സുഭാഷ് ചന്ദ്രന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖന്.മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമല്‍സരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1972-ല്‍ ആലുവക്കടുത്ത് കടുങ്ങലൂരില്‍ ജനിച്ചു.അച്ഛന്:ചന്ദ്രശേഖരന് പിള്ള,അമ്മ:പൊന്നമ്മ. ഏര്‍ണാകുളം സെന്റ് ആല്‍ബേര്‍ട്സ്,മഹാരാജാസ് കോളേജ്,ലോ കോളേജ്,ഭാരതീയവിദ്യാഭവന് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.1994-ല്‍ മലയാളത്തില്‍ ഒന്നം റാങ്കോടെ മാസ്റ്റര്‍ ബിരുദം.നിയമ പഠനം പൂര്‍ത്തിയാക്കിയില്ല.ഇപ്പോല്‍ മാതൃഭൂമിയില്‍ ഉദ്യോഗസ്ഥന്.ഭാര്യ:ജയശ്രീ,മകള്‍:സേതുപാര്വ്വതി
[തിരുത്തുക] പുരസ്കാരങ്ങള്‍
'ഘടികാരങ്ങള്‍ നിലക്കുന്ന സമയം' എന്ന ചെറുകഥക്കു 1994-ല്‍ മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.
മറ്റു പുരസ്കാരങ്ങള്‍
- കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
- അങ്കണം-ഇ.പി. സുഷമ അവാര്‍ഡ്(1995)-'മരിച്ചവരുടെ ചെറിയ ഒപ്പീസ്' എന്ന കഥക്ക്.
- എസ്.ബി.ടി അവാര്‍ഡ്
- വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്
[തിരുത്തുക] പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
- ഘടികാരങ്ങള്‍ നിലക്കുന്ന സമയം
- പറുദീസാനഷ്ടം
- തല്പം