See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ആര്‍ജെന്റീനോസോറസ്‌ - വിക്കിപീഡിയ

ആര്‍ജെന്റീനോസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Argentinosaurus
Fossil range: mid-Cretaceous
Life restoration of Argentinosaurus huinculensis
Life restoration of Argentinosaurus huinculensis
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Sauropsida
Superorder: Dinosauria
നിര: Saurischia
Suborder: Sauropodomorpha
Infraorder: Sauropoda
(unranked) Titanosauria
ജനുസ്സ്‌: Argentinosaurus
Bonaparte & Coria, 1993
Species

A. huinculensis Bonaparte & Coria, 1993 (type

"അര്‍ജന്റീനയിലെ പല്ലികള്‍" എന്ന അപരനാമത്തിലറിയപ്പെടുന്ന അര്‍ജന്റീനോസോറസ് ദിനോസറുകള്‍ ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളില്‍ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു എന്ന് കരുതപ്പെടുന്നു. സസ്യഭുക്കുകളായ ഈ ഇനം ദിനോസറുകള്‍ ക്രറ്റേഷ്യസ് യുഗത്തിന്റെ മദ്ധ്യഘട്ടത്തില്‍ (ഏകദേശം നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്) തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്‌ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. പേര്‌ സൂചിപ്പിക്കുന്നത് പോലെ അര്‍ജന്റീനയിലാണ്‌ ഈ ഇനം ദിനോസറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്.


[തിരുത്തുക] ശരീര ഘടന

ബ്രാക്കിയോസോറസുകള്‍ ഉള്‍പ്പെടുന്ന സോറാപോഡ് കുടുംബത്തില്‍പെട്ട അര്‍ജന്റീനോസോറസുകള്‍ക്ക് 30 മുതല്‍ 40 മീറ്റര്‍ വരെ (100 -150 അടി) നീളമുണ്ടായിരുന്നു.20.4 മീറ്റര്‍ (70 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 100 ടണ്ണോളം വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തില്‍പ്പെട്ട മറ്റുദിനോസറുകളെപ്പോലെ മെലിഞ്ഞ് നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു. ആനയുടെ കാലുകള്‍ക്ക് സദൃശമായ നാലു വലിയ കാലുകള്‍ ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്.


[തിരുത്തുക] ചരിത്രം

അര്‍ജന്റീനയിലെ പാറ്റഗോണിയയില്‍ ഗ്വില്ലാര്‍മോ ഹെറിഡിയ എന്ന കര്‍ഷകനാണ്‌ 1987-ല്‍ തന്റെ കൃഷിയിടത്തില്‍ വെച്ച് ആദ്യമായി അര്‍ജന്റീനോസോറസിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടത്. ശിലയാക്കപ്പെട്ട മരത്തടിയാണെന്നു കരുതിയ അദ്ദേഹം അര്‍ജന്റീനയിലെ പുരാവസ്തു ഗവേഷകരായ ജോസ് ബോണാപ്പര്‍ട്ട്, റുഡോള്‍ഫ് കോറിയ എന്നിവരുമായി ബന്ധപ്പെടുകയും അവര്‍ ഈ പുതിയ ഫോസിലിനെ ക്കുറിച്ച് ഗവേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് 1993-ല്‍ ഈ ഫോസില്‍ അവശിഷ്ടം പുതിയൊരിനം ദിനോസറിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -