See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
യുണിക്സ്‌ - വിക്കിപീഡിയ

യുണിക്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണിക്സിന്റെയും സമാനമായ സിസ്റ്റങ്ങളുടെയും വര്‍ഗ്ഗീകരണം
യുണിക്സിന്റെയും സമാനമായ സിസ്റ്റങ്ങളുടെയും വര്‍ഗ്ഗീകരണം

യുണിക്സ്‌ (Unix or UNIX) എന്നത്‌ 1960-1970 കാലഘട്ടത്തില്‍, എടി ആന്‍ഡ്‌ ടി ബെല്‍ പരീക്ഷണശാലയിലെ ഗവേഷകരായിരുടെ സംഘം നിര്‍മ്മിച്ച ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌. കെന്‍ തോമ്‌പ്‌സണ്‍, ഡെന്നിസ്‌ റിച്ചി, ഡഗ്ലസ്‌ മക്‌ല്‍റോയ്‌ തുടങ്ങിയ മഹാരഥന്മാരുടെ മസ്തിഷകശിശുവായി പിറവിയെടുത്ത യുണിക്സ്‌, എക്കാലത്തെയും മികച്ച ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളുടെ പട്ടികയില്‍ മാന്യമായ ഒരു സ്ഥാനം അര്‍ഹിക്കുന്നു. ഇന്നത്തെ യുണിക്സ്‌ സിസ്റ്റങ്ങള്‍ വിവിധ ശാഖകളായി പിരിഞ്ഞു പോയിരിക്കുന്നു. കാലാനുഗതമായി എടി ആന്‍ഡ്‌ ടി തന്നെ വികസിപ്പിചെടുത്ത വിവിധ യുണിക്സ്‌ സിസ്റ്റങ്ങളും, മറ്റു പല യുണിക്സ്‌ ദാതാക്കള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സിസ്റ്റങ്ങളും,ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വികസിപ്പിച്ചെടുത്ത യൂണിക്സ്‌ സിസ്റ്റങ്ങളും എല്ലാം ചേര്‍ന്ന ആ പട്ടിക വളെരെ പലുതാണ്‌.

യൂണിക്സിന്റെ നിലവിലുള്ള പകര്‍പ്പവകാശം ഓപ്പണ്‍ ഗ്രൂപ്പിനാണ്‌ (The Open group), പക്ഷേ യൂണിക്സിന്റെ സോഴ്സ്‌ കോഡിന്റെ അവകാശത്തര്‍ക്കം ഇപ്പോഴും നടക്കുന്നതേയുള്ളൂ നോവെലും, സ്കോയുമാണ്‌ അതില്‍ അവകാശമുന്നയിച്ചിരിക്കുന്നത്‌. ഏക യൂണിക്സ്‌ വിവരണം (Single Unix Specification) എന്ന മാനദണ്ഡം പിന്തുടരുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ മാത്രമേ "യുണിക്സ്‌" എന്ന പേരിന്‌ യോഗ്യരാവൂ (യുണിക്സുമായി സാമ്യമുള്ള ഗ്നൂ പോലെയുള്ള ഓപ്പെറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ പൊതുവേ "യൂണിക്സുപോലെയുള്ള എന്നര്‍ത്ഥം വരുന്ന "യുണിക്സ്‌ ലൈക്‌" - Unix Like ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്നാണ്‌ അറിയപ്പെടുന്നത്‌). 1980ന്റെ തുടക്കത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ യുണിക്സ്നിനുണ്ടായിരുന്ന സ്വാധീനം വ്യവസായിക അടിസ്ഥാനത്തില്‍ യുണിക്സ്‌ നിര്‍മ്മിക്കുന്നതിന്‌ കാരണമായി. വ്യാവസായികാടിസ്ഥാനത്തില്‍ യുണിക്സ്‌ പതിപ്പുകള്‍ ഉണ്ടാക്കുകയും വിറ്റഴിക്കുകയും ചെയ്ത കമ്പനികളില്‍ സണ്‍ മൈക്രോസിസ്റ്റംസ്‌ പ്രമുഖരാണ്‌.

യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം സെര്‍വറുകളിലും, വര്‍ക്ക്സ്റ്റേഷനുകളിലും പരക്കെ ഉപയോഗിച്ചുവരുന്നു.ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തിലും,കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ വികസനത്തിലും യൂണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുല്ല പങ്ക്‌ അവഗണിക്കാവുന്നതല്ല.

സി പ്രോഗ്രാമിംഗ്‌ ഭാഷയും, യൂണിക്സും എടി ആന്‍ഡ്‌ ടി വികസിപ്പിച്ചെടുത്ത്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍കും നല്‍കി, അതുകൊണ്ടുതന്നെ മറ്റേത്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളേക്കാളും കൂടുതല്‍ തരം കമ്പ്യൂട്ടറുകളിലേക്ക്‌ പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ യുണിക്സ്‌.

യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം വിഭാവനം ചെയ്തത്‌ തന്നെ, പോര്‍ട്ടബിലിറ്റി, മള്‍ട്ടി ടാസ്കിംഗ്‌,മള്‍ട്ടി യൂസര്‍ തുടങ്ങിയ ആശയങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുത്തുകൊണ്ടാണ്‌.

ചെറിയ ചെറിയ പ്രോഗ്രാമുകളെ പൈപ്പ്‌ എന്ന സങ്കേതം ഉപയോഗിച്ച്‌ ഒരുമിപ്പിക്കാനും അതുവഴി സങ്കീര്‍ണ്ണമായ പ്രവൃത്തികള്‍ അവയെക്കൊണ്ടു ചെയ്യിക്കാനുമുള്ള യുണിക്സിന്റെ കഴിവ്‌ പ്രശസ്തമാണ്‌.സങ്കീര്‍ണ്ണമായ വലിയ ഒരു പ്രോഗ്രാം നിര്‍മ്മിക്കുന്നതിലും എളുപ്പമാണല്ലോ ലളിതമായ ഒന്നിലധികം പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച്‌ അവയെ യോജിപ്പിച്ചെടുക്കുന്നത്‌.

യുണിക്സില്‍ ഇത്തരം അനവധി ചെറുപ്രോഗ്രാമുകളും അവയെ നിയന്ത്രിക്കനായി കെര്‍ണല്‍ എന്നറിയപ്പെടുന്ന ഒരു പ്രധാന പ്രോഗ്രാമുമുണ്ട്‌. കെര്‍ണല്‍ എന്ന ഈ ഭാഗം പ്രോഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാനും അവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുവാനുമുള്ള സേവനങ്ങളും, മറ്റുപ്രോഗ്രാമുകള്‍ പൊതുവായി ഉപയോഗിക്കുന്നതുമായ ചില ഉന്നത തല പ്രവര്‍ത്തനങ്ങളും (High level tasks),ഹാര്‍ഡ്‌വേര്‍ മേല്‍നോട്ടവും എല്ലാം ചെയ്യുന്നു.


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -