ബി.ബി.സി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് (ബി.ബി.സി.) | |
തരം | റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണം. |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ലഭ്യത | ദേശീയം അന്താരാഷ്ട്രീയം |
സ്ഥാപകന്‍ | ജോണ്‍ റെയ്ത്ത് |
ആപ്തവാക്യം | "This is what we do" (used in various promotional idents) |
പ്രഖ്യാപിത ലക്ഷ്യം |
"Nation Shall Speak Peace Unto Nation" |
പ്രമുഖ വ്യക്തികള്‍ |
മൈക്കെല്‍ ലയോണ്‍സ്, ബി.ബി.സി. ട്രസ്റ്റിന്റെ ചെയര്മാന് മാര്‍ക്ക് തോമ്പ്സണ്‍, ഡയറക്റ്റര്‍ ജനറല്‍ (എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ ചെയര്മാന്). |
ആരംഭം | 1922 (റേഡിയോ) 1927 (incorporation) 1932 (ടെലിവിഷന്‍) |
ആദ്യ നാമങ്ങള്‍ | ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (1922-1927) |
വെബ് വിലാസം | www.bbc.co.uk |
ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്ത്താപ്രക്ഷേപണസ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് അഥവാ ബി.ബി.സി. എന്ന് അറിയപ്പെടുന്നത്. പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും എണ്ണത്തില്‍ ലോകത്തില്‍തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ബി.ബി.സിക്ക് ബ്രിട്ടനില്‍ മാത്രം 26,000 ജീവനക്കാരുണ്ട്.
1922-ല്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കന്പനി എന്ന പേരിലാണ് ബി.ബി.സി. പ്രവര്‍ത്തനമാരംഭിച്ചത്. 1927-ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്രസ്ഥാപനമായി ഇത് മാറി. കോര്‍പ്പറേഷന്റെ പരിപാടികളും വാര്‍ത്തകളും ടെലിവിഷനിലൂടെയും റേഡിയോയിലുടെയും ഇന്റര്‍നെറ്റിലൂടെയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളില്‍ എത്തുന്നു. അറിയിക്കുക, പഠിപ്പിക്കുക, വിനോദിപ്പിക്കുക എന്നതാണ് ബി.ബി.സിയുടെ പ്രവര്‍ത്തന മുദ്രാവാക്യം[അവലംബം ചേര്‍ക്കേണ്ടതുണ്ട്].
ബി.ബി.സിയുടെ നടത്തിപ്പിന്റെ ചുമതല ബി.ബി.സി. ട്രസ്റ്റിനാണ്. രാഷ്ട്രീയ, വാണിജ്യ താല്പര്യങ്ങളില് നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന് പ്രേക്ഷകരോടും ശ്രോതാക്കളോടും മാത്രമാണ് മറുപടി പറയാന്‍ ബാധ്യതയുള്ളതെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു.