മഴവെള്ള സംഭരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക സംഭരണികളില്‍ ശേഖരിച്ച് ഭാവിയില്‍ ഉപയോഗപ്പെടുത്തുകയാണ് മഴവെള്ള സംഭരണം എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇത് ധാരാളം മഴ ലഭിക്കുകയും എന്നാല്‍ പരമ്പരാഗത ജലസ്രോതസുകള്‍ തീരെ കുറവായിരിക്കുകയോ അല്ലെങ്കില്‍ ഉള്ളവ ജനങ്ങള്‍ക്ക് തികയാതിരിക്കുകയും ചെയ്യുന്ന വിവിധയിടങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു മാര്‍ഗ്ഗമാണ്. ചൈനയിലും ബ്രസീലിലും പുരപ്പുറത്തു നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ട്. ചൈനയിലെ ഗാന്‍സു പ്രവിശ്യ, ബ്രസീലിലെ താരതമ്യേന വരണ്ട വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളാണ് പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം വളരെ വിപുലമായി നടത്തുന്ന മേഖലകള്‍. ഇന്ത്യയിലെ കേരളസംസ്ഥാനത്ത് നടപ്പാക്കുന്ന മഴവെള്ളസംഭരണപദ്ധതിയും ശ്രദ്ധേയമാണ്.
ഉള്ളടക്കം |
[തിരുത്തുക] കേരളത്തിലെ മഴവെള്ളസംഭരണ പദ്ധതി
[തിരുത്തുക] പശ്ചാത്തലം
കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളസംസ്ഥാനത്ത് മഴവെള്ളസംഭരണം എന്ന പദ്ധതി തുടങ്ങിയത്. 42-ഓളം നദികളുള്ള കേരളം, പുഴകളും കൊച്ചരുവികളും കുളങ്ങളും കൊണ്ട് ഹരിതാഭമാണ്. എന്നാല്‍ 21-ആം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങള്‍ മുതല്‍ കേരളത്തില്‍ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങി. ഇക്കാലയളവിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ കുടിവെള്ളം പോലും ലഭ്യമല്ലതെ കേരളത്തിലെ പലയിടത്തും ജനങ്ങള്‍ വലഞ്ഞു. ലഭ്യമായ വെള്ളമാകട്ടെ വ്യവസായ ശാലകള്‍ പുറത്തുവിടുന്ന അവശിഷ്ടങ്ങളാല്‍ മലിനവും. കൃഷിയിടങ്ങള്‍ പോലുംവറ്റിവരണ്ടു. മത്സ്യങ്ങളടക്കമുളള ജീവജാലങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലായി. ഇതിനുള്ള പോംവഴിയായി ഉയര്‍ന്നു വന്ന പദ്ധതിയാണ് മഴവെള്ള സംഭരണം.
കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 350 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. ഇതിന്റെ 80% ലഭിക്കുന്നത് ജൂണ്‍ ജൂലൈ മാസങ്ങളിലാണ്. ഈ മഴവെളളം ശേഖരിച്ച് വെച്ച് വര്‍ഷം മുഴുവനും ശുദ്ധജലമായി ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതല്‍.
[തിരുത്തുക] ജലം സംഭരിക്കുന്ന രീതികള്‍
മഴവെള്ളം സംഭരിക്കുന്നതിന് വിവിധരീതികളുണ്ട്. ഇവയില്‍ താഴെപ്പറയുന്ന രണ്ടു രീതികള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
- ഫെറൊസിമന്റ് ടാങ്കുകളിലുള്ള ശേഖരണം
- ചെറിയ കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചുള്ള ശേഖരണം
[തിരുത്തുക] ഫെറൊസിമന്റ് ടാങ്കുകളിലുള്ള ശേഖരണം
അല്പം ചിലവു കൂടുമെന്നതൊഴിച്ചാല്‍ എളുപ്പത്തില്‍ നിര്‍മ്മിക്കവുന്ന രീതിയാണിത്. 1 മീറ്റര്‍ വീതം നീളം, വീതി, ഉയരം എന്നിവയുള്ള ഒരു ടാങ്കില്‍ 1000 ലിറ്റര്‍ ജലം ശേഖരിക്കാം. ഈ രീതിയില്‍ ഒരു ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ 1 രൂപ മുതല്‍ 5 രൂപ വരെ ചിലവുവരും.
[തിരുത്തുക] ചെറിയ കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചുള്ള ശേഖരണം
കൃത്രിമായി ഉണ്ടാക്കിയതോ പ്രകൃത്യാ ഉള്ളതോ ആയ ചെറിയ കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതില്‍ നമുക്ക് മഴവെള്ളം ശേഖരിക്കാം. ഈ രീതിയില്‍ ഒരു ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ 6 പൈസ മുതല്‍ 20 പൈസ വരെ ചിലവുവരും. സ്വകാര്യ മേഖലയില്‍ ഈ രീതിയില്‍ 2.5 കോടി Ltr വെള്ളം കൊളുന്ന ടാങ്കുകള്‍ വരെ നിര്‍മ്മിചിട്ടുണ്ട്.