See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം - വിക്കിപീഡിയ

ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്നൂ ചിഹ്നം
ഗ്നൂ ചിഹ്നം

ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം (GNU General Public License) വളരെ പ്രചാരമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അനുവാദപത്രമാണ്‌.ഗ്നൂ പ്രോജക്റ്റിനുവേണ്ടി റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ 1991ല്‍ പുറത്തുവന്ന ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം 2ആം പതിപ്പാണ്‌. ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‌വേര്‍കള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങള്‍ ലഭിക്കും


  • ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം
  • ആ സോഫ്റ്റ്‌വേര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കില്‍ അതില്‍ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം(സോഫ്റ്റ്‌വേറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാന്‍ പറ്റൂ)
  • ആ സോഫ്റ്റ്‌വേറിന്റെ പതിപ്പുകള്‍ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
  • സോഫ്റ്റ്‌വേറിനെ കൂടുതല്‍ മെച്ചപ്പെടുത്താനും, സര്‍വ്വജനങ്ങള്‍ക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം(സോഫ്റ്റ്‌വേറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാന്‍ പറ്റൂ)


സാധാരണ വിപണിയിലുള്ള മിക്ക സോഫ്റ്റ്‌വേറുകളും അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നല്‍കുന്നില്ല. അതേ സമയം ആ സോഫ്റ്റ്‌വേറിന്റെ പകര്‍പ്പുകള്‍ എടുക്കുന്നതില്‍ നിന്നും, വിതരണം ചെയ്യുന്നതില്‍നിന്നും, മാറ്റം വരുത്തുന്നതില്‍ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങില്‍ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാര്‍വ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നല്‍കുന്നു.

ഇതേ സ്വഭാവമുള്ള ബി.എസ്സ്‌.ഡി പ്രമാണപത്രം പോലെയുള്ളവയില്‍ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാര്‍വ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വേറില്‍ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‌വേറുകളും ഗ്നൂ സാര്‍വ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഒരിക്കല്‍ സ്വതന്ത്രമായ സോഫ്റ്റ്‌വേര്‍ എന്നും സ്വതന്ത്രമാവണമെന്നും, അതില്‍നിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാള്‍മാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.

ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‌വേറുകളില്‍ വളരെ പ്രധാനപ്പെട്ടവയാണ്‌ ലിനക്സ്‌ കെര്‍ണലും, ഗ്നൂ സീ കമ്പയിലറും. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‌വേറുകളും ഗ്നൂ ഉള്‍പ്പടെ ഒന്നിലധികം അനുമതി പത്രങ്ങള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌

[തിരുത്തുക] പുറത്തുനിന്നും

അനൌദ്യോഗിക ജി.പി.എല്‍ മൊഴിമാറ്റങ്ങള്‍ - സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം - ഭാരതം

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -