See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തിലകന്‍ - വിക്കിപീഡിയ

തിലകന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിലകന്‍

ജനനം: ഡിസം‌ബര്‍ 10, 1935
തൊഴില്‍: ചലച്ചിത്രനടന്‍

തിലകന്‍ മലയാളചലച്ചിത്രരം‌ഗത്തെ ഏക്കാലത്തെയും മികച്ച സ്വഭാവ നടന്‍മാരില്‍ ഒരാളാണ്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിലകന്‍ അഭിനയിക്കുന്നു. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകന്‍ 1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷന്‍ സീരിയലുകളിലും തിലകന്‍ അഭിനയിക്കുന്നു. തിലകന്റെ മകനായ ഷമ്മി തിലകന്‍ ചലച്ചിത്ര-സീരിയല്‍ നടനും ഡബ്ബിങ് കലാകാരനും ആണ്.

ഉള്ളടക്കം

[തിരുത്തുക] നാടകം

തിലകന്‍ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ല്‍ പഠനം ഉപേക്ഷിച്ച് തിലകന്‍ പൂര്‍ണ്ണസമയ നാടകനടന്‍ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെ.പി.എ.സി. യിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.

[തിരുത്തുക] ചലച്ചിത്രം

1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകന്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാം‌പക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

[തിരുത്തുക] പുരസ്കാരങ്ങള്‍

[തിരുത്തുക] ദേശീയപുരസ്കാരം

2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[1] 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു.

[തിരുത്തുക] സംസ്ഥാനപുരസ്കാരം

[തിരുത്തുക] മികച്ച നടന്‍

  • 1990 - പെരുന്തച്ചന്‍
  • 1994 - ഗമനം, സന്താനഗോപാലം

[തിരുത്തുക] മികച്ച സഹനടന്‍/രണ്ടാമത്തെ നടന്‍

  • 1982 - യവനിക
  • 1985 -
  • 1986 - പഞ്ചാഗ്നി
  • 1987 - തനിയാവര്‍ത്തനം
  • 1988 - മുക്തി, ധ്വനി
  • 1998 - കാറ്റത്തൊരു പെണ്‍പൂവ്

[തിരുത്തുക] പ്രത്യേക ജൂറിപുരസ്കാരം

  • 1989 -

[തിരുത്തുക] ഉദ്ധരണികള്‍

  • “ജീവിതത്തില്‍ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.”

[തിരുത്തുക] അവലംബസൂചി

  1. http://entertainment.oneindia.in/malayalam/top-stories/2008/thilakan-missed-out-national-award-160608.html
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -