See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഹെര്‍ട്സ്പ്രങ്-റസ്സല്‍ ആരേഖം - വിക്കിപീഡിയ

ഹെര്‍ട്സ്പ്രങ്-റസ്സല്‍ ആരേഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



An example of a Hertzsprung-Russell diagram for a set of stars that includes the Sun (center).
An example of a Hertzsprung-Russell diagram for a set of stars that includes the Sun (center).

ഹെര്‍ട്സ്പ്രങ്-റസ്സല്‍ ആരേഖം (Hertzsprung-Russell diagram) നക്ഷത്രങ്ങളുടെ ഉപരിതല താപനില, തേജസ്സ്, കേവല കാന്തിമാനം, ഇവയൊക്കെ തമ്മിലുള്ള ബന്ധം കാണിക്കുന്ന ഒരു ആരേഖം ആണ്. ഇതു HR ആരേഖം, HRD, Colour-Magnitude diagram, CMD എന്നിങ്ങനെ വിവിധ പേരുകളില്‍ ഇതു അറിയപ്പെടുന്നു.

1910-ല്‍ Ejnar Hertzspurg, Henry Norris Russel എന്ന രണ്ട് ശാസ്ത്രജ്ഞന്മാര്‍ നക്ഷത്രങ്ങളുടെ തേജസ്സും (Luminosity) ഉപരിതലതാപനിലയും (Surface Temperature) തമ്മിലുള്ള ബന്ധത്തെപറ്റി നിരവധി പഠനങ്ങള്‍ നടത്തി. അവര്‍ തങ്ങള്‍ക്കു ലഭിച്ച വിവരങ്ങളില്‍ നിന്നു ചില നിഗമനങ്ങളില്‍ എത്തിചേര്‍ന്നു. പഠനം നടത്തിയ നക്ഷത്രങ്ങളുടെ ഉപരിതല താപനിലയും തേജസ്സും ഉപയോഗിച്ച് അവര്‍ ഒരു ആരേഖം (graph)‍ ഉണ്ടാക്കി. ഇതാണ് HR ആരേഖം (HR Diagram) എന്ന് അറിയപ്പെടുന്നത്. നക്ഷത്രങ്ങളുടെ പരിണാമം മനസ്സിലാക്കുന്നത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്താന്‍ ഈ ആരേഖം സഹായിച്ചു.

ഈ ആരേഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലുള്ള ബിന്ദുക്കള്‍ ആരേഖത്തില്‍ അവിടവിടെ ചിതറിക്കിടക്കുക അല്ല; മറിച്ച് പലസ്ഥലത്ത് പ്രത്യേകതരത്തില്‍ കേന്ദ്രീകരിച്ച് കിടക്കുക എന്നുള്ളതാണ്. ഈ രേഖാചിത്രം ജ്യോതിശാസ്ത്രത്തിന്റെ പഠനത്തിനു അത്യാവശ്യം വേണ്ട ഒരു ഉപകരണമായി പിന്നീട് മാറി.


[തിരുത്തുക] ആരേഖം

ഈ Hertzsprung-Russell ആരേഖം ഇതു വരച്ച റിച്ചാര്‍ഡ് പൗവ്വലിന്റെ (Richard Powell) അനുമതിയോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഹിപ്പാര്‍ക്കസ് കാറ്റലോഗില്‍ (Hipparcos catalog) നിന്നുള്ള  22,000 നക്ഷത്രങ്ങളേയും ഗ്ലീസ് കാറ്റലോഗില്‍  (Gliese catalog) നിന്നുള്ള 1000 ത്തോളം സമീപ നക്ഷത്രങ്ങളേയും ഈ ആരേഖത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ആരേഖം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നക്ഷത്രങ്ങള്‍ ആരേഖത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് കാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആരേഖത്തിന്റെ കുറുകേ കിടക്കുന്ന മുഖ്യധാരനക്ഷത്രങ്ങള്‍‍ ആണ്. വെള്ളക്കുള്ളന്മാരുടേയും സൂപ്പര്‍ ജയന്റ് നക്ഷത്രങ്ങളുടേയും ഒക്കെ കൂട്ടങ്ങള്‍ വിവിധഭാഗത്ത് കാണാം. സൂര്യനെ മുഖ്യധാര നക്ഷത്രങ്ങളുടെ ഭാഗത്ത് തേജസ്സ് ഒന്നും ഉപരിതല താപനില  5780K ആയും ഉള്ള ബിന്ദുവില്‍ കാണാം. സൂര്യന്റെ സ്പെക്ട്രല്‍ തരം  G2V ആണ്.
ഈ Hertzsprung-Russell ആരേഖം ഇതു വരച്ച റിച്ചാര്‍ഡ് പൗവ്വലിന്റെ (Richard Powell) അനുമതിയോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഹിപ്പാര്‍ക്കസ് കാറ്റലോഗില്‍ (Hipparcos catalog) നിന്നുള്ള 22,000 നക്ഷത്രങ്ങളേയും ഗ്ലീസ് കാറ്റലോഗില്‍ (Gliese catalog) നിന്നുള്ള 1000 ത്തോളം സമീപ നക്ഷത്രങ്ങളേയും ഈ ആരേഖത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ആരേഖം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നക്ഷത്രങ്ങള്‍ ആരേഖത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് കാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആരേഖത്തിന്റെ കുറുകേ കിടക്കുന്ന മുഖ്യധാരനക്ഷത്രങ്ങള്‍‍ ആണ്. വെള്ളക്കുള്ളന്മാരുടേയും സൂപ്പര്‍ ജയന്റ് നക്ഷത്രങ്ങളുടേയും ഒക്കെ കൂട്ടങ്ങള്‍ വിവിധഭാഗത്ത് കാണാം. സൂര്യനെ മുഖ്യധാര നക്ഷത്രങ്ങളുടെ ഭാഗത്ത് തേജസ്സ് ഒന്നും ഉപരിതല താപനില 5780K ആയും ഉള്ള ബിന്ദുവില്‍ കാണാം. സൂര്യന്റെ സ്പെക്ട്രല്‍ തരം G2V ആണ്.

[തിരുത്തുക] ആരേഖത്തിന്റെ വിശദീകരണം

HR ആരേഖത്തിന്റെ കുറുകേകിടക്കുന്ന നാടയില്‍(Band) ആകാശത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും വരുന്നു. ഈ നാടയെ മുഖ്യധാരാ നാട (Main Sequence band) എന്നു പറയുന്നു. ഈ നാട മുകളില്‍ ഇടത്തേ അറ്റത്തുനിന്ന് ചൂടുകൂടിയ നീലനക്ഷത്രങ്ങളില്‍ നിന്നു തൂടങ്ങി താഴെ വലത്തേ മൂലയില്‍ ഉള്ള തണുത്ത ചുവന്ന നക്ഷത്രങ്ങളില്‍ അവസാനിക്കുന്നു. ഒരു നക്ഷത്രത്തിന്റെ ഭൌതീക പ്രത്യേകതകള്‍ മൂലം അത് ഈ നാടയില്‍ ആണ് ഉള്‍പ്പെടുന്നത് എങ്കില്‍ അത്തരം നക്ഷത്രത്തെ മുഖ്യധാര നക്ഷത്രം (Main Sequence star) എന്നു പറയുന്നു. നമ്മള്‍ ഇന്നു ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ ഭൂരിഭാഗവും ഈ വിഭാഗത്തിലാണ് പെടുക, ഉദാഹരണത്തിനു സൂര്യന്‍, സിറിയസ്, വേഗ ഇതൊക്കെ മുഖ്യധാര നക്ഷത്രങ്ങള്‍ ആണ്.

HR ആരേഖത്തില്‍ മുകളില്‍ വലത്തേ മൂലയില്‍ വേറെ രണ്ട് പ്രധാന കൂട്ടങ്ങള്‍ കാണുന്നു. ഭീമന്‍ നക്ഷത്രങ്ങള്‍ (Giants) മഹാഭീമന്‍ നക്ഷത്രങ്ങള്‍ (Super Giants) എന്നും ആണ് ഈ കൂട്ടത്തിന്റെ പേര്. തേജസ്സ് വളരെ കൂടുതലും എന്നാല്‍ താരതമ്യേന തണുത്തതുമായ നക്ഷത്രങ്ങള്‍ ആണ് ഈ രണ്ട് കൂട്ടത്തിലും വരുന്നത്. തേജസ്സ് 10^3L_{\bigodot} നു (അതായതു സൂര്യന്റെ 103 ഇരട്ടി തേജസ്സ് ഉള്ള നക്ഷത്രങ്ങള്‍) മുകളിലുള്ളതും ദ്രവ്യമാനം 100 M_{\bigodot} ഓളം(സൂര്യന്റെ ദ്രവ്യമാനത്തിന്റെ 100 ഇരട്ടി) വരുന്നതും എന്നാല്‍ താരതമ്യേന തണുത്തതുമായ നക്ഷത്രങ്ങള്‍ ആണ് Super Giants എന്ന വിഭാഗത്തില്‍ വരുന്നത്. തേജസ്സ് 10^2L_{\bigodot} മുതല്‍ 10^3L_{\bigodot} വരേയും ദ്രവ്യമാനം 10M_{\bigodot} സൂര്യന്റെ ദ്രവ്യമാനത്തിന്റെ 10 ഇരട്ടി) വരെ വരുന്നതും ആയ തണുത്ത നക്ഷത്രങ്ങള്‍ ആണ് ഭീമന്‍ (Giants) എന്ന വിഭാഗത്തില്‍ വരുന്നത്. തിരുവാതിര നക്ഷത്രം മഹാഭീമന്‍ നക്ഷത്രത്തിനും, Aldebaran ഭീമന്‍ നക്ഷത്രത്തിനും ഉദാഹരണമാണ്.

HR ആരേഖത്തില്‍ വേറെ ഒരു പ്രധാന കൂടിച്ചേരല്‍ ഉള്ളത് ഇടത്തേ മൂലയില്‍ മുഖ്യധാരാനാടയ്ക്കു താഴെയാണ്. ഈ സമൂഹത്തില്‍ പെടുന്ന നക്ഷത്രങ്ങളെ വെള്ളക്കുള്ളന്മാര്‍ (White Dwarfs) എന്നാണ് വിളിക്കുന്നത്. ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉപരിതല താപനില കൂടുതല്‍ ആണെങ്കിലും തേജസ്സ് കുറവായിരിക്കും.

[തിരുത്തുക] ആരേഖം നക്ഷത്രങ്ങളുടെ ജീവിത രേഖ

വ്യത്യസ്ത തരത്തിലുള്ള നക്ഷത്രങ്ങള്‍ ഉണ്ട് എന്നതാണ് HR ആരേഖത്തില്‍ നിന്നു നമുക്ക് ലഭിയ്ക്കുന്ന ഒന്നാമത്തെ പാഠം. നക്ഷത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആണ് ഇത് സൂചിപ്പിക്കുന്നത്. അതായത് നമ്മുടെ ജീവിതത്തിനു ബാല്യം, യൌവനം, മധ്യവയസ്സ്, വൃദ്ധത എന്നിങ്ങനെ പല ഘട്ടങ്ങള്‍ ഉള്ളതു പോലെ. ചുരുക്കി പറഞ്ഞാല്‍ നക്ഷത്രത്തിന്റെ ജീവിത രേഖ ആണ് HR ആരേഖം എന്നു പറയാം.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -