ഹുമായൂണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഥാര്‍ത്ഥ പേര്: | നസീറുദ്ദീന്‍ മുഹമ്മദ്. |
കുടുംബപ്പേര്: | തിമൂറുകള്‍ |
തലപ്പേര്: | മുഗള്‍ സാമ്രാജ്യ ചക്രവര്‍ത്തി |
ജനനം: | മാര്‍ച്ച് 14, 1508 |
മരണം: | ഫെബ്രുവരി 22, 1556 |
മുന്‍ഗാമി: | ബാബര്‍ |
പിന്‍ഗാമി: | അക്ബര്‍ |
വിവാഹങ്ങള്‍: |
|
മക്കള്‍: |
|
ഇന്ത്യയിലെ മുഗള്‍ വംശത്തിലെ രണ്ടാമത്തെ ചക്രവര്‍ത്തിയാണ് ഹുമായൂണ്‍ (1508 മാര്‍ച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1955-56) (മുഴുവന്‍ പേര് നസിറുദ്ദീന്‍ മുഹമ്മദ് ഹുമായൂണ്‍) (Persian: نصيرالدين همايون) ബാബറിന്റെ മൂത്തപുത്രന്.സിംഹാരോഹണം ചെയ്യുമ്പോള്‍ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാന് എന്നാണ് പേരിന്റെ അര്‍ത്ഥം എങ്കിലും അധികാരത്തില്‍ വന്നതിനുശേഷം വളരെയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. ഇടയ്ക്ക് വച്ച് ഷേര്‍ഷാ ഭരണം പിടിച്ചെങ്കിലും പേര്‍ഷ്യക്കാരുടെ സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.
[തിരുത്തുക] ജീവചരിത്രം
തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം സാമ്രാജ്യത്തിന്റെ ഓരോ പ്രവിശ്യകള്‍ തന്റെ സഹോദരന്മാര്‍ക്കുമായി ഹുമായൂണ്‍ വീതിച്ചു നല്കി[1]. അഫ്ഘാനികള്ക്കെതിരായുള്ള ഹുമായൂണിന്റെ നീക്കങ്ങള്‍ക്ക് സഹോദരന് മിര്‍സാഖാന്റെ ഇടപെടലുകള്‍ മൂലം ശക്തിക്ഷയം സംഭവിച്ചു.
1539-ല്‍ ചൗസയില്‍ വച്ചും 40-ല്‍ കാനൂജില്‍ വച്ചും ഷേര്‍ഷ ഹുമയൂണിനെ പരാജയപ്പെടുത്തി[1]. ഹുമയൂണിന് ഇറാനിലേക്ക് പലായനം ചെയ്യേണ്ടതായും വന്നു. 1555-ല്‍ പേര്‍ഷ്യയിലെ സഫാവിദ് ഷായുടെ സഹായത്തോടെ ഹുമായൂണ്‍ വീണ്ടും ദില്ലി പിടിച്ചടക്കി. തൊട്ടടുത്ത വര്‍ഷം തന്നെ ഒരു അപകടത്തില്‍പ്പെട്ട് ഹുമായൂണ്‍ മരണമടഞ്ഞു[1].