See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മൈത്രി ഗവേഷണകേന്ദ്രം - വിക്കിപീഡിയ

മൈത്രി ഗവേഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്റാര്‍ട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരഗവേഷണകേന്ദ്രമായ മൈത്രി ഗവേഷണകേന്ദ്രം
അന്റാര്‍ട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരഗവേഷണകേന്ദ്രമായ മൈത്രി ഗവേഷണകേന്ദ്രം

മൈത്രി ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ല്‍ ആണ്‌ നിര്‍മാണം പൂര്‍ത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിര്‍മ്മിച്ചത്. [1]. മൈത്രി, ഷിര്‍മാക്കര്‍ മരുപ്പച്ച എന്ന പാറക്കുന്നുകള്‍ നിറഞ്ഞ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] സൗകര്യങ്ങള്‍

ജീവശാസ്ത്രം, ഭൂമിശാസ്ത്രങ്ങള്‍, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയന്‍സ്, മെറ്റിയറോളജി, കോള്‍ഡ് റീജിയണ്‍ എന്‍‌ജിനീയറിംഗ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യം മുതലായവയില്‍ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉള്‍ക്കൊള്ളാന്‍ ഈ കേന്ദ്രത്തിനു കഴിയും. പ്രിയദര്‍ശിനി തടാകം എന്ന് നാമകരണം ചെയ്യപ്പെട്ട, ഗവേഷണകേന്ദ്രത്തിനു മുന്‍പിലുള്ള തടാകത്തില്‍നിന്നാണ്‌ കേന്ദ്രത്തിനാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്.

[തിരുത്തുക] നാഴികക്കല്ലുകള്‍

നിതാന്തതാത്പര്യവും ധ്രുവശാസ്ത്രത്തിലുള്ള പ്രകടമായ ശേഷിയും പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യ താഴെപ്പറയുന്ന നാഴികക്കല്ലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി:

  • ഓഗസ്റ്റ് 19, 1983: ഇന്ത്യയെ അന്റാര്‍ട്ടിക് ഉടമ്പടിയില്‍ ഉള്‍പ്പെടുത്തി. താമസിയാതെ കണ്‍സള്‍ട്ടന്റ് എന്ന സ്ഥാനം നേടി.
  • 1983: ആദ്യത്തെ സ്ഥിരമായ ഗവേഷണ കേന്ദ്രം, ദക്ഷിണ ഗംഗോത്രി, സ്ഥാപിക്കപ്പെട്ടു.
  • ഒക്ടോബര്‍ 1, 1984: അന്റാര്‍ട്ടിക്കാ പര്യവേഷണത്തിനായുള്ള ശാസ്ത്രീയ സമിതിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു (SCAR).
  • 1988-1989: ഇന്ത്യ രണ്ടാമത്തെ ഗവേഷണകേന്ദ്രം, മൈത്രി സ്ഥാപിച്ചു.
  • 1997: അന്റാര്‍ട്ടിക് ഉടമ്പടിയുടെ ഭാഗമായി പ്രകൃതിസം‌രക്ഷണത്തിനായി ഉദ്ദേശിച്ചുള്ള പ്രോട്ടോക്കോള്‍ ഇന്ത്യ അംഗീകരിച്ചു
  • 2005: ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. ഇതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ രജതജൂബിലി സ്മാ‍രക പര്യവേഷണം നടത്തി.

[തിരുത്തുക] പര്യവേഷണങ്ങള്‍

ഇന്ത്യയുടെ അന്റാര്‍ട്ടിക്കാ പരിപാടിയുടെ അദ്ധ്യായം ആദ്യമായി തുറക്കപ്പെട്ടത് 1981-ല്‍ ആദ്യത്തെ ഇന്ത്യന്‍ പര്യവേഷണസംഘം ഗോവയില്‍നിന്ന് അന്‍റ്റാര്‍ട്ടിക്കയിലേക്ക് തിരിച്ചപ്പോഴായിരുന്നു. പിന്നീട് ‍അന്റാര്‍ട്ടിക്കയുടെയും സമുദ്രഗവേഷണത്തിന്റെയും ചുമതലയുള്ള ദേശീയകേന്ദ്രത്തിന്റെ സമുദ്രവികസനവകുപ്പിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും പര്യവേഷണസംഘങ്ങളെ അയയ്ക്കാറുണ്ട്. ഇതുവരെ, വെഡല്‍ കടലിലേക്കുള്ള പര്യവേഷണവും തെക്കേ സമുദ്രത്തിലേക്കുള്ള ക്രില്‍ പര്യവേഷണവും ഉള്‍പ്പെടെ 22 പര്യവേഷണയാത്രകള്‍ നടത്തിയിട്ടുണ്ട്. 1981-ലെ പര്യവേഷണസംഘത്തിന്റെ തലവന്‍ എസ്.ഇസഡ്. ഖാസിം ആയിരുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണി

[തിരുത്തുക] ആധാരസൂചി

  1. Maitri. 70south. Retrieved on 2006-12-30.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -