See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഗീതാഞ്ജലി - വിക്കിപീഡിയ

ഗീതാഞ്ജലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി [1]. ഒരു സധാരണ മനുഷ്യനു തന്റെ മനോഗതതിനനുസരിചു വ്യാഖ്യാനിക്കാന്‍ സധിക്കുന്ന ഒരു കൃതിയല്ല ഗീതാഞ്ജലി. ഒരു സാധാരണ ഭാവനക്കുമപ്പൂറത്താണു അതിന്റെ കാന്വസ്. എന്നിട്ടും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെതന്നെ മാറ്റിമറിക്കുന്നു.

ടാഗോര്‍ മനോഹരവും ഭൗതികവുമായുള്ള വസ്തുക്കളെ പ്രതീകങ്ങള്‍ ആയി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകള്‍, കാറ്റിന്റെ നാദം, ഇടിയുടേ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകള്‍, വിരിയുന്ന താമരകള്‍, പ്രകാശിക്കുന്ന നക്ഷത്രങ്ങള്‍, കാര്‍മേഖം നിറഞ്ഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാര്‍ന്ന പുഴയുടെ മങ്ങിയ തീരം, ഇലം പൈതലുകളുടെ നിര്‍മ്മലമായ ചിരി, ഈറല്, ഇഴജന്തുക്കള്‍, കക്കകള്‍ ഇങ്ങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതും ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതാഞ്ജലിയെ മികവുറ്റതാക്കി മാറ്റുന്നു, ടാഗോറിന്റെ ഭാവനയില്‍ ഈ വസ്തുക്കള്‍ സംഭരിച്ചെടുക്കുന്ന മനോഹാരിതയും, തേജസ്സും ആയവും ആയിരിക്കാം ഒരുപക്ഷെ ഗീതാഞ്ജലിയിലൂടെ ജനങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ അര്‍ച്ചന.

ഗീതാഞ്ചലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയില്‍ W,B,Yeats ഈ കൃതിയെ വാനോളം പുകഴ്തിയിരിക്കുന്നു. ഇതിലെ പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങളെ പ്രകടമാക്കുന്നു.വായിക്കുന്ന ഓരോരുത്തറ്ക്കും സ്വന്തം പ്രതിബിംബംതന്നെ കാണാന്‍ കഴിയുന്നു,സ്വന്തം ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നു.ഒരു പക്ഷേ ചെറുപ്പത്തില്‍തന്നെ ജീവിതത്തില്‍ സംഗീതത്തിനുള്ള പ്രാധാന്യം ടാഗോര്‍ മനസ്സിലാക്കിയിരിക്കണം. ബംഗാളില്‍ രബീന്ദ്രസംഗീതത്തിനു വളരെ വലിയൊരു സ്ഥാനം ഉണ്ട്. ഗീതാഞ്ജലിയിലും സംഗീതം വളരെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു. പദ്യഭാഗങളുടെ ഒഴുക്കും താളവും ലയവും ഗീതാഞ്ചലിയില്‍ എടുത്തുപറയേണ്ടതാണു. ഈ ഗദ്യകാവ്യത്തില്‍ ടാഗോര്‍ ദൈവം സര്‍വ്വവ്യാപിയാണെന്നു പറയുന്നതിങ്ങനെയാണ്. ദൈവത്തെകാണാന്‍ ദേവാലയത്തിന്റെ ഇരുണ്ട കോണില്‍ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടതു. കണ്ണു തുറന്നു നോക്കു. ദൈവം നിങളുടെ മുന്‍പില്‍ അല്ല ഉള്ളത്.ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങളുമണിഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണു ഉള്ളതു,റോടില്‍ കല്ലുകൊത്തു ന്നവന്റെ കൂടെയാണൂള്ളതു. അവരുടെ ഇടയിലേക്കു നിങള്‍ ഇറങിചെല്ലൂ, ദൈവത്തെ അവിടെ കാണാന്‍ സാധിക്കും. ടാഗോറീന്റെ ജീവിതത്തിലെ തത്ത്വവും ഇതുതന്നെയായിരുന്നു. ദീപോത്സവത്തില്‍ ചേരുവാനായി, ദീപവുമേന്തിപോകുന്ന വനിതയോടു തന്റെ വീട്ടില്‍ ഏകാന്തതയും ഇരുട്ടും നിറഞിരിക്കുന്നു,ഈ ദീപം തനിക്കു നല്‍കാമോ എന്നു ചോദിക്കുമ്പോള്‍ ഇരുട്ടുള്ളിടത്താണു ദീപം തെളിയിക്കേണ്ടതു എന്ന സത്യം അദ്ദേഹം നമ്മളെ ഓറ്മ്മിപ്പിക്കുന്നു. ടാഗോര്‍ ഗീതാഞലിയിലൂടെ ജനങ്ങള്‍ക്കു വെളിച്ചവും പ്രബോധനവും നല്‍കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇന്‍ഡ്യന്‍ സാഹിത്യത്തില്‍ ടാഗോറീന്റെ രചനകള്‍ വളരെ പ്രധാനസ്ഥാനത്തു നില്‍ക്കുന്നു. നൂറീല്‍പരം പദ്യഭാഗങ്ങളടങ്ങുന്ന ഗീതാഞലി ഒരു കൊച്ചുകുഞ്ഞു കളീക്കുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം മുതല്‍ അയാളുടെ ദൈവത്തിനോടുള്ള പരാതിവരെയുള്ള കാര്യങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.സമയത്തേയും സ്ഥലത്തേയും വെല്ലുന്നവയാണിവ.



[തിരുത്തുക] അവലംബം

  1. http://nobelprize.org/nobel_prizes/literature/laureates/1913/press.html

[തിരുത്തുക] പുറത്തേക്കുള്ള കണികള്‍

ഗീതാഞ്ജലി യൂണിവേര്‍സിറ്റി ഒഫ് വര്‍ജ്ജീനിയ

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -