See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തിരുച്ചിറപ്പള്ളി - വിക്കിപീഡിയ

തിരുച്ചിറപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം
പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം

തിരുച്ചിറപ്പള്ളി (திருச்சிராப்பள்ளி-തമിഴ്, Thiruchirappally-ഇംഗ്ലീഷ്). ബ്രിട്ടീഷ്‌ ഭരണകാലത്തു ട്രിച്ചിനൊപൊളി (Trichininopoly) എന്നും തമിഴന്മാര്‍ ട്രിച്ചി, തിരുച്ചി എന്നുമൊക്കെ വിളിക്കുന്നു. ഈ നഗരം തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി കാവേരിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു.തിരുച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലം ഇവിടത്തെ പാറക്കൊട്ട ക്ഷേത്രമാണ്. പാറക്കൊട്ട മുകളില്‍നിന്നുള്ള നഗരദ്രുശ്യം അതിമനോഹരമാണു. അതുകൊണ്ടു തന്നെ ഇവിടം റോക്ക്‌ സിറ്റി (പാറകളുടെ നഗരം)എന്നും അറിയപ്പെടുന്നു

ഉള്ളടക്കം

[തിരുത്തുക] പേരിന്റെ ഉത്ഭവം

ഇവിടെ പണ്ടുകാലത്തു ജീവിച്ചിരുന്ന 'ചിറ' എന്ന ജൈന സന്യാസിയോടുള്ള ആദരവു മൂലമാണു ഈ സ്ഥലത്തിനു തിരുച്ചിറപ്പള്ളി (ബഹുമാന സൂചകമായി തിരു ഉപയോഗിച്ചിരിക്കുന്നു) എന്ന പേര്‍ വന്നത്‌.,

[തിരുത്തുക] ഭൂമിശാസ്ത്രം

പാറക്കോട്ടൈ കോവില്‍1942 ല്‍
പാറക്കോട്ടൈ കോവില്‍1942 ല്‍

ഭൂമ സ്ഥാനം അക്ഷാംശം 10 മുതല്‍ 11.30' രേഖാംശം 77-45' മുതല്‍ 78-50'

  • വിസ്തിര്ണം 4,403.83 ച. കി. മി.
  • ജനസംഖ്യ : 21,96473 (1991)
  • ജന സാന്ദ്രത: 499/ച. കി.മി.
  • ഉയരം സമുദ്ര നിരപ്പില്‍ നിന്നും 78 മീറ൪.
  • താപനില

വേനല്‍ : കൂ. 37 കുറ. 26 തണുപ്പ്‌ ; കൂ 31 കുറ 20.

  • മഴപാതം : 831 മി.മി.
  • പ്രധാന ഭാഷകള്‍ : തമിഴും ആംഗലേയവും

[തിരുത്തുക] ചരിത്രം

തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഓരൈയൂരിലായിരുന്നു 300 B.C. മുതല്‍ ചോള സമ്രാജ്യത്തിന്റെ തലസ്ഥാനം എന്നു പഴയ കാലത്തെ പുരവസ്തു അവശിഷ്ടങ്ങളില്‍ നിന്നു ഗവേഷകര്‍ കണ്ടു പിടിച്ചിട്ടുണ്ട്. കളബ്രരുടെ അതിക്രമകാലത്തും (B.C. 575) ഇതു ചോളരുടെ കൈവശം തന്നെയായിരുന്നു എന്നതിനു രേഖകളുമുണ്ട്‌.

പിന്നിട്‌ ഓരൈയൂരും ഇന്നത്തെ തിരുച്ചിരപ്പള്ളിയും അതിന്റെ അയല്‍പ്രദേശങ്ങളും മഹേന്ദ്രവര്മ പല്ലവന്‍ രണ്ടാമന്‍ പിടിച്ചെടുത്തു.(B.C. 590) A.D 880 വരെ ഇതു പല്ലവരുടെയോ പാണ്ട്യരുടെയൊ കയ്യിലായിരുന്നു. 880 ല്‍ ആദിത്യ ചോളന്‍ പല്ലവസാമ്രജ്യത്തിന്റെ പതനത്തിനു വഴിയൊരുക്കി തിരുച്ചിരപ്പള്ളി പിടിച്ചടക്കി. അന്നുമുതല്‍ തിരുച്ചിറപ്പള്ളി വലിയ ചോളരുടെ ആസ്ഥാനമായി മാറി. 1225 ല്‍ ഹൊയ്സാലരും പിന്നിട്‌ മുഗളരും ഇതു സ്വന്തമാക്കി. മുഗളര്‍ക്കു ശേഷം വിജയനഗരരും തിരുച്ചിറപ്പള്ളിയുടെ അവകാശം പിടിച്ചെടുത്തു.മീനാക്ഷിയുടെ കാലത്താണു നായിക്കന്മാരുടെ ഭരണത്തിനു വിരാമമായതു.

മുസ്ലീങ്ങള്‍ കുറേ കാലത്തിനു ശേഷം ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും സഹായത്തോടെ ഇവിടം ഭരിച്ചു. ഈ കാലത്തെ ഭരണാധികാരി ഛന്ദ സാഹിബും മുഹമ്മദ്‌ അലിയുമായിരുന്നു. പിന്നിട്‌ ഇവരില്‍ നിന്ന് ബ്രിട്ടീഷുകാര്‍ തിരുച്ചിരപ്പള്ളി വിലയ്ക്കു വാങ്ങുകയും അവരുടെ അധീനത്തിലാക്കുകയും ചെയ്തു. ഈ ജില്ല അന്നുമുതല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ 150 വര്ഷം ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു. [1]

പല്ലവന്മാ൪ പലവട്ടം അധികാരം പിടിച്ചെങ്കിലും പ്രത്യാക്രമണങ്ങള്‍ മൂലം ഇതു പലെപ്പോഴും തിരിച്ച്‌ പാണ്ട്യന്മാര്ക്കു അടിയറവു വയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലത്ത്‌ ഒരുതരം വടംവലിയാണു ഈ നാടിനുവേണ്ടി ചോളരും പല്ലവരും പാണ്ട്യരും തമ്മില്‍ നടന്നിരുന്നതു. 1565 ലാണു ഹൊയ്സാല നയിക്കന്മാരുടെ വരവ്‌. മുഗളരും മറാത്തക്കരും ഫ്രഞ്ചുകാരുമെല്ലാം ഭരിച്ചുവെങ്കിലും നായിക്കന്മരുടെ കാലത്താണു ഈ നഗരം പ്രശസ്തിയിലേക്കു കുതിച്ചതു. ഈ കാലം തിരുച്ചിറപ്പള്ളിയുടെ സുവര്ണ്ണകാലമെന്ന് അറിയപ്പെടുന്നു. പാറക്കോട്ടൈ കോവില്‍ Rock Fort Temple ഇക്കലത്താണു നിര്മ്മിക്കപ്പെട്ടതു.

[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

റോക്ക് ഫോര്‍ട്ട് ]]

പാറക്കോട്ടൈ കോവില്‍' (റോക്ക്‌ ഫോര്ട്ട്‌ ടെമ്പിള്‍)- ഇതു നഗരത്തിന്റെ മധ്യത്തിലുള്ള ഒരു വലിയ പാറയുടെ മുകളില്‍ ഒരു കോട്ടയുടെ മാതൃകയില്‍ നിര്മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. തിരുച്ചിറപള്ളിയിലെ വിനോദ സഞ്ചാര മേഖലയും ഇതിനോടു ബന്ധപ്പെട്ടാണു നിലനില്‍ക്കുന്നത്. കാവേരി നദി ഈ പാറയ്ക്കു ചുറ്റുമായി ഒഴുകുന്നു. പാറയുടെ നടുവില്‍ നിന്ന് ജലം കണികളായി പടരുന്ന ഒരു ഭാഗവുമുണ്ട്. ശിവന്റെ 64 അവതാരങ്ങളിലൊന്നായ കംഗാള മൂര്ത്തിയാണിവിടത്തെ പ്രതിഷ്ഠ. ഐതിഹ്യപ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വീപിലെ കുന്നിലെ മൂന്നു പാറകളില്‍ ശിവനും പാര്‍വതിയും വിഘ്നേശ്വരനും കടിയിരുന്നിരുന്നു. ഈ കുന്നു ഹിമാലയത്തിന്റെ ഭാഗമായിരുന്നുവെന്നും പുരാണത്തിലെ സര്‍പ്പരാജാവ്‌ ആദി ശേഷനും വായു ഭഗവാനും തമ്മിലുണ്ടായ ഘോരയുദ്ധത്തിന്റെ ശക്തിയാല്‍ ഹിമാലയത്തില്‍ നിന്നു അടര്‍ന്നു വീണതാണു എന്നും വിശ്വസിക്കുന്നു.

ഈ പാറയ്ക്കു 183 മീറ്റര്‍ ഉയരമുണ്ട്‌. ഈ പാറയ്ക്കു 3,800 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌ അതുകൊണ്ടു തന്നെ ഗ്ഗ്രീന്‍ലാന്ഡിലെ പാറകള്ക്ക്ക്കോപ്പവും ഹിമാലയത്തിലെ പാറകളേക്കാളും പഴക്കമിതിനുണ്ടു.[4] പാറയില്‍ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം യഥര്ത്ഥത്തില്‍ പണികഴിപ്പിച്ചതു പല്ലവന്മാരാണെങ്കിലും അതു ഇന്നത്തെ നിലയില്‍ ശക്തിപ്പെടുത്തി ഭംഗിയാക്കിയതു നായക്കന്മാരാണു. ഇതു ശരിക്കും മൂന്നു അമ്പലങ്ങളുടെ കൂട്ടമാണ്. മാണിക്യ വിനായകര്‍ കോവില്‍ കുന്നിന്റെ അടിവാരത്തും, ഉച്ചി പിള്ളയാര്‍ കോവില്‍ കുന്നിന്റെ അഗ്രഭാഗത്തും നടുക്ക് തായ്‌മാനവ൪ കോവില്‍ ശിവസ്ഥലവും(പാര്‍വതി) ആണു. [2]

വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം ഇതു നഗരത്തില്‍ നിന്നും 30 കി.മി. അകലെ വീരാളിമലൈ എന്ന സ്ഥലത്താണു. ഇവിടെയുള്ള മുരുകന്‍ കോവിലിനുചുറ്റുമായി ആണീ ഉദ്യാനം. മയിലുകള്‍ക്ക്‌ പേരുകേട്ട സംരക്ഷണകേന്ദ്രമാണിവിടം. കോവിലിനുചുറ്റും എവിടെ നോക്കിയാലും മയിലുകളെ കാണാന്‍ സാധിക്കും.

സിത്തന വാസല്‍ (58 കി.മി) അകലെയുള്ളീ സ്ഥലം ജൈന മതകേന്ദ്രമായിരുന്നു. ചുണ്ണാമ്പു പാറകളില്‍ മണ്ണില്‍ നിന്നുണ്ടകിയ നിറങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന ചിത്രവേലകള്‍ക്കും(Fresco paintings)[3] ഇവിടം പ്രസിദ്ധമാണു. മിക്കവയും പാണ്ട്യരാജ കാലത്തെ തനിമ മുറ്റിയ(നര്‍ത്തകരുടെയും പക്ഷിമൃഗാദികളുടേയും) ചിത്രങ്ങളണ്.

ഗവണ്‍മന്റ്‌ മ്യൂസിയം പുതുക്കോട്ടൈക്കറ്റുത്തുള്ള തിരുഗോകര്‍ണ്ണത്ത്‌. ജൈവ,സസ്യ, പുരാവസ്തു ശാസ്ത്രത്തിലെയും ചരിത്രത്തിന്റെ രേഖകളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടു.

 തമിഴ്‌നാട്ടിലെ മുക്കൊമ്പു എന്ന സ്ഥലത്ത് കാവേരി അതിന്റെ പൂര്‍ണ്ണ വലിപ്പത്തില്‍
തമിഴ്‌നാട്ടിലെ മുക്കൊമ്പു എന്ന സ്ഥലത്ത് കാവേരി അതിന്റെ പൂര്‍ണ്ണ വലിപ്പത്തില്‍

മുക്കൊമ്പു. (18കി.മി.) കാവേരി രണ്ടായി പിരിയുന്ന ഇവിടെ മനൊഹരമായ ഉദ്യാനമുണ്ട്‌. ഇവിടെ കാവേരി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഒഴുകുന്നതായി കാണാം

[തിരുത്തുക] സന്ദര്ശനയോഗ്യമായ അയല്‍പ്രദേശങ്ങള്‍

തഞ്ചാവൂര്‍ (56 കി.മി.) ക്ഷേത്രങ്ങള്‍ കൊണ്ടു നിറഞ്ഞ ഇവിടം ചിത്രങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും സംഗീതത്തിനും പേരു കേട്ടതാണു പുതുക്കൊട്ടൈ(58 കി.മി.) പണ്ടത്തെ ഒരു നാട്ടുരാജ്യമായിരുന്നു. പുരാവസ്തു ഗവേഷകരുടെ പ്രിയപ്പെട്ട സ്ഥലമായ ഇവിടെ നിന്നും നിരവധി പുരാവസ്തുക്കളും ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്‌.

ഗംഗൈകൊണ്ട ചോളപുരം (100 കി.മി.) ഇവിടത്തെ ശിവക്ഷേത്രം ഗംഗൈകൊണ്ടചോളീശ്വരം എന്ന പേരിലാണു അറിയപ്പെടുന്നതു. ചോള രാജാവായിരുന്ന രാജേന്ദ്രചോളന്‍ ഒന്നാമന്‍, തന്റെ സമ്രാജ്യ വികസിപ്പിച്ചു ഗംഗ നദിക്കരയുടെ അടുത്തു വരെയെത്തിയതിന്റെ നന്ദിക്കായി നിര്മ്മിച്ച ക്ഷേത്രമാണിതു. കൂറ്റന്‍ നന്ദി ശിലയും അപൂര്‍വമായ നടന ഗണേശ പ്രതിമയും സിംഹതതലയുള്ള ഒരു കിണറും പ്രത്യേകതകളാണ്.

[തിരുത്തുക] ക്ഷേത്രങ്ങള്‍

രംഗനാഥത്തെ ആയിരം തൂണുകള്‍
രംഗനാഥത്തെ ആയിരം തൂണുകള്‍

നിരവധി ക്ഷേത്രങ്ങള്‍ ഉള്ള സ്ഥലമാണു തിരുച്ചിറപ്പള്ളി. പ്രധനപ്പെട്ടവ റോക്ക്‌ ഫോര്ട്ട്‌ ടെമ്പിള്‍, കൊടുംഭാളൂര്‍ മൂവര്ക്കോവില്‍, ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, ജംബുകേശ്വര ക്ഷേത്രം, ഗുണശീലത്തെ പ്രസന്ന വ്വെങ്കിടേശ്വര ക്ഷേത്രം അവഡയാര്‍ കോവില്‍ എന്നിവയാണു. ശ്രീരംഗത്തെ ക്ഷേത്രത്തിലെ ആയിരം തൂണുകള്‍ ദക്ഷിണേന്ത്യല്‍ ശില്പ ചാതുര്യം വിളിച്ചോതുന്നവയാണു.

ശ്രീ രംഗനാഥ ക്ഷേത്രത്തിലെ വിമാനം
ശ്രീ രംഗനാഥ ക്ഷേത്രത്തിലെ വിമാനം

[തിരുത്തുക] പള്ളികള്‍

ഫ്രഞുകാരുടെയും ബ്രിട്ടിഷുകാരുടെയും കാലത്തു സ്ഥാപിക്കപ്പെട്ട നിരവധി പള്ളികളിവിടെയുണ്ടു. അവയില്‍,1812 ല്‍ നിര്മ്മിച്ച സെ. ജോണ്‍'സ്‌ പള്ളിയുടെ ജനലുകള് മലക്കെ തുറന്നാല്‍ പള്ളി ഒരു തുറസ്സായ വിശ്രമ സ്ഥലമായി മാറ്റാം. എളക്കുരിച്ചിയിലെ പള്ളി ക്രിസ്റ്റ്യന്‍ മിഷണറിയായിരുന്ന കോന്സ്റ്റന്റയിന്‍ ജോസഫ്‌ ബെസ്ഷി ആണു സ്ഥപിച്ചതു. [4]

[തിരുത്തുക] ഭരണ സംവിധാനം

തിരുച്ചിറപ്പള്ളി കോര്പ്പറേഷനു കീഴില്‍ 2 മുന്‍സിപ്പാലിറ്റി 14 പഞ്ചായത്തു യൂണിയനുകള്‍ 18 ടൗണ്‍ പഞ്ചായത്തുകള്‍ 408 ഗ്രാമ പഞ്ചായത്തുകള്‍ എന്നിങ്ങനെ ഭരണ സംവിധാനം വിഭജിച്ചിരിക്കുന്നു. ശ്രീമതി ചാരുബാല തൊണ്ടൈമാന്‍ ആണു ഇപ്പൊഴത്തെ(2006) മേയ൪.

[തിരുത്തുക] കൃഷിയും വ്യവസായവും

തിരുച്ചിറപ്പള്ളിയിലെഭൂരിഭാഗം ജനങ്ങളും കൃഷിക്കാരാണു. 1991 ലെ കണക്കുകള്‍ പ്രകാരം 1,85750 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കുന്നുണ്ട്‌. ഇതില്‍ വിതയ്ക്കുന്ന ഭാഗം തന്നെ 1,69,632 ഹെടര്‍ വരും. ഓന്നിലധികം തവണ കൃഷിയിറക്കുന്ന രീതിയും ഉണ്ടു. പ്രധാന കാര്‍ഷിക വിളകള്‍ നെല്ല്, പയറു വര്‍ഗ്ഗങ്ങള്‍, കരിമ്പ്‌, നിലക്കടല, എള്ള്‌, പരുത്തി എന്നിവയാണു. കാവേരി നദിയുടെ സാമീപ്യം മൂലം കൃഷിക്കവശ്യമായ ജലം സുലഭമണ് എങ്കിലും വേനലില്‍ വരള്‍ച്ച അനുഭവപ്പെടാറുണ്ട്‌. ജലസേചനത്തിനായി നിരവധി തോടുകളും ബന്‍ഡുകളും കൈവരികളും നിര്‍മ്മിച്ചിരിയ്ക്കുന്നു. കൃഷിയല്ലാതെ നെയ്ത്തും ഇവിടത്തുകാരുടെ ഒരു മുഖ്യ തൊഴിലാണു. പരമ്പാരാഗത കൈത്തരികള്‍ ഇപ്പോള്‍ യന്ത്രവല്‍കൃത നെയ്ത്തു യന്ത്രങ്ങള്‍ക്കു വഴി മാറിയെങ്കിലും പഴയ ഖാദി, പരുത്തി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നവരും ഏറെ ഉണ്ട്‌.പാറക്കോട്ടക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ തിരക്കുള്ള വണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ ആണു. ചത്രം എന്നറൈയപ്പെടുന്ന ഇവിടെ കൂടുതലായും വസ്ത്രങ്ങളുടെ നിര്‍മ്മാണവും വ്യാപാരവുമാണു നടക്കുന്നത്‌.

[തിരുത്തുക] ഗതാഗതം

സെ. ലൂര്‍ദ്ദ്‌ പള്ളി
സെ. ലൂര്‍ദ്ദ്‌ പള്ളി
  • ഉപരിതല ഗതാഗതം

ത്രിച്ചിയെ കരമാര്ഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാറകൊാട്ട ക്ഷേത്രത്തിനറ്റുത്താണു തെപ്പക്കുളം ബസ്‌ സ്റ്റേഷന്‍.

  • തിവണ്ടി ഗതാഗതം

ദക്ഷിണ റെയില്‍വെയുടെ ഇടത്താവളമാണു തിരുച്ചി. ഭരതതിന്റെ നാനാഭാഗത്തേയ്ക്കും ഇവിടെ നിന്നു തീവണ്ടി സേവനം ലഭ്യമാണു. ടി-ഗാര്ഡന്‍ ഏക്സ്പ്രസ്സ്‌ എന്ന തീവണ്ടി മലയാളികള്ക്കു സുപരിചിതമാണു.

  • വ്യോമഗതാഗതം

ഇവിടത്തെ അന്താരാഷ്ട്ര വിമാനത്താവളും നഗരത്തില്‍ നിന്നും 7 കി. മി. അകലെയാണു. അഭ്യന്തര യാത്രകള്ക്കും അന്താരാഷ്ട്ര യാത്രകള്ക്കും ഉപയോഗിക്കാവുന്ന ഇത്‌ മധ്യതമിഴ്‌നാട്ടിലെ ഒരേയൊരു വിമാനത്താവളമാണു.

[തിരുത്തുക] വിദ്യാഭ്യാസ രംഗം

വിദ്യാലയങ്ങള്‍ക്കു പേരുകേട്ടയിടമാണിതു. ഭാരതിദാസന്‍ സര്‍വ്വകലാശാല ഇവിടെയാണ്. ഈ സര്‍വ്വകലാശാലക്കു കീഴില്‍ നിരവധി വിദ്യാലയങ്ങളും പഠന കേന്ദ്രങ്ങളും പ്രവര്‍തിക്കുന്നു. ഒരു ആധുനിക വൈദ്യശാസ്ത്ര പഠന കളരി, നിയമ പഠനകളരി, ഒരു കാര്‍ഷിക പഠന കളരി, 14 ഓളം എഞ്ചിനീയറിംഗ്‌ കളരികള്‍ എന്നിവ കൊണ്ട്‌ സമ്പന്നമാണു തിരുച്ചിയിലെ വിദ്യാഭ്യാസ രംഗം. ആയിരത്തില്‍ പരം വിദ്യാലയങ്ങളും അഞ്ചോളം അദ്ധ്യാപക പരിശീലന കളരികളും ഇവിടെയുണ്ടു. ഇപ്പൊഴത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്കലാം ആസാദ്‌ ഇവിടത്തെ സെ. ജൊസഫ്‌ കളരിയിലാണു പഠിച്ചിരുന്നത്. മുന്‍ രഷ്ട്രപതി [ആര്‍. വെങ്കിട്ടരാമന്‍] നാഷണല്‍ കളരിയില്‍ പഠിച്ചിരുന്നു. അങ്ങനെ നിരവധി പ്രമുഖ വ്യക്തികളെ ഭാരതത്തിനു സംഭാവന ചെയ്ത മഹത്തരമായ പാരമ്പര്യമാണു തിരുച്ചിറപ്പള്ളിക്കുള്ളതു. [5]

തിരുച്ചിറപ്പള്ളിയുടെ സംഭാവനയായ മറ്റു വിശിഷ്ട വ്യക്തികള്‍ താഴെ പറയുന്നവരാണു.

  • 1. ചന്ദ്രശേഖര വെങ്കട്ട രാമന്‍ (സര്‍. സി.വി. രാമന്‍(നോബല്‍ പുരസ്കാര ജേതാവായ ഭൗതിക ശാസ്ത്രജ്നന്‍.
  • 2. സുജാത രംഗരാജന്- എഴുത്തുകാരി.
  • 3. എം. കെ. [ത്യാഗരാജ ഭാഗവതര്‍]. സിനിമാ വ്യവസായത്തിലെ പ്രമുഖന്‍
  • 4. ഹേമ മാലിനി. നടി
  • 5. നല്ലുസ്വാമി അണ്ണാവി. അന്നത്തെ കാലത്തെ മികച്ച കായിയകന്‍ (athlet)
  • 6. ജി. എം. വൃധാചലം. നിയമവൃത്തതിലെ അതികായനായിരുന്ന ഒരു വക്കീല്‍.
  • 7. വി.വി. സുബ്രമണ്യ അയ്യര്‍- പ്രസിദ്ധനായ സ്വാതന്ത്ര സമര നായക
  • 8. കവിജ്നര്‍ [വാലി](രംഗരാജന്‍) കവിയും ഗാന രചയിതാവും

[തിരുത്തുക] അവലംബം

തിരുച്ചിറപ്പള്ളിയെക്കുരിച്ചു ആഗലേയ വിക്കിയിലെ ലേഖനം

[തിരുത്തുക] പുറമെയ്ക്കുള്ള കണ്ണികള്‍

[തിരുത്തുക] വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വല ബന്ധിപ്പുകള്‍


Seal of Tamil Nadu തമിഴ്‌നാട് സംസ്ഥാനം
വിഷയങ്ങള്‍ | ചരിത്രം | രാഷ്ട്രീയം | തമിഴര്‍ | തമിഴ്‌
തലസ്ഥാനം ചെന്നൈ
ജില്ലകള്‍ ചെന്നൈ • കോയമ്പത്തൂര്‍ • കൂഡല്ലൂര്‍ • ധര്‍മ്മപുരി • ദിണ്ടിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കന്യാകുമാരി • കരൂര്‍ • കൃഷ്ണഗിരി • മധുര • നാഗപട്ടണം • നാമക്കല്‍ • പേരാമ്പല്ലൂര്‍ • പുതുക്കോട്ട • രാമനാഥപുരം • സേലം • ശിവഗംഗ • തഞ്ചാവൂര്‍ • നീലഗിരി • തേനി • തൂത്തുക്കുടി • തിരുച്ചിറപ്പള്ളി • തിരുനെല്‍‌വേലി • തിരുവള്ളുവര്‍ • തിരുവണ്ണാമലൈ • തിരുവാരൂര്‍ • വെല്ലൂര്‍ • വില്ലുപുരം • വിരുദ നഗര്‍
പ്രധാന പട്ടണങ്ങള്‍ ആത്തൂര്‍ • ആവടി • അമ്പത്തൂര്‍ • ചെന്നൈകോയമ്പത്തൂര്‍ • ഗൂഡല്ലൂര്‍ • ദിണ്ടിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കരൂര്‍ • കുംഭകോണം • മധുരനാഗര്‍കോവില്‍ • നെയ്‌വേലി • പല്ലാവരം • പുതുക്കോട്ട • രാജപാളയം • സേലംതിരുച്ചിറപ്പള്ളിതിരുനെല്‍‌വേലി • താംബരം • തൂത്തുക്കുടി • തിരുപ്പൂര്‍ • തിരുവണ്ണാമലൈ • തഞ്ചാവൂര്‍ • തിരുവോട്ടിയൂര്‍ • വെല്ലൂര്‍ • കടലൂര്‍• തിരുച്ചെങ്കോട് • നാമക്കല്‍ • പൊള്ളാച്ചി • പഴനി


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -