See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
റെയ്കി - വിക്കിപീഡിയ

റെയ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെയ്കി ചികില്‍സ നടത്തുന്നു
റെയ്കി ചികില്‍സ നടത്തുന്നു

ശാരീരികവും മാനസികവും വൈകാരികവുമായ രോഗങ്ങളെ ചികില്‍സിക്കാന്‍ ഉപയുക്തമാണെന്നു വിശ്വസിക്കപ്പെടുന്ന പൊതുധാരയില്‍ ഉള്‍പ്പെടാത്ത ഒരു ആത്മീയചികില്‍സാരീതിയാണ്‌ റെയ്കി (Reiki (霊気 or レイキ, Reiki? IPA: [ˌreɪki])).

ഉള്ളടക്കം

[തിരുത്തുക] ഉല്‍ഭവം

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മഹര്‍ഷീശ്വരന്മാര്‍ യോഗസാധനയിലൂടെ വളര്‍ത്തിയെടുത്തതും[അവലംബം ചേര്‍ക്കേണ്ടതുണ്ട്] കാലാന്തരത്തില്‍ പ്രചാരലുപ്തവുമായിത്തീര്‍ന്ന[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഒരു സാധനാരീതിയേ ജപ്പാന്‍കാരനായ മിഖാവോ ഉസൂയി എന്നയാള്‍ തന്റെ കഠിനയത്നത്താല്‍ പുന:സൃഷ്ടിച്ച് പ്രപഞ്ചശക്തി എന്നര്‍ഥ‍മുള്ള റെയ്കി എന്നുനാമകരണം ചെയ്യുകയും ചികില്‍സാപദ്ധതീ എന്ന നിലയില്‍ രൂപപ്പെടുത്തുകയും ചെയ്തു.

[തിരുത്തുക] ചികില്‍സ

റെയ്കിമാസ്റ്ററില്‍ നിന്നും പരമ്പരാഗതമായരീതിയില്‍ ദീക്ഷ ലഭിച്ചവര്‍ക്കുമാത്രമേ റെയ്കി എന്ന ശക്തിവിശേഷത്തെ ചികില്‍സാരൂപത്തില്‍ പ്രയോഗിക്കുന്നതിനു സാധിക്കുകയുള്ളു. എന്നാല്‍ റെയ്കി എന്ന സാധനാരീതിയുടെ പ്രധാന ഉപയോഗം സ്വയചികില്‍സയും ആരോഗ്യ സംരക്ഷണവുമാണ്‌. റെയ്കിയോടു താല്പര്യമുള്ള ഏതൊരാള്‍ക്കും ദീക്ഷ സ്വീകരിച്ചു ഒന്നും രണ്ടും ഘട്ടം പരിശീലനം വഴി സ്വയം ചികില്‍സിക്കുകയും മറ്റുള്ളവരെ ചികില്‍സിക്കുകയും ചെയ്യാന്‍ കഴിയും. ഒരു വ്യക്തിയുടെ ഷഡാധാരങ്ങല്ളിലൂടെ നല്‍കുന്ന പ്രപഞ്ചശക്തിയുടെ(റെയ്കിയുടെ) പ്രഭാവം കൊണ്ടു ആ വ്യക്തിയുടെ ശരീരത്തിനും മനസിനും ആത്മാവിനും സംപൂര്ണ സൗഖ്യവും സുസ്ഥിരതയും ഉണ്ടാകുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഔഷധങ്ങളും ഉപകരങ്ങളും‍ കീറിമുറിക്കലുകളും ഇല്ലാത്തതിനാല്‍ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നതല്ല. നൈസര്‍ഗികവും സ്വാഭാവികവുമായ രോഗശാന്തി റെയ്കിയുടെ സാന്നിദ്ധ്യത്തില്‍ ശരീരത്തിനുള്ളില്‍ നടക്കുന്നു എന്നതാണു റെയ്കിയുടെ മഹത്വം[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] അനുവര്‍ത്തിയ്ക്കേണ്ട നിഷ്ഠകള്‍

ഒരു റെയ്കി ചികിത്സകന്‍ തന്റെ ജീവിതത്തിന്റെ അടിസ്ഥന തത്വങ്ങളായി താഴെ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി സ്വീകരിച്ചിരിക്കണം.

  • ഞാന്‍ ഇന്നത്തേക്കു എല്ലാവരോടും എല്ലാറ്റിനോടും നന്ദി ഉള്ളവനായിരിക്കും.
  • ഞാന്‍ ഇന്നത്തേക്കു ദേഷ്യപ്പെടുകയില്ല.
  • ഞാന്‍ ഇന്നത്തേക്കു യാതൊന്നിനേപ്പറ്റിയും ഉല്‍ക്കണ്ഠപ്പെടുകയില്ല.
  • ഞാന്‍ ഇന്നത്തേക്കു എന്റെ എല്ലാ കടമകളും ചുമതലകളും കൃത്യമായും പൂര്‍ണമായും ചെയ്യുന്നതാണ്‌.
  • ഞാന്‍ ഇന്നത്തേക്കു എല്ലാവരേയും സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

സാധകന്‍ കോപം, വെറുപ്പ്, സ്വാര്‍ത്ഥത, അഹങ്കാരം, അസൂയ തുടങ്ങിയ ദുര്‍വികാരങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണമായി മുക്തനായിരിയ്ക്കേണ്ടതാണ്‌. വികാരവിക്ഷോഭങ്ങള്‍‍ക്കടിമപ്പെടാതെ റെയ്കിയെ ആവാഹിച്ചു സ്വയം സാധന ചെയ്തു ചിരകാലം കൊണ്ടു പ്രത്യേകമായ ഒരു തലത്തിലേക്കു സാധകന്‍ എത്തിച്ചേരുന്നതാണ്‌. റെയ്കി പരി‍ശീലനം നടത്തി സ്വയം രോഗശാന്തി വരുത്തണമെന്നാഗ്രഹിക്കുന്നവരും ചികിത്സകനായി പ്രാവീണ്യം നേടണമെന്നാഗ്രഹിക്കുന്നവരും മേല്പ്രസ്താവിച്ചകാര്യം ശ്രദ്ധാപൂര്‍വം ഉള്‍ക്കൊള്ളേണ്ടതാണ്‌.

[തിരുത്തുക] റെയ്കിയുടെ പ്രഭാവം

റെയ്കി ചികില്‍സ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരും മേല്‍ പറഞ്ഞവിധം വികാരവിക്ഷോഭങ്ങളില്‍ നിന്നു ഒഴിവായി സാത്വിക ഭാവത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കേണ്ട്താണ്‌. ചികില്‍സകന്റെ കഴിവല്ല റെയ്കിയുടെ പ്രഭാവമാണു രോഗശാന്തി വരുത്തുന്നതെന്നു വ്യക്തമായി മനസിലാക്കണം.രോഗിയുടെ ശരീരപ്രക്രുതി, രോഗത്തിന്റെ തീവ്രത, രോഗത്തിന്റെ പഴക്കം, അനുബന്ധമായ മറ്റ്രോഗാവസ്ഥകള്‍, രോഗിയുടെ മാനസികസ്ഥിതി, ജീവിത സാഹചര്യങ്ങള്‍ ഇവയെല്ലാം രോഗശാന്തിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണു.രോഗിയുടെ വിവിധ ശരീരഭാഗങ്ങള്‍ റെയ്കിയെ സ്വീകരിക്കുന്നതു രോഗത്തിന്റെ സാന്നിദ്ധ്യമോ തീവ്രതയോ അനുസരിച്ചാണു.രോഗാവസ്ഥയില്ലാത്ത ശരീരഭാഗങ്ങള്‍ റെയ്കിയെ സ്വീകരിക്കുന്നുപോലുമില്ല.


[തിരുത്തുക] രോഗശമനം

രണ്ടും മൂന്നും ഘട്ടം പരിശീലനം ലഭിച്ച ചികില്‍സകര്‍, ഷഡാധാരങ്ങളിലും രോഗാവസ്ഥയുള്ള ശരീരഭാഗങ്ങളിലും, തന്റെ കൈകളിലൂടെ റെയ്കിയെ നല്‍കുന്നതോടൊപ്പം, സ്വന്തം മനസില്‍ രോഗശാന്തിക്കുള്ള തീവ്രമായ സങ്കല്‍പ്പങ്ങള്‍ കൂടി നടത്തുന്നു, ഏതൊരുവ്യക്തിയുടെയും ശരീരത്തിലേയും മനസിലേയും എല്ലാ രോഗങ്ങളും ഒരേ സമയത്തുതന്നെ ഇല്ലാതാക്കുന്നുവെന്നതാണു റെയ്കിചികില്‍സയുടെ പ്രത്യേകത. രോഗിക്കു പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന രോഗങ്ങളും ചില വര്‍ഷങ്ങള്‍‍ കഴിഞ്ഞു മാത്രം പ്രത്യക്ഷപ്പെടുമായിരുന്ന രോഗങ്ങളും ചീകില്‍സകനുകണ്ടെത്താന്‍‍ കഴിയും. പ്രത്യേക രോഗങ്ങളോടൊപ്പം അവയും നീക്കം ചെയ്യപ്പെടും.

പലകാലം ചികില്‍സനടത്തി നിരാശരായികഴിയുന്നവര്‍ക്കു സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രോഗങ്ങളായ ആമാശയ വ്രണം, കരള്‍ രോഗം, വൃക്ക രോഗം,ഹൃദ്രോഗം, തലച്ചോറിലെ രക്തതടസം, രക്തസ്രാവം, തുടര്‍ന്നുള്ള അവയവ തളര്‍ച്ച, സന്ധിവാതം, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൈകാലുകളിലെ രക്തസഞ്ചാര തടസം, സൈനസൈറ്റിസ്, സോറിയാസിസ്, സ്പോണ്ടിലോസിസ്, വേരിക്കോസ്‌വെയിന്‍, അള്‍ഷിമേഴ്സ് രോഗം, വന്ധ്യത, ബലഹീനത, അണ്ഡാശയ ഗര്‍ഭാശയ മൂത്രാശയ പ്രശ്നങ്ങള്‍,വളര്‍ച്ചക്കുറവ്, മാറാത്ത തലവേദന, ചുഴലി , അപസ്‌മാരം, മാനസികപ്രശ്നങ്ങള്‍ മുതലായ സകലരോഗങ്ങളും റെയ്കി ചികില്‍സയില്‍ ഒന്നാകെ ശമിക്കും[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. പക്ഷെ ക്ഷമയോടെയും നിഷ്ക്കര്‍ഷയോടെയും ചിട്ടയായും ചികില്‍സക്കു വിധേയനാകണമെന്നു മാത്രം.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -