വിന്‍ഡോസ് വിസ്റ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പാണ് വിന്‍ഡോസ് വിസ്റ്റ. മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളാണ് വിസ്റ്റയുടെ ഒരു പ്രധാന സവിശേഷതയായി മൈക്രോസോഫ്റ്റ് പറയുന്നത്. 2005 ജൂലൈ 22ന് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനമുണ്ടാകുന്നതിന് മുന്‍പ് വരെ വിസ്റ്റ ലോങ്ഹോണ്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
2007 ജനുവരി 30-നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ലോകമെമ്പാടുമായി പുറത്തിറക്കിയത്. ഹിന്ദിയടക്കമുള്ള 18 ഇന്ത്യന്‍ ഭാഷകളിലായാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ 13 ഇന്ത്യന്‍ ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിസ്റ്റ പുറത്തിറക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ഓഫീസിന്റെ പുതിയ പതിപ്പായ ഓഫീസ് 2007-ഉം പുറത്തിറക്കിയിട്ടുണ്ട്.
[തിരുത്തുക] വിമര്‍ശനങ്ങള്‍
ഓപറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് ബ്രൌസര്‍ കൂട്ടിച്ചേര്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമമായിരുന്നു വിന്‍ഡോസ് എക്സ്പി എങ്കില്‍, വിസ്റ്റ ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ് മാനേജ്മെന്റ് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് എന്ന് ബാഡ് വിസ്റ്റ കാമ്പെയിന്‍ അഭിപ്രായപ്പെടുന്നു.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍
- വിന്‍ഡോസ് വിസ്റ്റയുടെ ഹോം പേജ്
- വിന്‍ഡോസ് വിസ്റ്റയെപ്പറ്റിയുള്ള ഔദ്യോഗിക ബ്ലോഗ്
- ബാഡ് വിസ്റ്റ കാമ്പെയിന്‍ - മൈക്രോസോഫ്റ്റിന്റെ ആത്മഹത്യാകുറിപ്പിന്റെ വിശകലനം എന്ന ബ്ലോഗ് ലേഖനം
- Tweak Vista - Make the best of Windows Vista with the free tweaks from Tweak Vista!