See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Sreejithk2000 - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Sreejithk2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sreejithk2000 !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- മന്‍‌ജിത് കൈനി

Manjithkaini 05:12, 11 ജനുവരി 2006 (UTC)

ഉള്ളടക്കം

[തിരുത്തുക] ഇന്‍ഫോബോക്സ്

പ്രിയ ശ്രീജിത്ത് ,

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇന്‍ഫോബോക്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കില്ല. ഈ പേജിലെത്തിയാല്‍ കണ്ണൂര്‍ എന്ന താളില്‍ എങ്ങനെ ഇന്‍ഫോബോക്സ് ചേര്‍ക്കണം എന്നു മനസിലാക്കാ. അതിന്റെ സംവാദ താളില്‍ എങ്ങനെ ചേര്‍ക്കണം എന്നു വിശദമായി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയെപ്പറ്റി ഒരു താള്‍ നിലവിലുണ്ട്. കണ്ണൂര്‍ എന്നു മാത്രം തലക്കെട്ടു നല്‍കുമ്പോള്‍ കണ്ണൂര്‍ പട്ടണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ മാത്രം നല്‍കുവാന്‍ ശ്രദ്ധിക്കുക നന്ദി. Manjithkaini 06:36, 22 സെപ്റ്റംബര്‍ 2006 (UTC)


ശ്രീജിത്തേ, കലാമണ്ഡലം പേജില്‍ തലക്കെട്ട് കലാമണ്ടലം എന്നാണ് കിടക്കുന്നത്. തിരുത്തുമല്ലോ

Shajudeen 09:58, 12 ഒക്ടോബര്‍ 2006 (UTC)

ഷാജുദ്ദീനേ, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട് Sreejithk2000 10:27, 12 ഒക്ടോബര്‍ 2006 (UTC)

[തിരുത്തുക] upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം

പ്രിയ ശ്രീജിത്ത്‌,

പുതിയ ലേഖനങ്ങള്‍ കണ്ടു, താങ്കളുടെ സേവനങ്ങള്‍ക്ക്‌ നന്ദി. താങ്കള്‍ upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം എതാണ്‌, അവയ്ക്ക്‌ പകര്‍പ്പവകാശനിയമങ്ങള്‍ ബാധകമാണോ എന്നുള്ള വിവരങ്ങള്‍ അവയുടെ വിവരണം പേജില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു. ആ ചിത്രങ്ങള്‍ ആംഗലേയ വിക്കിയില്‍ നിന്നുമുള്ളവയാണെങ്കില്‍ ദയവായി ഇവിടെ ഒന്നു നോക്കുക

നന്ദി


Tux the penguin 13:02, 12 ഒക്ടോബര്‍ 2006 (UTC)

ബ്ലോഗിലെ പുലിക്ക് വിക്കിയിലേക്ക് വീണ്ടും സ്വാഗതം --Vssun 12:15, 13 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] ശാസ്താവ്

പ്രിയ ശ്രീജിത്ത്,

അയ്യപ്പന്‍ , ശാസ്താവ് ഇവര്‍ തമ്മില്‍ ബന്ധം എന്നു പറയുന്നുണ്ടെങ്കിലും കേരളത്തിലെ ഹൈന്ദവ സമുദായത്തിലെ പ്രമുഖര്‍ക്ക് പോലും വ്യക്തമായ നിര്‍വ്വചനം നല്‍കാനാവാത്ത മൂര്‍ത്തിയാണ് ശാസ്താവും അയ്യപ്പനും. പിന്നെ "പുഷ്കലയുടേയും പൂര്‍ണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു" ഈ പ്രയോഗം വ്യക്തമല്ല. പിന്നെ ശബരിമല ശാസ്താവിന്റെ ആസ്ഥാനം എന്നത് വ്യക്തമായ ഒരു വിശ്വാസമല്ല. ശാസ്താരൂപങ്ങള്‍ ഒരുപാട് ഉണ്ട്. ഇത് മാത്രമല്ല. വളരെയധികം സംശയം ശാസ്താവിനെ കുറിച്ചുള്ളതിനാല്‍ ആണ് ഈ ലേഖനം ഞാന്‍ എഴുതാതെയുന്നത്. ഇപ്പോഴും എന്നെ സംബന്ധിച്ച് ഒരു വ്യക്ത ശാസ്താവ് എന്ന രുപവുമായി ഇല്ല. ശ്രീജിത്തിന്റെ ലേഖനങ്ങള്‍ നന്നാവുനുണ്ട്. തെളിവുകളോടെ എഴുതുക.

സ്നേഹാദരവോടെ, --  ജിഗേഷ്  ►സന്ദേശങ്ങള്‍  05:28, 23 മേയ് 2007 (UTC)

ജിഗേഷ്, മറുപടിക്ക് നന്ദി. ഞാന്‍ ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് ആദ്യ ഖണ്ഡിക പരിഭാഷപ്പെടുത്തി വച്ചുവെന്നേയുള്ളൂ. തെറ്റുകള്‍ കണ്ടു. വിശദമായി മനസ്സിലാക്കിയതിനുശേഷം അതു തുടര്‍ന്നാല്‍ മതി എന്നു തന്നെ എനിക്കും. നന്ദി ശ്രീജിത്ത് കെ 05:56, 23 മേയ് 2007 (UTC)

[തിരുത്തുക] छण्टा ऊन्चा रहे हमारा!

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകള്‍ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാള്‍ സമിതി

[തിരുത്തുക] പൂച്ച

പൂച്ച എന്ന ലേഖനം വികസിപ്പിക്കുന്നതില്‍ സന്തോഷം. അത് തര്‍ജ്ജമ ചെയ്യുമ്പോള്‍,വാചകങ്ങള്‍ക്ക് റെഫറന്‍സ് ആയി നല്‍കിയ അവലംബം കൂടി പകര്‍‍ത്തിയാല്‍ നന്നായിരുന്നു.സ്നേഹത്തോടെ--അനൂപന്‍ 19:41, 8 മാര്‍ച്ച് 2008 (UTC)

ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങള്‍ മലയാളം വിക്കി വായനക്കാര്‍ക്ക് എത്രത്തോളം ഉപകാരപ്പെടും എന്ന് സംശയം തോന്നിയതുകൊണ്ടാണ് അവ ഒഴിവാക്കിയത്. മുഴുവന്‍ കഴിഞ്ഞ് റഫറന്‍സുകള്‍ ചേര്‍ക്കാം എന്നും കരുതി. ഇനി സ്റ്റ്രാറ്റജി മാ‍റ്റി, എഴുതുമ്പോള്‍ റഫറന്‍സുകള്‍ മൊത്തം ചേര്‍ത്തിട്ട് അവസാനം ആവശ്യമില്ലാത്തത് മാറ്റുക എന്നതാക്കാം. ആക്കാം എന്നല്ല, ആക്കി :) -- ശ്രീജിത്ത് കെ 14:34, 9 മാര്‍ച്ച് 2008 (UTC)

ശ്രീജിത്തേ, അനൂപിനുള്ള മറുപടി അനൂപിന്റെ സം‌വാദം താളില്‍ ഇട്ടാല്‍ അനൂപ് കാണാനുള്ള സാധ്യത കൂടും. ഇവിടെ ഇട്ടാല്‍ അനൂപിനു നോട്ടിഫിക്കേഷന്‍ കിട്ടില്ല.--ജ്യോതിസ് 15:04, 9 മാര്‍ച്ച് 2008 (UTC)

ചുരുക്കിപ്പറഞ്ഞാല്‍ സംവാദം താള്‍ വേണ്ട രീതിയില്‍ സംവദിക്കുന്നില്ല എന്നര്‍ത്ഥം. :) അനൂപിന്റെ സംവാദം താളിലും പറഞ്ഞേക്കാം കാര്യങ്ങള്‍. നന്ദി നിര്‍ദ്ദേശത്തിന്. -- ശ്രീജിത്ത് കെ 15:10, 9 മാര്‍ച്ച് 2008 (UTC)

എനിക്കു അയക്കുന്ന മറുപടികള്‍ എന്റെ സം‌വാദം താളില്‍ ഇട്ടാല്‍ ഞാന്‍ പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ മുകളില്‍ ഒരു സന്ദേശം കിട്ടും.താങ്കള്‍ക്ക് പുതിയ സന്ദേശങ്ങള്‍ ഉണ്ട് എന്ന പേരില്‍.അതു വഴി എനിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും.താങ്കള്‍ താങ്കളൂറ്റെ താളില്‍ തന്നെ മറുപടീ നല്‍കിയാല്‍ താങ്കള്‍ മറുപടീ തന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ താങ്കളുടെ സം‌വാദം താള്‍ ഓരോ തവണയും പരിശോധിക്കേണ്ടി വരും--അനൂപന്‍ 05:26, 10 മാര്‍ച്ച് 2008 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -