See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മനോജ് കുറൂര്‍ - വിക്കിപീഡിയ

മനോജ് കുറൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളത്തിലെ ഉത്തരാധുനികകവികളില്‍ ഒരാളാണ് മനോജ് കുറൂര്‍ (ജനനം - 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍” (ചെങ്ങന്നൂര്‍ റെയിന്‍ബോ ബുക്‍സ്, ഐ.എസ്.ബി.എന്‍: 81-881-4676-5)എന്ന കൃതിയില്‍ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തില്‍ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയില്‍ വിരളം ആണെന്നു പറയുന്നു. [1] 2005-ല്‍ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്കാരം ലഭിച്ചു[2].

കോമ എന്ന അദ്ദേഹത്തിന്റെ കഥാകാവ്യം ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ചു (ഒക്ടോബര്‍ 2005). ഈ കൃതി 2006-ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് (കോട്ടയം: ഡി. സി. ബുക്സ്). തൃത്താളക്കേശവന്‍ എന്ന കവിതയ്ക്ക് യുവകവികള്‍ക്കുള്ള 1997-ലെ കുഞ്ചുപിള്ള സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കോട്ടയമാണു മനോജിന്റെ ജന്മദേശം. അച്ഛന്‍ ചെണ്ടമേള വിദ്വാന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനില്‍ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചിട്ടുണ്ട്. പന്തളം എന്‍.എസ്.എസ്. കോളജില്‍ അധ്യാപകനാണ്. താളസംബന്ധമായ വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഗവേഷകന്‍ കൂടിയാണ്.

[തിരുത്തുക] മറ്റു കൃതികള്‍

  1. നതോന്നത നദിവഴി 44: നദികളെക്കുറിച്ചുള്ള കവിതകള്‍ (പ്രസാധകര്‍). ചെങ്ങന്നൂര്‍: റെയിന്‍‌ബോ ബുക്സ്.2003. ഐ.എസ്.ബി.എന്‍ 81-881-4630-7
  2. അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട് : ഡി.സി.ബുക്ക്സ്. 1996 ഐ.എസ്.ബി.എന്‍ 81-7130-598-9
  3. കോമ ഡി.സി.ബുക്സ്. 2006.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

മനോജ് കുറൂറിന്റെ ഒരു കവിത

[തിരുത്തുക] അവലംബം

  1. (ഇ.പി. രാജഗോപാലന്‍, എ.സി. ശ്രീഹരി. 'വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്: കവിതയുടെ സാംസ്കാരികസംവാദം'. ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍. പേജ്.82, 83).
  2. http://www.hindu.com/2006/02/12/stories/2006021220730300.htm
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -