See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കണ്ണകി - വിക്കിപീഡിയ

കണ്ണകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കണ്ണകി തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ വധിച്ച മധുര രാജാവിനെതിരെ പ്രതികാരമൂര്‍ത്തയായ കണ്ണകി മധുര ശപിച്ച് ചുട്ടെരിച്ചു എന്നു കഥ.

[തിരുത്തുക] ഇതിഹാ‍സച്ചുരുക്കം

കാവിരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലന്‍ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തില്‍ ഇരുവരും സസുഖം ജീവിക്കവേ കോവലന്‍ മാധവി എന്ന നര്‍ത്തകിയെ കണ്ടുമുട്ടുകയും അവരില്‍ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലന്‍ തന്റെ സ്വത്തുമുഴുവന്‍ മാധവിക്കുവേണ്ടി ചിലവാക്കി. ഒടുവില്‍ പണമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ കോവലന്‍ തന്റെ തെറ്റുമനസിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങള്‍ നിറച്ച ചിലമ്പുകള്‍ മാത്രമായിരുന്നു. കണ്ണകി സ്വമനസ്സാലെ തന്റെ ചിലമ്പുകള്‍ കോവലനു നല്‍കി. ഈ ചിലമ്പുകള്‍ വിറ്റ് വ്യാപാരം നടത്തുവാന്‍ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാന്‍ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകള്‍ മുത്തുകള്‍ കൊണ്ടു നിറച്ചതായിരുന്നെങ്കില്‍ കണ്ണകിയുടേത് രത്നങ്ങള്‍ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവില്‍ക്കാന്‍ ചന്തയില്‍ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാര്‍ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നില്‍ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ പാഞ്ഞെത്തി.

കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോള്‍ അതില്‍നിന്ന് രത്നങ്ങള്‍ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോള്‍ അതില്‍നിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും ലജ്ജകൊണ്ടു മരിച്ചു. ഇതില്‍ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവന്‍ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താല്‍ ഈ ശാപം സത്യമായി.

തീയില്‍ വെന്ത മധുരയില്‍ കനത്ത ആള്‍നാശവും ധനനഷ്ടവുമുണ്ടായി. നഗര ദേവതയുടെ അപേക്ഷയനുസരിച്ച് കണ്ണകി തന്റെ ശാപം പിന്‍‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികള്‍ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വിരോധാഭാസം കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീര്‍ത്തിച്ച് എഴുതിയതാണ്.

[തിരുത്തുക] കണ്ണകിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍

കണ്ണകി അഥവാ കണ്ണകി അമ്മന്‍ പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്‌നാട്ടില്‍ ആരാധിക്കപ്പെടുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭര്‍ത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരില്‍ കണ്ണകി ആരാധിക്കപ്പെടുന്നു.

പതിനി എന്ന ദേവതയായി സിംഹള പുരോഹിതര്‍ കണ്ണകിയെ ശ്രീലങ്കയില്‍ ആരാഷിക്കുന്നു. ശ്രീലങ്കന്‍ തമിഴര്‍ കണ്ണകി അമ്മന്‍ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു.

എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങള്‍ കണ്ണകിയുടെ ഭര്‍ത്താവിനോടുള്ള വിധേയത്വം അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറില്‍ നീക്കം ചെയ്തിരുന്നു. ജൂണ്‍ 3, 2006-ല്‍ കരുണാനിധി ഈ പ്രതിമ പുന:സ്ഥാപിച്ചു.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -