See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മക്കൗ - വിക്കിപീഡിയ

മക്കൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
മക്കൗ
Blue-and-gold Macaw
Blue-and-gold Macaw
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Psittaciformes
കുടുംബം: Psittacidae
Genera

Ara
Anodorhynchus
Cyanopsitta
Primolius
Orthopsittaca
Diopsittaca

തെക്കെ അമേരിക്കയിലെ പെറു എന്ന രാജ്യത്ത് കാണപ്പെടുന്ന സപ്തവര്‍ണക്കിളിയാണ്‌ മക്കൗ(Macaw). തത്തക്കുടുംബത്തില്‍ പെട്ട ഇതിനാണ്‌ തത്തകളില്‍ വച്ച് ഏറ്റവും കൂടുതല്‍ നീളമുള്ളത്. പെറുവില്‍ ആമസോണ്‍ നദിയുടെ പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ്‌ ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുല്‍മൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്‌.

ഉള്ളടക്കം

[തിരുത്തുക] ശരീര ഘടന

ഏഴ് നിറങ്ങളുടെ സമ്മേളനം കൊണ്ട് അതിമനോഹരമാണ്‌ മക്കൗവിന്റെ ശരീരം.അതുകൊണ്ട് തന്നെ 'ചിറകുള്ള മഴവില്ല്' എന്നാണ്‌ മക്കൗ അറിയപ്പെടുന്നത്. മക്കൗവിന്റെ തല മുതല്‍ വാലുവരെ 3 അടിയാണ്‌ നീളം. ചിറകുവിരിച്ചാല്‍ പുറത്തോടു പുറം 2.5 അടി നീളം ഉണ്ട്. ഭാരം ഏകദേശം 1.5 കിലോ വരും. മറ്റു തത്തകളെപ്പോലെ നാല്‌ വിരലുകളാണ്‌ മക്കൗവിനുള്ളത്.ഓരോ കാലിലും നാലെണ്ണം രണ്ടെണ്ണം മുന്‍പോട്ടും രണ്ടെണ്ണം പുറകോട്ടും.

[തിരുത്തുക] ഭക്ഷണം

മറ്റുപക്ഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പ്രത്യേകതയുള്ളതാണ്‌ മക്കൗവിന്റെ ഭക്ഷണ രീതി. പുഴയോരത്തെ നെയ്മണ്ണും പഴങ്ങളുമാണ്‌ ഇവയുടെ പ്രധാന ആഹാരം.പഴത്തിന്റെ മാംസള ഭാഗത്തേക്കാള്‍ മക്കൗവിനിഷ്ടം അതിന്റെ വിത്താണ്. പഴം കൈയ്യില്‍ കിട്ടിയാല്‍ ഉടനെ അത് കറക്കിനോക്കുന്നത് മക്കൗവിന്റെ ഒരു ശീലമാണ്‌. പഴത്തിന്റെ ആകൃതിയും പഴത്തിനുള്ളില്‍ വിത്തിന്റെ സ്ഥാനവും മറ്റും അറിയാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. മക്കൗവിന്‌ ഏറെ ഇഷ്ടപ്പെട്ടവയാണ്‌ കാപ്പക്സ്, കോറല്‍ ബീന്‍സ്, കാട്ട് റബ്ബര്‍ തുടങ്ങിയവയുടെ കായ്കള്‍.

[തിരുത്തുക] ഭക്ഷണം മണ്ണും

മക്കൗവിന്റെ ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പുഴയോരത്തെ നെയ് മണ്ണ്‌. മക്കൗ ഇങ്ങനെ മണ്ണ് തിന്നുന്നതിന്‌ ശാസ്ത്രജ്ഞ്ന്മാറ് പല കാരണങ്ങളും പറയുന്നുണ്ട്.

  1. മക്കൗ കാട്ടില്‍ നിന്ന് കഴിക്കുന്ന പല വിഷക്കായ്കളുടെയും വിഷം ഇല്ലാതാക്കാന്‍ ഈ നെയ് മണ്ണിന്‌ കഴിവുണ്ട്
  2. സസ്യഭക്ഷണം മാത്രം കഴിക്കുന്ന മക്കൗവുകള്‍ക്ക് അവയില്‍ നിന്ന് കിട്ടാത പല ധാതുക്കളും മറ്റ് പോഷകങ്ങളും ഈ നെയ് മണ്ണില്‍ നിന്ന് ലഭിക്കും.

മക്കൗവുകളുടെ ഈ മണ്ണുതീറ്റയെ കുറിച്ച് പഠനം നടത്തിയ ഒരു ശാസ്ത്രജ്ഞനാണ്‌ ചാള്‍സ് മുന്‍(Munn). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ്‌ ഇവ കൂടുതല്‍ ചെളി തിന്നുന്നത്.ഭക്ഷണ ദൗര്‍ലഭ്യം മൂലം കണ്ണില്‍ കിട്ടിയതെല്ലാം തിന്നെണ്ടി വരുന്ന മാസങ്ങളാണിത്.അതിനാല്‍ വിഷക്കായകള്‍ കൊണ്ടുള്ള പാര്‍ശ്വ ഫലങ്ങള്‍ ഒഴിവാക്കനായിരിക്കാം കൂടുതല്‍ ചെളി തിന്നുന്നത്.

[തിരുത്തുക] പ്രജനനം

വര്‍ണ്ണശഭളമായ തൂവലുകള്‍ ആണ്‌ മക്കൗവിന്‌
വര്‍ണ്ണശഭളമായ തൂവലുകള്‍ ആണ്‌ മക്കൗവിന്‌

മറ്റുകാര്യങ്ങള്‍ പോലെതന്നെ പ്രജനനത്തിന്റെ കാര്യത്തിലും മക്കൗ പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കുന്നു. മനുഷ്യര്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ്‌ ഇവ കൂടുവയ്ക്കുന്നതും മുട്ടയിടുന്നതുമെല്ലാം. നൂറു മക്കൗ ജോഡികള്‍ ഇണചേര്‍ന്നാല്‍ 10-20 എണ്ണമേ മുട്ടയിടൂ. അതും വര്‍ഷത്തിലൊരു തവണ മാത്രം. ഇതില്‍ തന്നെ ആരോഗ്യത്തോടെ വലുതായി വരുന്നവയുടെ എണ്ണം 6 മുതല്‍ 14 വരെ മാത്രമേ ഉള്ളൂ. മക്കൗവുകളുടെ എണ്ണം ഇത്രയും കുറഞ്ഞിരിക്കാന്‍ ഇതും ഒരു കാരണമാണ്‌. ആമസോണ്‍ കാടുകളിലെ ഒരു ചതുരശ്ര മൈല്‍ പരതിയാല്‍ മൂന്നോ നാലോ മക്കൗ കൂടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.പക്ഷേ അവ വളരെ ഉയരത്തില്‍ ആര്‍ക്കും എത്താന്‍ കഴിയാത്ത സ്ഥലത്തായിരിക്കും.


മക്കാവുകളുടെ സൗന്ദര്യവും ഓമനത്തവും അവയെ വീട്ടില്‍ വളറ്ത്താന്‍ എല്ലാവരെയും പ്രേരിപ്പിക്കും പക്ഷേ മക്കൗവുകളുടെ എണ്ണം വളരെ കുറവയ്തിനാല്‍ എല്ലാവരും ഇപ്പോള്‍ സങ്കരയിനം മക്കൗവുകളെയാണ്‌ വളര്‍ന്നത്.സങ്കരയിനം മക്കൗവുകള്‍ മറ്റു മക്കൗവുകളില്‍ നിന്ന് നിറത്തിലും ജനിതക ഘടനയിലും മാത്രമാണ്‌ വത്യാസം കാണിക്കുന്നത്.

[തിരുത്തുക] മറ്റ് പ്രത്യേകതകള്‍

വളരെ ബുദ്ധിസാമര്‍ത്ഥ്യം ഉള്ള പക്ഷികളാണ്‌ മക്കൗവുകള്‍.കുരങ്ങുകളില്‍ ചിമ്പാന്‍സിക്കുള്ള സ്ഥാനമാണ്‌ പക്ഷികളില്‍ മക്കൗവിനുള്ളത്. ബുദ്ധി മാത്രമല്ല മക്കൗവിന്‌ നല്ല ആയുര്‍ ദൈര്‍ഘ്യവുമുണ്ട്. മക്കൗവുകള്‍ 100 വര്‍ഷം വരെ ജീവിച്ചീരിക്കും എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍ മക്കൗവിന്റെ ശരാശരി ആയുസ് 50 വര്ഷ‍മാണ്‌. ശക്തിയുള്ള ചുണ്ടുകളും കഴുകന്മാരെ പോലും ആക്രമിച്ച് കീഴടക്കാന്‍ മാത്രം ശൗര്യവും ഉള്ളവയാണ്‌ മക്കൗവുകള്‍. വളരെ ദൂരത്തില്‍ പോലും ഇവയുടെ കരച്ചിലുകള്‍ കേള്‍ക്കാന്‍ സാധിക്കും. ഒച്ചയുണ്ടാക്കാനും പോരടിക്കാനും ഉള്ള ഇവയുടെ കഴിവും അസാധാരണമായ ബുദ്ധിയും ഇവയെ വീട്ടില്‍ വളര്‍ത്താനുള്ള കാരണങ്ങളാണ്‌.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] മറ്റ് ലിങ്കുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -