ആഗ്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്ര | |
വിക്കിമാപ്പിയ -- 27.18° N 78.02° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തര്‍പ്രദേശ് |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 1,331,339 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
282 XXX +0562 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് | താജ്മഹല്‍ |
ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ് ആഗ്ര. ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ദില്ലിയിലെ ലോധി രാജവംശത്തിലെ സുല്‍ത്താനായിരുന്ന സിക്കന്തര്‍ ലോധിയാണ് 1503-ല്‍ ആഗ്ര നഗരം സ്ഥാപിച്ചത്.
[തിരുത്തുക] ചരിത്രസ്മാരകങ്ങള്‍
[തിരുത്തുക] താജ്മഹല്‍
ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. തന്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് പണികഴിപ്പിച്ചതാണ് ഇത്. മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ല്‍ ഇത് ലോകപൈതൃകപ്പട്ടികയിള്‍ ഇടം നേടി. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത് വര്‍ഷത്തോളമെടുത്തു.
[തിരുത്തുക] ആഗ്ര കോട്ട
ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. അക്ബര്‍ ചക്രവര്‍ത്തി 1565ല്‍ പുതിയ കോട്ടയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1983 ല്‍ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടി.
[തിരുത്തുക] ജഹാംഗീര്‍ പാലസ്
അക്ബര്‍ ചക്രവര്‍ത്തി ആഗ്ര കോട്ടയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ മകന് ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം
[തിരുത്തുക] ഖാസ് മഹല്‍
ആഗ്ര കോട്ടയ്ക്കുള്ളിലെ വെണ്ണക്കല്ലല് കൊട്ടാരം.
[തിരുത്തുക] മോത്തി മസ്ജിദ്
ഷാജഹാന് ആഗ്ര കോട്ടയ്ക്കുള്ളില്‍ പണികഴിപ്പിച്ച മനോഹര ദേവാലയം.