See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അഴീക്കോട് (കണ്ണൂര്‍) - വിക്കിപീഡിയ

അഴീക്കോട് (കണ്ണൂര്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ കണ്ണൂര്‍ ജില്ലയിലാണ്‌ അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തുകാരനും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സുകുമാര്‍ അഴീക്കോട് ഇവിടെയാണ് ജനിച്ചതെന്നതിനാല്‍ പ്രശസ്തമാണ് ഈ ഗ്രാമം. അറബിക്കടലിനു അഭിമുഖമായി നിലകൊള്ളുന്ന ഈ പ്രദേശം കണ്ണൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ്‌.

ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്നതിനുമുന്‍പുള്ള കാലഘട്ടത്തില്‍ ചിറയ്ക്കല്‍, തെക്കന്മാര്‍, അറക്കല്‍ എന്നീ മൂന്ന് രാജകുടുംബങ്ങളാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. കേരളത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുസ്ലീം രാജകുടുംബമാണ് അറക്കല്‍.

ഉള്ളടക്കം

[തിരുത്തുക] ജനവിഭാഗം

അഴീക്കോട് ഗ്രാമപ്രദേശത്തുള്ളവര്‍ പലവിധമായ നിത്യവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണ്. മീന്‍പിടുത്തക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഗവേര്‍മ്മെന്റ് ഉദ്യോഗസ്ഥര്‍, ബീഡിതെറുപ്പ് തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, കൃഷിക്കാര്‍ എന്നിവരാണ് നല്ലൊരു പങ്കും. ഇതു കൂടാതെ നല്ലൊരു ജനസംഖ്യ ഗള്‍ഫ് മേഖലയിലും ജോലി ചെയ്ത് വരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്ന് സ്ഥിരതാമസമാക്കിയ അസംഖ്യം ജനങ്ങളും ഈ ഗ്രാമപ്രദേശത്തുണ്ട്.

ഇടത്തരം ജനവിഭാഗമാണ് അഴീക്കോട് ഗ്രാമപ്രദേശത്ത് കൂടുതലായി ഉള്ളതെങ്കിലും, മത്സ്യബന്ധനത്തൊളിലാളികള്‍ കൂടുതാലായി താമസിക്കുന്ന കടല്‍പ്പുറമേഖലയില്‍ പാവപ്പെട്ട ജനവിഭാഗത്തിനാണ് കൂടുതല്‍ പ്രാതിനിധ്യം[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] ഭാഷയും മതവിഭാഗങ്ങളും

മലയാളമാണ് ഈ പ്രദേശത്തിന്റെ സംസാരഭാഷ.ഹിന്ദു മതവും മുസ്ലീം മതവുമാണ് ഈ ഗ്രാമത്തിലെ മുഖ്യ മതവിഭാഗങ്ങള്‍. കഴിഞ്ഞ ചില ദശാബ്ദങ്ങളായി ട്രാവന്‍‌കൂര്‍-കൊച്ചി മേഖലയില്‍ നിന്നുള്ള കത്തോലിക്കന്‍ ക്രിസ്ത്യന്‍ മതവിഭാഗവും ഈ ഗ്രാമത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]തിയ്യ എന്ന ഉപവിഭാഗത്തില്‍പ്പെട്ടവരാണ് ഈ പ്രദേശത്തെ ഹിന്ദുക്കളില്‍ കൂടുതലും. തെക്കന്‍ കേരളത്തില്‍ ഉള്ള ഈഴവ എന്ന ജാതിക്കാര്‍ തന്നെയാണ് തിയ്യന്മാര്‍ എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഈ രണ്ട് ജാതികളും അത് നിഷേധിക്കുന്നു. മാപ്പിളമാര്‍ എന്ന് വിളിക്കപ്പെടുന്ന മുസ്ലീം ജനവിഭാഗമാണ് ഈ പ്രദേശത്ത് പ്രചാരം കൊണ്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. കേരളത്തിലെ ഒരേയൊരു മുസ്ലീം രാജകുടുംബമായ അറയ്ക്കല്‍ തറവാടിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് അഴീക്കല്‍. കണ്ണൂര്‍ ജില്ലയിലെ മുസ്ലീം ചരിത്രത്തില്‍ ഈ കുടുംബത്തിന് എടുത്ത് പറയത്തക്ക സ്ഥാനമുണ്ട്. ക്രിസ്തുമത പ്രചാരകനായ വിശുദ്ധ തോമസ് പുണ്യാളന്‍ ക്രിസ്തുവര്‍ഷം 52-ല്‍ കേരളത്തിലെത്തിയെങ്കിലും, പതിനഞ്ചാം നൂറ്റാണ്ടില്‍ പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍) വന്നതിനുശേഷമാണ് കണ്ണൂരില്‍ ക്രിസ്തുമതത്തിനു വേരോട്ടമുണ്ടായത്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഇവിടുത്തെ ക്രിസ്ത്യാനികള്‍ നാലു പ്രധാന പള്ളികള്‍ക്ക് കീഴില്‍ വരുന്നു. സിറിയന്‍ മലബാര്‍ പള്ളി, ലാറ്റിന്‍ കത്തോലിക്ക പള്ളി, ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യ, ഓര്‍ത്തോഡോക്സ് സിറിയന്‍ പള്ളി എന്നിവയാണവ.

[തിരുത്തുക] ജലസേചനം

ഈ പഞ്ചായത്തില്‍ നിലവിലുള്ള പലവിധ ചെറുകിട ജലസേചനപദ്ധതികള്‍ ഈ ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. മിക്ക ജലസേചനപദ്ധതികള്‍ക്കും പഞ്ചായത്തില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നുണ്ട്. ജലസേചനത്തിനായി കനാലുകളും വളരെയധികം ഉപയോഗിക്കപ്പെടുന്നു. ഈ ജലസേചനപദ്ധതികളും ആദായകരമായ കൂട്ടുകൃഷിയും മൂലം ഈ ഗ്രാമത്തിലെ നെല്‍പ്പാടങ്ങള്‍ 75 ഹെക്റ്ററില്‍ നിന്ന് 102 ഹെറ്ററായി ഉയര്‍ന്നിട്ടുണ്ട്.

[തിരുത്തുക] വിദ്യാഭ്യാസം

നിരക്ഷരകരുടെ സഹായത്തിനായി പീപ്പിള്‍ ലിറ്ററസി പ്രോഗ്രാം ഈ ഗ്രാമത്തില്‍ ഉള്ളത് അക്ഷരം പഠിക്കാ‍നാഗ്രഹിക്കുന്നവര്‍ക്ക് വലിയൊരളവ് വരെ ആശ്വാസമാണ്.

ആണുങ്ങള്‍ പെണ്ണുങ്ങള്‍ ആകെ
പൊതുവായി 22195 23754 45949
വിദ്യാസമ്പന്നര്‍ 19046 20534 39580
അക്ഷരാഭ്യാസമില്ലാത്തവര്‍ 3149 2828 6977

[തിരുത്തുക] വിദ്യാലയങ്ങള്‍

  • ലോവര്‍ പ്രൈമറി: 9
  • അപ്പര്‍ പ്രൈമറി: 4
  • ഹൈ സ്കൂള്‍: 2
  • ഹയര്‍ സെക്കന്ററി സ്കൂള്‍: 2
  • പ്രൈമറി വിദ്യാലയങ്ങളില്‍ 3450 വിദ്യാര്‍ത്ഥികള്‍, 133 അദ്ധ്യാപകര്‍
  • ഹൈ സ്കൂള്‍ തലത്തില്‍ 2886 വിദ്യാര്‍ത്ഥികള്‍, 105 അദ്ധ്യാപകര്‍

[തിരുത്തുക] ഉന്നതവിദ്യാഭാസസ്ഥാപനങ്ങള്‍

  • എഞ്ചിനിയറിങ്ങ് കോളേജ്: 1
  • ആയുര്‍വേദ മെഡിക്കല്‍ കോളേജ്: 1
  • ആര്‍ട്ട്സ് & സയന്‍സ് കോളേജ്: 4 (ഒരു വനിതാകോളേജ് ഉള്‍പ്പെടെ)

[തിരുത്തുക] വ്യവസായസ്ഥാപനങ്ങള്‍

കൈത്തറി വ്യവസായത്തിലും, ബീഡിതെറുപ്പ് വ്യവസായത്തിലും ഒരുപാടുപേര്‍ ജോലി ചെയ്തിരുന്ന നാടാണ് അഴീക്കോട്. പൂതപ്പാറയില്‍ ഉള്ള വാസുലാല്‍ ഇന്റസ്റ്റ്രീസ് ആണ് ഇന്ന് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ കൈത്തറിമേഖലയില്‍ ഉള്ള മുഖ്യസ്ഥാപനം. അഴീക്കോട് പഞ്ചായത്തിനു തൊട്ടുനില്‍ക്കുന്ന വളപട്ടണം പഞ്ചായത്തില്‍ ഒരുപാട് ചെറുകിട വ്യവസായങ്ങളും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്, വെസ്റ്റേണ്‍ ഇന്ത്യ കോട്ടണ്‍സ് എന്നീ വന്‍‌കിട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. അഴീക്കോട് മേഖലയില്‍ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നതില്‍ അധികവും. പ്രഖ്യാപിത ടെക്സ്റ്റൈല്‍ പാര്‍ക്ക് രൂപീകൃതമാകുന്നതോടുകൂടി അഴീക്കോട് മേഖലയിലെ കൈത്തറി മേഖല പുരോഗതി പ്രാപിക്കുമെന്ന് കരുതപ്പെടുന്നു.

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചില വനിതാസഹകരണസംഘങ്ങള്‍

  • അഴീക്കോട് മള്‍ട്ടിവുമണ്‍സ് ഗാര്‍മെന്റ്സ്
  • കോ-ഓപ്പറേറ്റീവ് ഗാര്‍മെന്റ്സ്, വന്‍‌കുളത്ത് വയല്‍
  • അഴീക്കോട് സൌത്ത് വില്ലേജ് വുമണ്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  • അഴീക്കോട് നോര്‍ത്ത് വില്ലേജ് വുമണ്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  • അഴീക്കോട് വുമണ്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

[തിരുത്തുക] കലയും സംസ്കാരവും

തെയ്യം അഴീക്കോട് ജില്ലയില്‍ പ്രചാരത്തിലുള്ള കലകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ചിറയ്ക്കല്‍ രാജകുടുംബം തെയ്യത്തിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നു. ചിറയ്ക്കലില്‍ ഇപ്പോഴും എല്ലാ വര്‍ഷവും കളിയാട്ടം കൊണ്ടാടാറുണ്ട്. കാവുകളും അമ്പലങ്ങളും കൊണ്ട് സമ്പന്നമാണ് അഴീക്കല്‍. മിക്ക കാവുകളിലും എല്ലാ വര്‍ഷവും തെയ്യം കൊണ്ടാടാറുണ്ട്. കാവും അമ്പലവും ഒരേ വളപ്പില്‍ തന്നെയുള്ള അമ്പലം എന്ന അപൂര്‍വ്വ ബഹുമതിയുള്ള പുതിയകാവ് ഭഗവതിക്ഷേത്രം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്സവവും തെയ്യവും ഒന്നിച്ച് കാണാന്‍ അതുകൊണ്ട് തന്നെ ഈ അമ്പലത്തില്‍ അവസരം ലഭിക്കുന്നു. കാല്‍പ്പന്തുകളി, ക്രിക്കറ്റ് എന്നീ കായികവിനോദങ്ങളും ഈ ഗ്രാമത്തില്‍ വളരെയധികം പ്രചാരത്തിലുണ്ട്. കേരളോത്സവം എന്ന യുവജനോത്സവവും അഴീക്കലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു.

[തിരുത്തുക] വിനോദസഞ്ചാരം

അഴീക്കലില്‍ രണ്ട് കടല്‍പ്പുറങ്ങളാണുള്ളത്. മീന്‍‌കുന്ന് ബീച്ചും, ചാലില്‍ ബീച്ചും. ഇവ രണ്ടും കണ്ണൂര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. മീന്‍‌കുന്നില്‍ കുട്ടികള്‍ക്കായി ഒരു ഉദ്യാനവും പണികഴിക്കപ്പെട്ടിട്ടുണ്ട്.

ചാലില്‍ ബീച്ചിലെ ഉദ്യാനത്തിലുള്ള പ്രതിമ “അമ്മയും കുഞ്ഞും ചിപ്പിയും”.  ശില്‍പി - ബാലന്‍ താനൂര്‍.
ചാലില്‍ ബീച്ചിലെ ഉദ്യാനത്തിലുള്ള പ്രതിമ “അമ്മയും കുഞ്ഞും ചിപ്പിയും”. ശില്‍പി - ബാലന്‍ താനൂര്‍.

[തിരുത്തുക] ഭരണം

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡിനും ഓരോ കൌണ്‍സിലര്‍ ഉണ്ട്. ഈ വാര്‍ഡ് കൌണ്‍സിലര്‍മാരാണ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

[തിരുത്തുക] ആരോഗ്യരംഗം

അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ഒരു പ്രാധമികാരോഗ്യകേന്ദ്രവും, ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും ഒരു ഹോമിയോപ്പതി ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍

എന്റെ ഗ്രാമം-അഴീക്കോട്‌

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -