See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പ്രേംനസീര്‍ - വിക്കിപീഡിയ

പ്രേംനസീര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രേം നസീര്‍

ജനനം: 1926 ഏപ്രില്‍ 7
തിരുവനന്തപുരം
മരണം: 1989 ജനുവരി 16
തൊഴില്‍: സിനിമ നടന്‍
കുട്ടികള്‍: ഷാനവാസ്

മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകന്‍ എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീര്‍. ചിറിഞ്ഞിക്കല്‍ അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

[തിരുത്തുക] ജീവിതരേഖ

1926 ഡിസംബര്‍ 26-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു. 1989 ജനുവരി 16-നു അദ്ദേഹം അന്തരിച്ചു. ചങ്ങനാശ്ശേരി സെന്റ് ബെര്‍ച്ച്‌മാന്‍സ് കോളെജില്‍ നിന്നും ബിരുദം നേടി.

[തിരുത്തുക] ചലച്ചിത്രരംഗത്ത്

എക്സെല്‍ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഉദയ, മേരിലാന്‍ഡ് സ്റ്റുഡിയോകള്‍ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍.

700-ഓളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളില്‍ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്. 1979-ല്‍ മാത്രം അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങി. 600 ചിത്രങ്ങളില്‍ 85 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു.

1980-കളില്‍‍ രാഷ്ട്രീയ രംഗത്ത് അദ്ദേഹം പ്രവേശിക്കുവാന്‍ നോക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേം നസീര്‍ പുരസ്കാരം 1992-ല്‍ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷണ്‍ പുരസ്കാരം അദ്ദേഹത്തിനു നല്‍കി. സര്‍വ്വകാല സംഭാവനകളെ മാനിച്ച് കേരള സംസ്ഥാന പ്രത്യേക ജൂറി അവാര്‍ഡ് അദ്ദേഹത്തിന് 1981-ല്‍ നല്‍കി.

പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടന്‍-ഗാ‍യക ജോഡിയായിരുന്നു. ഇവര്‍ ഒരുമിച്ചുള്ള സംഗീതങ്ങള്‍ മലയാള സിനിമാചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്നു.

അദ്ദേഹത്തിന്റെ മകന്‍ ഷാനവാസും മലയാള സിനിമാ നടനാണ്.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -