See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കൊയിലാണ്ടി - വിക്കിപീഡിയ

കൊയിലാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക്ക് ആസ്ഥാനവുമാണ്‌ കൊയിലാണ്ടി. 'കോവില്‍കണ്‍ടി' എന്ന പേരു ലോപിച്ചാണ്‌ കൊയിലാണ്ടി ആയതെന്നാണ്‌ കരുതപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കൊയിലാണ്ടി പണ്ടുകാലം മുതല്‍ക്കേ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം) അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ധാരാളം അറബി വ്യാപാരികള്‍ പണ്ടു കാലത്ത് കൊയിലാണ്ടിയില്‍ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്ലീം പള്ളി ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. "പന്തലായനി" അറബിനാടുകളില്‍ വളരെയേറെ അറിയപ്പെട്ടിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] വിദ്യാലയങ്ങള്‍

കൊയിലാണ്ടിയില്‍ പ്രധാനപ്പെട്ട വിദ്യാലയങ്ങള്‍ ഇവയാണ്

  1. കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂള്‍
  2. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്കൂള്‍
  3. കൊയിലാണ്ടി ഗവ. മാപ്പിള ഹൈസ്കൂള്‍
  4. പന്തലായനി യു.പി. സ്കൂള്‍
  5. പന്തലായനി എല്‍.പി. സ്കൂള്‍

ഇന്നത്തെ കാല‍ത്ത് കൊയിലാണ്ടിയെ കൂടുതല്‍ പ്രസിദ്ധമാക്കുന്നത് പി.ടി. ഉഷയുടെ നേതൃത്വത്തിലുള്ള ഉഷ സ്കൂ‍ള്‍ ഒഫ് അത്‌ലറ്റിക്സാണ്‌.

[തിരുത്തുക] ഗതാഗതം

കോഴിക്കോട് നഗരത്തില്‍ നിന്നും റോഡ് മാര്‍ഗ്ഗമായൊ റെയില്‍ മാര്‍ഗ്ഗമായൊ 24 കിലൊമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ കൊയിലാണ്ടിയില്‍ എത്തിച്ചേരാം. കൊയിലാണ്ടിയില്‍ നിന്നാരംഭിക്കുന്ന സ്റ്റേറ്റ് ഹൈവെ വഴി താമരശേരിയിലും തുടര്‍ന്ന് വയനാട്ടിലും എത്താന്‍ കഴിയും.

[തിരുത്തുക] വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

[തിരുത്തുക] കാപ്പാട്

പ്രധാന ലേഖനം: കാപ്പാട്

പ്രസിദ്ധമായ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം കൊയിലാണ്ടിയില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെ ചേമഞ്ചേരി പഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്. പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ആദ്യമായി കാല്‍കുത്തിയ പ്രദേശം എന്ന ഖ്യാതി കൂടാതെ സുന്ദരമായ പാറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ത്തീരവും കാപ്പാടിന്റെ പ്രത്യേകതയാണ്‌. വിദേശികളുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ ദിനം പ്രതി കാപ്പാട് സന്ദര്‍ശിക്കാറുണ്ട്.

[തിരുത്തുക] പാറപ്പള്ളി കടപ്പുറം

കൊയിലാണ്ടിക്കടുത്ത് കൊല്ലത്തുള്ള പാറപ്പള്ളി ബീച്ച് മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പാറപ്പള്ളി എന്ന പുരാതനമായ മുസ്ലീം പള്ളിക്ക് സമീപമുള്ള ഈ മനോഹരമായ കടല്‍ത്തീരം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -