See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
എം.പി. നാരായണപിള്ള - വിക്കിപീഡിയ

എം.പി. നാരായണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിണാമം എന്ന നോവലിലൂടെയും അതു സൃഷ്ടിച്ച സംവാദ-വിവാദങ്ങളിലൂടെയും മലയാളി അറിഞ്ഞു തുടങ്ങിയ കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ നാരായണപിള്ള 1939 നവംബര്‍ 22 -ന്‌ പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴിയില്‍ ജനിച്ചു. അലഹബാദ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ കൃഷിശാസ്ത്രത്തില്‍ ബി.എസ്സ്സി ബിരുദം. കേന്ദ്ര ആസൂത്രണ കമ്മീഷനില്‍ ഇക്കണോമിക്‌ ഇന്‍വസ്റ്റിഗേറ്ററായി ജോലി ചെയ്തിരുന്ന കാലത്താണ്‌ കഥയെഴുത്തിലേക്ക്‌ കടന്നത്‌. ഹോങ്കോങ്ങിലെ 'ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്‌ റിവ്യൂ'വില്‍ ഉപപത്രാധിപരായി ചേര്‍ന്ന്‌ ധനകാര്യപത്രപവര്‍ത്തനം ആരംഭിച്ചു. 'മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ റിവ്യൂ'വിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പരിണാമം (നോവല്‍), എം. പി നാരായണപിള്ളയുടെ കഥകള്‍, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകള്‍ ശബ്ദങ്ങള്‍ (ലേഖന സമാഹാരം) എന്നിവയാണ്‌ കൃതികള്‍. പരിണാമം 1992 -ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയെങ്കിലും അത്‌ നിരസ്സിക്കുകയുണ്ടായി. 1998 മെയ്‌ 19 -ന്‌ മുംബൈയില്‍ വച്ച്‌ അന്തരിച്ചു.


[തിരുത്തുക] പരിണാമത്തെ കുറിച്ച്‌:

"നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക്‌ കള്ളത്തരമില്ല എന്നുള്ളതാണ്‌."
- ഒരു നായയാണ്‌ പരിണാമത്തിലെ കേന്ദ്ര കഥാപാത്രം.

"ആത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നുനില്‍ക്കുന്നത്‌ ആദര്‍ശവാദികളുടെയോ നിസ്വാര്‍ത്ഥസേവകരുടെയോ വികാരജീവികളുടെയോ കൈയിലായിരിക്കില്ല. അധികാരത്തിനുള്ള മത്സരത്തില്‍ വെറും കരുക്കളാകാനേ അത്തരക്കാര്‍ക്കു പറ്റൂ. മറിച്ച്‌, ലളിതവല്‍ക്കരിച്ച ചിന്താശീലവും കറകളഞ്ഞ ക്രൂരതയും കൈമുതലായ പൂയില്യനെപ്പോലത്തെ ചില അപൂര്‍വ മനുഷ്യരുണ്ട്‌. പാതി മൃഗവും പാതി മനുഷ്യരുമായവര്‍. സ്വന്തം സംഘത്തിനകത്തെ എതിര്‍പ്പുകളെ ചവിട്ടിയരയ്ക്കാനുള്ള നിര്‍ദ്ദയത്വം മാത്രമല്ല; ഭ്രാന്തുപോലുള്ള അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവരില്‍ കാണും. ചുറ്റുമുള്ള വൈതാളികര്‍ പാതിമൃഗമായ ആ നേതാവിന്റെ ക്രൂരതകളെ പുറംലോകത്തിനുവേണ്ടി ദൈവവല്‍ക്കരിക്കുവാനാകും ശ്രമിക്കുക. ഒരു പാര്‍ട്ടിയിലെ കാര്യമല്ലിത്‌. മറ്റു മനുഷ്യരെ ഭരിക്കാന്‍ മോഹിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലെയും എല്ലാ വലിയ നേതാക്കന്‍മാരുടെയും കഥയാണ്‌. മനുഷ്യനെ ഭരിക്കാന്‍ ആദ്യം ഉപേക്ഷിക്കേണ്ടത്‌ മനുഷ്യത്വമാണ്‌."

നാരായണപിള്ളയുടെ കഥകള്‍ അവയുടെ ഭാഷാഗുണാത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത്‌ അവ കൈകാര്യം ചെയ്ത വിഷയങ്ങളുടെ സങ്കീര്‍ണ്ണതകള്‍ കൊണ്ടായിരുന്നു. അധികാരമോഹങ്ങളുടെയും വിപ്ലവവീര്യങ്ങളുടെയും സര്‍വ്വോപരി മാനുഷികമൂല്യങ്ങളുടെയും കഥ പറയുന്ന പരിണാമം മലയാളത്തിലുണ്ടായ മികച്ച കൃതികളിലൊന്നാണ്‌.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -