Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
യാഗം - വിക്കിപീഡിയ

യാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദിക കാലത്തെ അതായത് ഇന്‍ഡോ-ആര്യന്മാരുടെ ഒരു ആരാധനാ രീതിയാണ്‌ യാഗം അഥവാ യജ്ഞം. വേദങ്ങളുടെ കര്‍മ്മഭാഗമാണ് യാഗങ്ങള്‍ എന്നു പറയാറുണ്ട്. വേദങ്ങളുടെ കര്‍മ്മകാണ്ഡമാണ്‌ ബ്രാഹ്മണങ്ങള്‍; ഈ ബ്രാഹ്മണങ്ങള്‍ വിവരിക്കുന്നത് യാഗങ്ങള്‍ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്‌. വേദങ്ങളെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്. [1] ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയില്‍ അര്‍പ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങള്‍ തന്നെ.

സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം, അതിരാത്രം, വാജപേയം, അഗ്നിഹോത്രം എന്നിങ്ങനെ നിരവധി യാഗങ്ങള്‍ ഉണ്ട്. വിവിധവേദങ്ങള്‍ വിവിധ യാഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആണ്‌ ബ്രാഹ്മണങ്ങള്‍. പുരാതനകാലത്ത് യാഗങ്ങള്‍ നടത്തിയിരുന്നത് രാജാക്കന്മാരാണ്‌. സമ്പദ് വര്‍ദ്ധനവിനും രാജ്യാഭിവൃദ്ധിക്കും മറ്റുമായാണ്‌ ഇവ നടത്തിയിരുന്നത്. [2] എന്നാല്‍ ആധുനിക കാലത്ത് രോഗശാന്തി, വരള്‍ച്ച, എന്നിങ്ങനെ തുടങ്ങി മന്ത്രിമാര്‍ക്ക് ബുദ്ധിയുദിക്കാന്‍ വരെ യാഗങ്ങള്‍ നടത്തുന്നുണ്ട്. യാഗങ്ങളെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കിര്‍ലിയന്‍ ഫോട്ടൊഗ്രാഫി ഉപയോഗിച്ച് യാഗം നടക്കുന്ന സ്ഥലത്തെയും അതിലെ പുരോഹിതന്മാരെയും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

യജിക്കുക എന്ന സംസ്കൃക പദത്തില്‍ നിന്നാണ്‌ യാഗം ഉണ്ടായത് അര്‍ത്ഥം ബലി കഴിക്കുക. ത്യാഗം ചെയ്യുക എന്നൊക്കെയാണ്‌.

[തിരുത്തുക] ചരിത്രം

കേരളത്തില്‍ 1976 1984, 2003, 2006 എന്നീ വര്‍ഷങ്ങളില്‍ സോമയാഗം നടന്നിട്ടുണ്ട്‌.

[തിരുത്തുക] തരം തിരിവ്

യജ്ഞങ്ങള്‍ വൈദികം താന്ത്രികം എന്നിങ്ങനെ രണ്ട്‌ തരം ഉണ്ട്‌. വൈദിക യജ്ഞത്തില്‍ സോമയാഗമാണ്‌ മുഖ്യം. കേരളത്തില്‍ മൂന്ന് ശ്രൗതകര്‍മ്മങ്ങള്‍ ആണ്‌ പ്രധാനമായും നടന്നു വരുന്നത്‌ അഗ്ന്യാധാനം (ആധാനം) സോമയാഗം (അഗ്നിഷ്ടോമം) അതിരാത്രം (അഗ്നിഹോത്രം) എന്നിവയാണ്‌. ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെ നടത്തേണ്ടുന്ന യാഗങ്ങള്‍ ഉണ്ട്‌. ഇന്ത്യയില്‍ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങള്‍ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട്‌ ദശാബ്ദക്കാലത്താണ്‌ ഒരു യാഗം നടന്നുവരുന്നത്‌. ഭാരിച്ച ചിലവ്‌, അദ്ധ്വാനം, പണ്ഡിതന്മാരുടെ ദൗര്‍ലഭ്യം, വിശ്വാസത്തിന്റെ കുറവ്‌ എന്നിവയാണ്‌ കാരണങ്ങള്‍. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകര്‍മ്മങ്ങള്‍ ഉണ്ട്‌.

[തിരുത്തുക] ഏകാഹം

ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗമാണ്‌ ഏകാഹം

[തിരുത്തുക] അഹീനം

രണ്ട്‌ ദിവസം മുതല്‍ പന്ത്രണ്ട്‌ നാള്‍ വരെ വേണ്ടി വരുന്നവയാണ്‌ അഹീനം. സോമയാഗം അഹീനഗണത്തില്‍ പെടുന്നു.

[തിരുത്തുക] സത്രം

പന്ത്രണ്ട്‌ നാള്‍ മുതല്‍ എത്ര വേണമെങ്കിലും നീണ്ട്‌ നില്‍കാവുന്നവയാണ്‌ സത്രങ്ങള്‍. അശ്വമേധയാഗം സത്രത്തില്‍ പെടുന്നു വേദങ്ങളില്‍ യജുര്‍വേദം ആണ്‌ യാഗങ്ങളുടെ നടത്തിപ്പിനെ കുറിച്ച്‌ വിവരിച്ചിരിക്കുന്നത്‌. മന്ത്രങ്ങള്‍ പ്രധാനമായും ഋഗ്‌വേദത്തിലാണ്‌ കൊടുത്തിരിക്കുന്നത്‌. യാഗത്തില്‍ ഋക്‍യജുസ്സാമവേദങ്ങള്‍ ഒന്നായി സമ്മേളിച്ചിരിക്കുന്നു.

[തിരുത്തുക] യോഗ്യതകള്‍

[തിരുത്തുക] സമയം

ഏറ്റവും യോഗ്യമായ സമയം വസന്തകാലത്തെ ശുക്ല (വെളുത്ത) പക്ഷമാണ്‌ ഈ പക്ഷത്തില്‍ മാത്രമേ യാഗം നടത്താവൂ. (മാര്‍ച്ച്‌ പകുതി മുതല്‍ മേക്‌ പകുതിവരെയാണ്‌ വസന്തകാലം)

[തിരുത്തുക] കുടുംബങ്ങള്‍

കേരളത്തില്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ക്കാണ്‌ യാഗ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള യോഗ്യത. ഗ്രന്ഥവിധിപ്രകാരം ചടങ്ങുകള്‍ നടത്തിക്കൊടുക്കാനും സംശയനിവൃത്തിവരുത്താനും പിഴപറ്റിയാല്‍ പ്രായശ്ചിത്തങ്ങള്‍ വിധിക്കുന്നതിനും യോഗ്യതയുള്ള കുടുംബങ്ങള്‍ ഒരോ ഗ്രാമത്തിലുമുണ്ട്‌. ഇവരെ വൈദികന്മാര്‍ എന്നാണ്‌ പറയുന്നത്‌. തൈക്കാട്‌, ചെറുമുക്ക്‌, പന്തല്‍, കൈമുക്ക്‌, കപ്ലിങ്ങാട്‌ തൂടങ്ങിയ കുടുംബക്കാര്‍ വൈദികന്മാരാണ്‌.

ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാള്‍ സ്വഭാര്യയോടു കൂടിയാണ്‌ യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തില്‍ നിന്നുമായിരിക്കണം യജമാനന്‍.

സോമയയാഗം ചെയ്യും മുന്‍പ്‌ ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കില്‍ അതിനു മുന്‍പ്‌ സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്തവരെ അഗ്നിഹോത്രി(ഉത്തരദേശത്ത്‌) എന്നോ അക്കിത്തിരി എന്നോ (കേര്‍ളത്തില്‍) വിളിക്കുന്നു.

[തിരുത്തുക] ഋത്വിക്കുകള്‍

[തിരുത്തുക] അധ്വര്യു

അഗ്ന്യാധനം കഴിഞ്ഞാല്‍ യജമാനന്‍ അടിതിരിപ്പാടാവുന്നു. അതോടെ അദ്ദേഹം യാഗാധികാരമുള്ളവനാവുന്നു. അദ്ദേഹത്തെ സഹായിക്കനുള്ള സഹ വൈദികരാണ്‌ ഋത്വിക്കുകള്‍. ശാലാമാത്രയില്‍ യജുര്‍വേദം ചൊല്ലേണ്ട അധ്വര്യുവാണ്‌ പ്രധാനി. ഈ ഗണത്തില്‍ വേറെയും പലര്‍ ഉണ്ട്‌.

[തിരുത്തുക] ഹോതാവ്‌

ഹോതൃഗണം എന്ന ഗണത്തില്‍ ഋഗ്‌വേദ മന്ത്രങ്ങള്‍ ചൊല്ലുന്ന വൈദികനും മറ്റു മൂന്ന് പേരും ഉള്‍പ്പെടുന്നു.

[തിരുത്തുക] ഉദ്ഗാതാവ്‌

സാമവേദ മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന വൈദികനും മറ്റു മൂന്നു പേരും.

[തിരുത്തുക] സദസ്യര്‍

എല്ലാ ക്രിയാ കര്‍മ്മങ്ങളും ശ്രദ്ധിക്കുന്നവരാണ്‌ സദസ്യന്‍ അല്ലെങ്കില്‍ സദസ്യര്‍. മേല്‍ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനന്‍ ദേവന്മാര്‍ക്ക്‌ വേണ്ടിയുമാണ്‌ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്‌.

[തിരുത്തുക] സന്ദേശം

മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത, ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ് യാഗത്തിന്റെ കര്‍മ്മസന്ദേശം നല്‍കുന്നതു്‌. ആത്മാര്‍പ്പണമാണ് യാഗത്തിലെ പ്രധാന ആശയം.നിരവധി ദേവന്മാരെ ഉദ്ദേശിച്ച് ആജ്യാഹുതികളും സോമാഹുതികളും സാമഗാനങ്ങളും എല്ലാം ലോകനന്മക്ക് വേണ്ടിയിട്ടാണു്‌. സ്വാര്‍ത്ഥമായി ഒരു ചടങ്ങും യാഗത്തിലില്ല. ഒരു ദിവസം മുതല്‍ ആയിരം കൊല്ലം വരെ നീണ്ടുപോകുന്ന യാഗങ്ങളുണ്ട്.അഗ്ന്യാധാനം, സോമയാഗം,അതിരാത്രം,വാജപേയം,സത്രം തുടങ്ങി പല പേരുകളുല്ല യാഗങ്ങളുണ്ടു്‌. യാഗത്തിലെ ഏറ്റവും പ്രധാന ചടങ്ങുകള്‍ സുത്യദിവസമാണ് നടക്കുന്നതു.കലാപരമായും ശാസ്ത്രപരമായും പൂര്‍ണത ദര്‍ശിക്കാവുന്ന യാഗത്തില്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങളെല്ലാം ഔഷധങ്ങള്‍ കൂടിയാണു.യാഗകര്‍മങ്ങളില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളും പാത്രങ്ങളും മണ്ണ് കൊണ്ടോ മരം കൊണ്ടോ മാത്രം നിര്‍മ്മിക്കുന്നവയാണ്.

[തിരുത്തുക] ആധാരസൂചിക

  1. ഉണ്ണിത്തിരി, ഡോ: എന്‍.വി.പി. (1993). പ്രാചീന ഭാരതീയ ദര്‍ശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. 
  2. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ [1957]. എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. 

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu