ജങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നും വളരെ ഉപയോഗത്തിലിരിക്കുന്നതും പുരാതനകാലത്തെന്നോ നിര്‍മ്മിച്ചു തുടങ്ങിയതുമായ വിശിഷ്ടമായ ചൈനീസ് യാത്രാക്കപ്പലാണ് ജങ്ക്. ജാവനീസ് ഭാഷയിലെ "കപ്പല്‍" എന്നര്‍ത്ഥം വരുന്ന "ജോങ്ങ്" എന്ന വാക്കില്‍ നിന്നാണ് ജങ്ക് എന്ന ഇംഗ്ലീഷ് പദമുണ്ടായത്.
ഉയര്‍ന്ന അമരവും ഉന്തി നില്‍ക്കുന്ന മുന്‍ഭാഗവുമുള്ള ജങ്കിന്, ലിനനോ, പായകളോ, മുളങ്കഷണങ്ങള്‍ കൊണ്ട് പരത്തി വച്ചിരിക്കുന്ന ചതുരപ്പായകള്‍ ഉറപ്പിച്ചു വച്ചിരിക്കുന്ന അഞ്ചോളം പായ്മരങ്ങള്‍ ഉണ്ടാകും. ഓരോ പായയും വെനീഷ്യന്‍ ജനല്‍കര്‍ട്ടന്‍ പോലെ ഒറ്റ വലികൊണ്ട് വിടര്‍ത്താനോ അടയ്ക്കാനോ കഴിയും. ഇതിന്റെ കൂറ്റന്‍ ചുക്കാന്‍ അടിമരത്തിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നു. മദ്ധ്യകാലഘട്ടത്തിന്റെ തുടക്കമായപ്പഴേക്കും ചൈനീസ് ജങ്കുകള്‍ ഇന്തോനേഷ്യന്‍ കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും യാത്രകള്‍ തുടങ്ങിയിരുന്നു.