

എറണാകുളത്തിനും തൃശ്ശൂരിനും ഇടയ്ക്കുള്ള എളന്തിക്കരയില്‍ വച്ച്‌ പെരിയാര്‍ നദിയില്‍ ലയിക്കുകയും പിന്നിട്‌ അറബിക്കടലില്‍ പതിക്കുകയും ചെയ്യുന്നു.

[തിരുത്തുക] ഉപയോഗം

മണ്‍സൂണ്‍ മഴക്കാലത്ത് ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകാറുണ്ട്
മണ്‍സൂണ്‍ മഴക്കാലത്ത് ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകാറുണ്ട്

ജലവൈദ്യുത പദ്ധതികളായ ഷോളയാര്‍ജല വൈദ്യുത പദ്ധതിയും പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയും ചാലക്കുടിപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്. പെരിയാര്‍- പമ്പ നദീ തട പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത ഉത്പാദന സാദ്ധ്യത ചാലക്കുടിപ്പുഴയ്ക്കാണ് എന്നാണ് അനുമനിക്കുന്നത്.

[തിരുത്തുക] ജലസേചന പദ്ധതി

ഒന്നാം ഘട്ടം 1957-ലിം രണ്ടാം ഘട്ടം 1966-ലും പൂര്‍ത്തിയായ ഒരു പദ്ധതിയാണിത്. അദ്യ ഘട്ടത്തില്‍ തുമ്പൂര്‍മുഴി എന്ന സ്ഥലത്ത് ഈ നദിക്കു കുറുകെ ഒരു ചെറിയ അണയും ഇരു വശങ്ങളില്‍ കനാലുകളും നിര്‍മ്മിച്ചു. ഈ അണയ്ക്ക് 185 മീ. നീളവും 3.66 മീ. ഉയരവും ഉണ്ട്. പ്രധാനകനാലുകളുടെ ആകെ നീളം 56.3 കി.മീറ്റര്‍ ആണ്. വിതരണച്ചാലുകള്‍ 257 കി.മീറ്ററോളം ഉണ്ട്. [7] കനാലുകള്‍ വികസിപ്പിക്കുകയായിരുന്നു രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ചെയ്തത്. ചാലക്കുടിയുടെ മേല്‍ ഭാഗങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടു ജല വൈദ്യുത സംഭരണികളില്‍ നിന്ന് ഉപയോഗശേഷം പുറത്തേയ്ക്ക് ഒഴുകുന്ന ജലവും മറ്റു ചെറിയ അരുവികളില്‍ നിന്നുള്ള ജലവും കെട്ടി നിര്‍ത്തി ചേറിയ തോടുകള്‍ വഴി ജലസേചനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് കനാലുകളിലായി വിവിധ പ്രദേശങ്ങളിലേയ്ക്ക് ജലം എത്തിക്കുന്നു. കനാലുകള്‍ ജലക്ഷാമമുള്ള സമയത്ത് തുറന്നാല്‍ പരിസരപ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും പെട്ടന്ന് നിറയുന്നു. ചാലക്കുടിയില്‍ 11495 ഹെക്ടര്‍ പ്രദേശത്തും കരുവന്നൂര്‍ ഭാഗത്ത് 1500 ഹെക്ടര്‍ പ്രദേശത്തും പെരിയാര്‍ നദീ തടങ്ങളില്‍ 5800 ഹെക്ടര്‍ ഭൂമിയ്ക്കും ഈ പദ്ധതിയില്‍ നിന്ന് ജലസേചന സൗകര്യം ലഭിക്കുന്നു.

[തിരുത്തുക] ഷോളയാര്‍ പദ്ധതി

ചാലക്കുടിപ്പുഴ മഴക്കാലത്ത് നിറയെ എക്കല്‍ മണ്ണ് തീരങ്ങളില്‍ അടിക്കുന്നു. കണ്ടല്‍ചെടികള്‍ ധാരളം വളരാന്‍ ഇത് കാരണമാകുന്നു
ചാലക്കുടിപ്പുഴ മഴക്കാലത്ത് നിറയെ എക്കല്‍ മണ്ണ് തീരങ്ങളില്‍ അടിക്കുന്നു. കണ്ടല്‍ചെടികള്‍ ധാരളം വളരാന്‍ ഇത് കാരണമാകുന്നു

ചാലക്കുടിപ്പുഴയുടെ പോഷക നദിയായ ഷോളയാറിലാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. 396.24 മീറ്റര്‍ നീളവും 57.6 മീറ്റര്‍ ഉയരവും ഉള്ള ഈ അണക്കെട്ടിന് 150 ദശലക്ഷം കു.മീ. സംഭരണശേഷി ഉണ്ട്. ചാലക്കുടിപ്പുഴയുടെ മറ്റൊരു പോഷകനദിയായ ആനക്കയം നദിയുടെ വലതു തീരത്താണ് വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. ഷോളയാര്‍ സംഭരണിയില്‍ നിന്ന് തുരങ്കം വഴിയാണ് ജലം വൈദ്യുത നിലയത്തിലേയ്ക്ക് എത്തിക്കുന്നത്. വളരെ താഴെയായിയാണ് വൈദ്യുത നിലയം എന്നതിനാല്‍ ഭൂഗുരുത്വം മൂലം ജനറേറ്ററുകള്‍ കറങ്ങാനുള്ള ശക്തി ജലത്തിന് ലഭിക്കുന്നു. 56 മെഗാ വാട്ടാണ് ഇതിന്റെ സ്ഥാപിത ശേഷി. 1966 മുതല്‍ ഇവിടെ വിദ്യുത്ച്ഛക്തി ഉത്പാദിപ്പിക്കുന്നു.

ഈ പദ്ധതിയ്ക്കുള്ള അനുവാദം രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്തു ലഭിച്ചെങ്കിലും പദ്ധതിപ്രദേശത്തുകൂടി ഒഴുകുന്ന ജലത്തിന് തമിഴ്‌നാട് അവകാശം ഉന്നയിച്ചതിന്റെ ഫലമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നാള്‍ നീണ്ടു. 1960-ല് സംസ്ഥാനങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായതിനുശേഷമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയത്. [8]

[തിരുത്തുക] പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി

1957-ലാണ് ഇത് പൂര്‍ത്തിയായത്. ചാലക്കുടി നദിയില്‍ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിര്‍മ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങല്‍ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ കുഴലുകള്‍ വഴി എത്തിക്കുന്നു. അണക്കെട്ടിന് 856.76 മീറ്റര്‍ നീളവും 26.21 മീറ്റര്‍ ഉയരവും ഉണ്ട്. ജലസംഭരണശേഷി 31.99 ദശലക്ഷം ക്യൂബിക് മീറ്റര്‍ ആണ്. 32 വാട്ടാണ് ഇതിന്റെ സ്ഥാപിത ശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങല്‍കുത്ത് ഇടതുതീര പദ്ധതി 16 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

[തിരുത്തുക] തീരത്തുള്ള സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

2007-ല് പദ്ധതി പ്രദേശത്തെ അണക്കെട്ടുകളിലെ നിയന്ത്രിണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുഴ കരകവിഞ്ഞൊഴുകുന്നു. 1962 ലാണ് ഇതിനു മുന്ന് ഇത്തരത്തില്‍ കര കവിഞ്ഞ് ഒഴുകിയത്
2007-ല് പദ്ധതി പ്രദേശത്തെ അണക്കെട്ടുകളിലെ നിയന്ത്രിണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുഴ കരകവിഞ്ഞൊഴുകുന്നു. 1962 ലാണ് ഇതിനു മുന്ന് ഇത്തരത്തില്‍ കര കവിഞ്ഞ് ഒഴുകിയത്

[തിരുത്തുക] ആധാരസൂചിക

  1. തൃശൂര്‍
  2. ജൈവ വൈവിധ്യത്തെക്ക്കുറിച്ച്‌
  3. ജൈവ വൈവിധ്യത്തെക്ക്കുറിച്ച്‌ കെ. എച്ച്‌. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച പ്രബന്ധം
  4. http://www.hinduonnet.com/2001/08/21/stories/0421211y.htm
  5. ചാലക്കുടി നഗരസഭ- വികസന റിപ്പോര്‍ട്ട്; ജനകീയാത്രൂസണ സമിതി 1996.
  6. http://www.chalakudyonline.com/
  7. കേണല്‍ എന്‍.ബി. നായര്‍, ഇന്ത്യയിലെ നദികള്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
  8. കേണല്‍ എന്‍.ബി. നായര്‍, ഇന്ത്യയിലെ നദികള്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu