See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കൃഷ്ണപ്പരുന്ത് - വിക്കിപീഡിയ

കൃഷ്ണപ്പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Brahminy Kite

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Falconiformes
കുടുംബം: Accipitridae
ജനുസ്സ്‌: Haliastur
വര്‍ഗ്ഗം: H. indus
ശാസ്ത്രീയനാമം
Haliastur indus
Boddaert, 1783

മാംസഭോജി പക്ഷികളായ പരുന്തുകളില്‍ ഒന്നാണ്‌ കൃഷ്ണപ്പരുന്ത്. ഇംഗ്ലീഷ്:Brahminy Kite (Red-backed Sea-eagle).ശാസ്ത്രീയ നാമം: Haliastur indus ഹലിയാസ്തുര്‍ ഇന്‍ഡസ്.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

മഹാവിഷ്ണുവിന്‍റെ വാഹനമായ ഗരുഡനാണ് ഈ വര്‍ഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡന്‍ ചെയ്ത സേവനങ്ങള്‍ക്ക് പാരരതോഷികമായി തന്‍റെ വെള്ളപ്പട്ട് ഗരുഡനു നല്‍കുകയും സന്തതി പരമ്പരകള്‍ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതില്‍ നിന്നാണ് കൃഷ്ണപരുന്തിന്‍റെ കഴുത്തില്‍ വെളള നിറം എന്നുമാണ് വിശ്വാസം

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

ഈ പരുന്ത് കേരളത്തില്‍ സര്‍‌വ്വവ്യാപിയായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ദക്ഷിണപൂര്‍‌വ ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ മുതല്‍ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും അതിന്‍ വസിക്കാന്‍ കഴിയും. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും മനുഷ്യന്‍ എത്തിപ്പെടാത്തിടങ്ങളിലും അവ യഥേഷ്ടം വസിക്കുന്നു.

[തിരുത്തുക] ശാരീരിക പ്രത്യേകതകള്‍

വളരെ പ്രൗഢിയും തലയെടുപ്പുമുള്ള പക്ഷിയാണ്‌ കൃഷ്ണപ്പരുന്ത്. തല കഴുത്ത് മാറിടം എന്നിവ വെള്ളയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം കടുത്ത കാവി വര്‍ണ്ണവുമാണ്‌. വാലിന്റെ അഗ്രത്തിന്‌ അര്‍ദ്ധ ചന്ദ്രാകൃതിയാണ്‌. പ്രായപൂര്‍ത്തിയാകാത്ത പക്ഷികള്‍ ചക്കിപ്പരുറന്തിനേപ്പോലെയാണ്‌ കാഴ്ചയില്‍. അവ കൂടുതല്‍ കാപ്പി നിറം കലര്‍ന്നവയായിരിക്കും. മുതിര്‍ന്ന പരുന്തിന്‌ ബലിഷ്ഠമായ കാലുകളാണ്‌ ഉള്ളത്. കാലുകള്‍ ഉപയോഗിച്ചാണ്‍ അവ ഇരയെ പിടിക്കുന്നത്. ഇര കാലുകളിലെ പിടുത്തത്തില്‍ നിന്ന് എളുപ്പം കുതറിപ്പോവാതിരിക്കാനായി പാദങ്ങളില്‍ ചിതമ്പലുകള്‍ പോലെ കാണപ്പെടുന്നുണ്ട്.

[തിരുത്തുക] കൂട്

വലിയ മരങ്ങളിലാണ്‌ ഇവ കൂടൊരുക്കുന്നത്. ഇത് മിക്കവാറും ഇര തേടുന്ന പ്രദേശത്തിനു സമീപത്തായിരിക്കും. ജലാശയമോ വയലുകളോ മറ്റോ അരികിലുണ്ടായിരിക്കും. ഡിസംബര്‍ ജനുവരി കാലങ്ങളിലാണ്‌ കൃഷ്ണപ്പരുന്തുകള്‍ കൂടുകെട്ടുവാനുള്ള ഒരുക്കം ചെയ്തു തുടങ്ങുന്നത്. ഉയരമുള്ള മാവ്, ആല്‍, തെങ്ങ്, പന എന്നീ മരങ്ങളിലാണ്‌ ഇവ കൂടു കെട്ടുന്നത്. വലിയ ചുള്ളികള്‍ കൂട്ടിവെച്ചാണ്‌ ഇവ ഇത് ഉണ്ടാക്കുന്നത്. നല്ല ഉറപ്പുള്ള ഈ കൂടുകള്‍ മുന്നോ നാലോ വര്‍ഷങ്ങള്‍ വരെ കേടുകൂടാതിരിക്കാറുണ്ട്.

[തിരുത്തുക] ആഹാരം

കേരളത്തില്‍ വസിക്കുന്ന കൃഷ്ണപ്പരുന്തുകള്‍ക്ക് മത്സ്യം, ഞണ്ട്, തവള, പുല്പ്പോന്ത് എന്നിവയാണ്‌ ആഹാരമാക്കുന്നത്. എലി, പാമ്പ്, ചിതല്‍, പാറ്റകള്‍ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ട്. മത്സ്യം വളരെ പഥ്യമായതിനാല്‍ വേനല്‍ക്കാലത്തും മറ്റും തോടുകളില്‍ കര്‍ഷകര്‍ മീന്‍ പിടിക്കുന്നതിനടുത്തായി ഇവ വട്ടമിട്ടു പറക്കുകയും ഭയമില്ലാതെ തക്കം കിട്ടുന്നതനുസരിച്ച് മീന്‍ പിടിക്കുകയും ചെയ്യാറുണ്ട്.

[തിരുത്തുക] ചിത്രം

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -