See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
താരിഖ് റമദാന്‍ - വിക്കിപീഡിയ

താരിഖ് റമദാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Tariq Ramadan

ജനനം സെപ്റ്റംബര്‍ 26 1962 (1962-09-26) (പ്രായം 45)
Geneva, Switzerland
ഉദ്യോഗം Academic and Theologian

യഥാര്‍‍‌ത്ഥ നാമം താരിഖ് സ‌ഈദ് റമദാന്‍. പ്രമുഖ യൂറോപ്യന്‍ ബുദ്ധിജീവിയും മുസ്ലിം ദൈവശാസ്ത്രജ്ഞനും. സ്വിറ്റ്സര്‍ലാന്‍റിലെ ജനീവയില്‍ 1962 സെപ്റ്റംബര്‍ 26-ന് ജനനം. ഇസ്ലാമിക സമൂഹത്തിന്‍റെ ആന്തരികമായ ബഹുസ്വരതയെ ഉയര്‍‍‌ത്തിപ്പിടിക്കുന്ന പണ്ഡിതരിലൊരാളും യൂറോപ്യന്‍ മുസ്ലീംകള്‍ പുതുതായി ഒരു യൂറോപ്യന്‍ ഇസ്ലാം രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവിയുമാണ് താരിഖ് റമദാന്‍. ഇസ്ലാമിക ചിന്തയുടെ നവീകരണത്തിനും ഇസ്ലാമിക പാഠങ്ങളുടെ പുനര്‍‌വായനക്കും ആഹ്വാനം ചെയ്യുന്നതിനാല്‍ മുസ്ലിം മാര്‍ട്ടിന്‍ ലൂഥര്‍ എന്ന് വിളിക്കപ്പെടുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നന്നായി സ്വാധീനിക്കുന്ന 100 പ്രമുഖ വ്യക്തികളിലൊരാളായി അമേരിക്കയിലെ ടൈം വാരിക അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ജനനവും വിദ്യാഭ്യാസവും

മുസ്ലിം ബ്രദര്‍‌ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നയുടെ പൗത്രനും ബ്രദര്‍‌ഹുഡ് നേതാവായിരുന്ന സ‌ഈദ് റമദാന്‍റെ പുത്രനുമാണ് താരിഖ് റമദാന്‍. ഈജിപ്ഷ്യന്‍ പ്രസിഡന്‍റായിരുന്ന ഗമാല്‍ അബ്ദുന്നാസറിന്‍റെ കാലത്ത് ബ്രദര്‍‍‌ഹുഡ് ആക്റ്റിവിസത്തിന്‍റെ പേരില്‍ ഈജിപ്തില്‍ നിന്നും സ്വിറ്റ്സര്‍ലാന്‍റിലേക്ക് നാടു കടത്തപ്പെട്ടയാളായിരുന്നു സ‌ഈദ് റമദാന്‍. സ്വിറ്റ്സര്‍ലാന്റിലെ ജനീവയില്‍ വെച്ചാണ് താരിഖ് പിറക്കുന്നത്.

ഒരു വര്‍‌ഷം നേരത്തേ ബിരുദം കരസ്ഥമാക്കിയ താരിഖ് ജനീവ യൂനിവേഴ്സിറ്റിയില്‍ നിന്ന് തത്വചിന്തയും സാഹിത്യവും സാമൂഹ്യശാസ്ത്രവും അഭ്യസിച്ചു. ഫ്രഞ്ച് സാഹിത്യത്തിലും തത്വചിന്തയിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന്‍റെ പി.എച്.ഡി അറബിഭാഷയിലും ഇസ്ലാമിക പഠനങ്ങളിലുമായിരുന്നു. കൂടാതെ ഈജിപ്തിലെ അല്‍‌-അസ്‌ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബിയിലും ഇസ്ലാമിക പഠനങ്ങളിലും ബിരുദം നേടിയിട്ടുണ്ട്.


[തിരുത്തുക] വീക്ഷണങ്ങള്‍

  • യൂറോപ്യന്‍ ജീവിതത്തിലെ മുസ്ലിം ഇടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് താരിഖ് റമദാനെ വ്യത്യസ്ഥനാക്കുന്നത്. യൂറോപ്യന്‍ മുസ്ലീംകള്‍ അവിടുത്തെ സാംസ്കാരിക സാമൂഹ്യാന്തരീക്ഷവുമായി ഒത്തു പോകുന്ന വിധത്തില്‍ ഇസ്ലാമിനെയും ഇസ്ലാമിക പാഠങ്ങളേയും പുനര്‍‌വ്യാഖ്യാനിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
  • സാമ്പ്രദായികമായ ഇസ്ലാമിക വ്യാഖ്യാനങ്ങളില്‍ ഇസ്ലാമികേതരമായ സാം‌സ്കാരിക ഘടകങ്ങള്‍ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ ഇസ്ലാമിക ശരീഅത്തിന്‍റെ രണ്ട് അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനേയും സുന്നത്തിനേയും അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക വിജ്ഞാനീയങ്ങളെ അപനിര്‍‌മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
  • വധശിക്ഷയുടെ എല്ലാ രൂപങ്ങളേയും താരിഖ് റമദാന്‍ എതിര്‍ക്കുന്നു. ഇസ്ലാമിക ലോകം വധശിക്ഷ അടക്കമുള്ള ഹുദൂദ് ശിക്ഷാ സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നതിന് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം ഇസ്ലാമിക ചിന്തകര്‍ക്കിടയില്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.
  • ലോകത്തെ ദാറുല്‍ ഇസ്ലാമെന്നും ദാറുല്‍ഹര്‍‌ബെന്നും രണ്ടായി തിരിക്കുന്ന ക്ലാസ്സിക്കല്‍ ഇസ്ലാമിക വീക്ഷണത്തെ താരിഖ്‍ ശക്തമായി എതിര്‍‌ക്കുന്നു.
  • ഇറാഖ് യുദ്ധത്തെ എതിര്‍‌ത്തതിനെത്തുടര്‍ന്ന് നോട്ടര്‍ ഡാം യൂനിവേഴ്സിറ്റിയില്‍ വിസിറ്റിം‌ഗ് പ്രഫസറായിരുന്ന അദ്ദേഹത്തിന്‍റെ വിസ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞു വെച്ചത് വിവാദമായിരുന്നു.

[തിരുത്തുക] രചനകള്‍

[തിരുത്തുക] താരിഖ് റമദാനെക്കുറിച്ചുള്ള രചനകള്‍

  • Fourest, Caroline (2008). Brother Tariq: The Doublespeak of Tariq Ramadan. New York: Encounter Books, 262 pages. ISBN 978-159403215-8. 
  • Faut-il faire taire Tariq Ramadan ?, Aziz Zemouri; ISBN 2-84187-647-0
  • Frère Tariq : Discours, stratégie et méthode de Tariq Ramadan, Caroline Fourest; ISBN 2-246-66791-7
    • Frère Tariq, Extraits exclusifs, Un livre de Caroline Fourest, L'Express, October 18, 2004
  • Le sabre et le coran, Tariq Ramadan et les frères musulmans à la conquéte de l'Europe, Paul Landau, 2005, ISBN 2-268-05317-2
  • Lionel Favrot : Tariq Ramadan dévoilé - hors série de Lyon Mag'.
  • Jack-Alain Léger, Tartuffe fait Ramadan, Denoël, 2003,
  • À contre CORAN, livre de Jack-Alain Léger, mars 2004, collection « Hors de moi », éditions HC
  • Tariq Ramadan und die Islamisierung Europas, Ralph Ghadban; ISBN 3-89930-150-1
  • Wie is er bang voor Tariq Ramadan?, [Paul Berman], 2007, ISBN 9789029080637

[തിരുത്തുക] പുറമേക്കുള്ള കണ്ണികള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -