കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ പ്രധാന മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഒന്നാണ് സി.പി.ഐ. മാവോയിസ്റ്റ്. 2004 സെപ്റ്റംബര്‍ 21-ന് സി.പി.ഐ. (എം.എല്‍. പീപ്പിള്‍സ് വാര്‍), എം.സി.സി.ഐ. എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപം കൊണ്ടു. അഖിലേന്ത്യ ജനറല്‍ സിക്രട്ടറി ഗണപതിയാണ്.
നക്സല്‍ബാരി കാര്‍ഷിക കലാപം ജന്മം നല്കിയ നക്സൈലൈറ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണി ഉയരുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ന് 13 സംസ്ഥാനങ്ങളിലോളം നക്സല്‍ പ്രസ്ഥാനത്തിന് സജീവമായ പ്രവര്‍ത്തനങ്ങളുണ്ട്. പല സംസ്ഥാനങ്ങളും ഈ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പ്രവര്‍ത്തനമേഖലകള്‍
- ആന്ധ്രാപ്രദേശ്
- ഒറീസ്സ
- ഹരിയാന
- തമിഴ്നാട്
- കര്‍ണാടക
- മദ്ധ്യപ്രദേശ്
- മഹാരാഷ്ട്ര
- ഛത്തീസ്ഗഡ്
- ബിഹാര്‍
- ഝാര്‍ഖണ്ഡ്
- പശ്ചിമബംഗാള്‍
- ഉത്തര്‍പ്രദേശ്
- ഉത്തര്‍ഖണ്ഡ്
[തിരുത്തുക] പ്രധാന വര്‍ഗ്ഗ ബഹുജന സംഘടനകള്‍
- എ.ഐ.ആര്‍.എസ്.എഫ്. (ഓള്‍ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ട്)
- ആര്‍.ഡി.എഫ്.(റവലൂഷണറി ഡെമൊക്രാറ്റിക് ഫ്രണ്ട്)
- എ.ഐ.എല്‍.ആര്‍.സി. (ഓള്‍ ഇന്ത്യ ലീഗ് ഫോര്‍ റവലൂഷണറി കള്‍ച്ചര്‍)
[തിരുത്തുക] പ്രദേശിക സംഘടനകള്‍
- ഒറീസ്സ: ദമന്‍ പ്രതിരോധ് മഞ്ച്, ചാസി മുല്ല സംഘ്, ജന നാട്യ മണ്ടലി, ക്രാന്ദികാരി കിസാന്‍ സമിതി, ബാലസംഘടന
- ആന്ധ്രാപ്രദേശ്: ഏ.ഐ.ആര്‍.എസ്.എഫ്.(AIRSF), ര്യ്ത്തു കൂലി സംഘ്‍ (RCS), സിംഗനെരി കാര്‍മിക സമക്യ (SIKASA),വിപ്ലവ കാര്‍മിക സമക്യ (VIKASA), റാഡിക്കല്‍ യൂത്ത് ലീഗ്(RYL)
- ഹരിയാന: ക്രാന്ദികാരി കിസാന്‍ യൂനിയന്‍, ജാഗരൂക് ഛാത്ര മോര്‍ച്ച (JCM), ദിശ സാംസ്ക്രിതിക് മഞ്ച്, മഹിള മുക്തി മോര്‍ച്ച
- കേരളം: ആദിവാസി വിമോചന മുന്നണി, റവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട്.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- പീപ്പിള്‍സ് മാര്‍ച്ച് വോയ്സ് ഓഫ് ഇന്ത്യന്‍ റവലൂഷന് (മാവോയിസ്റ്റ് അനുകൂല മാസിക)
- മാവോയിസ്റ്റ് റസിസ്റ്റ്ന്സ് (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- നക്സല്‍ റവലൂഷന് (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- ഭൂംകല്‍ (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)