ഹൈന്ദവഗ്രന്ഥങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവഗ്രന്ഥങ്ങള്‍ എന്ന പരമ്പരയുടെ ഭാഗം |
|
വേദങ്ങള്‍ | |
---|---|
ഋഗ്വേദം · യജുര്‍വേദം | |
സാമവേദം · അഥര്‍വവേദം | |
വേദവിഭാഗങ്ങള്‍ | |
സംഹിതകള്‍ · ബ്രാഹ്മണം | |
ആരണ്യകം · ഉപനിഷദ് | |
ഉപനിഷത്തുകള്‍ | |
ഐതരേയം · ബൃഹദാരണ്യകം | |
ഈശം · തൈത്തിരീയം | |
കേനം · മുണ്ഡകം | |
മാണ്ഡൂക്യം · പ്രശ്നം | |
ശ്വേതാശ്വതരം · ഛാന്ദോഗ്യം | |
വേദാംഗങ്ങള്‍ | |
ശിക്ഷ · ഛന്ദസ്സ് | |
വ്യാകരണം · നിരുക്തം | |
ജ്യോതിഷം · കല്പം | |
പുരാണങ്ങള്‍ | |
വിഷ്ണുപുരാണം · ശിവപുരാണം | |
ബ്രഹ്മപുരാണം · സ്കന്ദപുരാണം | |
ഇതിഹാസങ്ങള്‍ | |
രാമായണം · മഹാഭാരതം | |
മറ്റു ഗ്രന്ഥങ്ങള്‍ | |
സ്മൃതി · ശ്രുതി | |
ഭഗവദ്ഗീത · സ്തോത്രങ്ങള്‍ | |
അഗമം · ദര്‍ശനങ്ങള്‍ | |
മന്ത്രം · തന്ത്രം | |
സൂത്രം ·ധര്‍മ്മശാസ്ത്രം | |
ശിക്ഷാപത്രി · വചനാമൃതം | |
മറ്റു ഗ്രന്ഥങ്ങള്‍ | |
ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്.
ഉള്ളടക്കം |
[തിരുത്തുക] വര്‍ഗീകരണം
ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.
- ശ്രുതി എന്നാല്‍ എന്താണോ കേട്ടത് അത് എന്ന് അര്‍ത്ഥം. ഋഷിമാരില്‍നിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കര്‍ഷയോടെ പഠിച്ച് ഉച്ചാരണത്തില്‍പ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നത്.
- സ്മൃതി എന്നാല്‍ എന്താണോ സ്മരിച്ചത് അത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ് ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.
[തിരുത്തുക] വേദങ്ങള്‍
ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ക്രി.മു. 2500-1000 ങ്ങളില്‍ പല മഹാഋഷികളാല്‍ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനന് ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താല്‍ അദ്ദേഹം വേദവ്യാസന് എന്നറിയപ്പെടുന്നു.
നാലായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും വേദങ്ങള്‍ അതേപടി നിലനില്ക്കുന്നു. വേദമന്ത്രങ്ങള്‍ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാര്‍ഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു.
വേദങ്ങള്‍ നാലുണ്ട്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, ഏവം അഥര്‍വവേദം.
- ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
- യജുര്‍വേദം യജ്ഞങ്ങളുടെ നിര്‍വഹണത്തിനുള്ള നിര്‍ദേശങ്ങളാണ്.
- സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തില്‍നിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തില്‍ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
- അഥര്‍വവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങള്‍ അടങ്ങിയതാണ്.
[തിരുത്തുക] വേദവിഭാഗങ്ങള്‍
നാലുവേദങ്ങള്‍ക്കും നാലുവിഭാഗങ്ങള്‍ വീതം ഉണ്ട്.
- മന്ത്രങ്ങളുടെ സംഹിത (संहिता); വേദം എന്ന് വെറുതെപറഞ്ഞാല്‍ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.
- ബ്രാഹ്മണങ്ങള്‍ - വേദസംഹിതകളുടെ നിയമങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുന്നു.
- ആരണ്യകങ്ങള്‍ (आरण्यक) - ബ്രാഹ്മണങ്ങളുടെ അവസാനഭാഗം
- ഉപനിഷദ് (उपनिषद्), വേദാന്തദര്‍ശനങ്ങള്‍