കംഗാരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kangaroos[1] |
||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
]] കംഗാരുവും കുഞ്ഞും]]
|
||||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
||||||||||||||||
Macropus rufus |
ഓസ്ട്രേലിയല്‍ ഏകദേശം 47 ജൈവവര്‍ഗ്ഗങ്ങളിലുള്ള സഞ്ചിമൃഗങ്ങളെയെല്ലാം പൊതുവായി കംഗാരു എന്നു വിളിക്കുന്നു. മാക്രോപോഡിയ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയില്‍ മിക്കതും കരയില്‍ ജീവിക്കുന്നവയും സസ്യഭുക്കുകളും ആണ്. മിക്കവയും ഓസ്ട്രേലിയയിലെ സമതലങ്ങളില്‍ മേയുന്നു. സാധാരണയായി ഇവയ്ക്ക് നീണ്ട ശക്തമായ പിന്‍കാലുകളും പാദങ്ങളും കീഴറ്റം തടിച്ച നീണ്ട ഒരു വാലും ഉണ്ട്. പിന്‍കാലുകള്‍ ഇവയെ സ്വയം പ്രതിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു. വാല്‍ സമതുലിതാവസ്ഥയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ചെറിയ തലയും വലിയ വൃത്താകൃതിയിലുള്ള ചെവികളും ഉള്ള ഇവയുടെ രോമം മൃദുലവും കമ്പിളി പോലെയുള്ളതുമാണ്.
പെണ്‍കംഗാരുക്കള്‍ക്ക് ഓരോ വര്‍ഷത്തിലും ഓരോ കംഗാരുകുഞ്ഞ് (ജോയ്) ജനിക്കുന്നു. ആറു മാസക്കാലം കംഗാരുകുഞ്ഞ് അമ്മയുടെ വയറ്റില്‍ ഉള്ള സഞ്ചിയില്‍ കിടന്ന് മുലകുടിച്ച് വളരുന്നു. പിന്നീട് പലപ്പോഴും ഈ സഞ്ചിക്കകത്ത് കയറി സഞ്ചരിക്കുകയും ചെയ്യുന്നു. നരയന്‍ കംഗാരുവാണ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇനം. ഇതിനു മുപ്പത് അടിയില്‍ (9 മീറ്റര്‍) കൂടുതല്‍ ചാടാന്‍ കഴിയും. ചുവപ്പ് കംഗാരുവാണ് ഏറ്റവും വലിയ ഇനം.
മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികളുടെ കൂട്ടത്തില്‍ ആഹാരത്തിനായി മത്സരിക്കേണ്ടതുകൊണ്ടും കംഗാരുക്കളുടെ അംഗസംഖ്യ വല്ലാതെ ക്ഷയിച്ചു കഴിഞ്ഞു.
[തിരുത്തുക] ആധാരസൂചിക
- ↑ ഫലകം:MSW3 Groves
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്